• യൂ​നി​മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ കു​വൈത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ മ​ണി ട്രാ​ന്‍​സ്​​ഫ​ര്‍ സേ​വ​നം ആ​രം​ഭി​ക്കു​ന്നു

      കു​വൈ​ത്ത്​ സി​റ്റി: ആ​ഗോ​ള ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ കു​വൈ​ത്ത്​ ഒാ​ണ്‍​ലൈ​ന്‍ മ​ണി ട്രാ​ന്‍​സ്​​ഫ​ര്‍ സേ​വ​നം ആ​രം​ഭി​ക്കു​ന്നു.എ​വി​ടെ​നി​ന്നും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ധി​ക​ളി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി മി​ക​ച്ച വി​നി​മ​യ നി​ര​ക്കി​ല്‍ ഉ​​പ​യോ​ക്​​താ​ക്ക​ള്‍​ക്ക്​ ഇൗ ​സേ​വ​നം ല​ഭ്യ​മാ​വു​മെ​ന്ന്​ സി.​ഇ.​ഒ ടി.​പി. പ്ര​ദീ​പ്​​കു​മാ​ര്‍, കു​വൈ​ത്ത്​ ക​ണ്‍​ട്രി ഹെ​ഡ്​ വി​വേ​ക്​ നാ​യ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എ​സ്.​എം.​എ​സ്, വോ​യ്​​സ്​ ക​മാ​ന്‍​ഡ്, ഒ.​ടി.​പി ഉ​പ​യോ​ഗി​ച്ച്‌​ സു​ര​ക്ഷി​ത ലോ​ഗി​ന്‍ സം​വി​ധാ​നം, വി​ര​ല​ട​യാ​ളം അ​ല്ലെ​ങ്കി​ല്‍ മു​ഖം തി​രി​ച്ച​റി​യ​ല്‍ തു​ട​ങ്ങി വ​ള​രെ സു​ര​ക്ഷി​ത​മാ​യാ​ണ്​ ആ​പ്ലി​ക്കേ​ഷ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. യൂ​നി​മ​ണി കു​വൈ​ത്തി​ല്‍ നേ​ര​ത്തെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ഉ​പ​യോ​ക്​​താ​ക്ക​ള്‍​ക്ക്​ മൊ​ബൈ​ല്‍ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തോ kw.unimoni.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യോ പ​ണം നേ​രി​ട്ട്​ അ​യ​ക്കാ​ന്‍ ക​ഴി​യും.  

    Read More
  • സൗദി റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇനി ഒരേ കവാടം

      റിയാദ് : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സൗദി അറേബ്യയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമായതിന് പിന്നാലെ ലിംഗസമത്വം ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍. മാറ്റത്തിന്റെ പാതയില്‍ അടുത്ത ചുവടുമായി സൗദി റസ്റ്റോറന്റുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കവാടമെന്ന നിബന്ധന ഒഴിവാക്കി. സ്ത്രീകള്‍ക്കും കുടുംബവുമായി വരുന്നവര്‍ക്കും ഒരു വാതില്‍, പുരുഷന്മാര്‍ക്കു മറ്റൊന്ന് എന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഇരൂ കൂട്ടരും പരസ്പരം കാണാത്ത വിധത്തില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതും. ഇതിനാണ് ചെറിയ രീതിയില്‍ മാറ്റം വന്നിരിക്കുന്നത്. സൗദിയില്‍ സ്ത്രീകള്‍ക്കു ഡ്രൈവിങ് അനുമതിയെന്ന വിപ്ലവകരമായ തീരുമാനം വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ, പുരുഷ രക്ഷകര്‍ത്താവിന്റെ സമ്മതമില്ലാതെ വിദേശ യാത്ര നടത്താമെന്നതുള്‍പ്പെടെ ഒട്ടേറെ ഇളവുകളും സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. സിനിമാ തീയ്യേറ്ററുകള്‍ ഉള്‍പ്പടെയുള്ളവ വീണ്ടും സൗദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കവും.  

    Read More
  • കുവൈറ്റില്‍ കരോള്‍ ഗാനസന്ധ്യയൊരുക്കി "ഗ്ലോറിയ ഇന്‍ ഏക്ഷല്‍സിസ് ഡേയോ - 2019"

      കുവൈറ്റ് : ക്രിസ്തുമസ് വിളംബരമറിയിച്ച്‌ "മെന്‍സ് വോയിസ്‌ആന്‍ഡ് കോറല്‍ സൊസൈറ്റി"യുടെ ആഭിമുഖ്യത്തില്‍ 19-ാമത്കരോള്‍ ഗാനസന്ധ്യ ഡിസംബര്‍ 6-ാം തീയതി വൈകിട്ട് 6.30ന്‌അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍നടത്തപ്പെട്ടു. പരിശീലകന്‍ അജിത് ബാബു പാശ്ചാത്യ-പൗരസ്ത്യഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എണ്‍പതോളം ഗായക സംഘാംഗങ്ങള്‍ അടങ്ങിയ ഗായകസംഘത്തിന്റെ ഗാനാലാപനം വിവിധ ഭാഷക്കാരായ നൂറുകണക്കിന്സംഗീത പ്രേമികളുടെ മനം കവര്‍ന്നു. മുപ്പതോളം കുട്ടികള്‍ അടങ്ങിയ ജൂനിയര്‍ ഗായക സംഗത്തിന്റെ ഗാനങ്ങള്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.   സെന്റ് പീറ്റേഴ്സ് സി.എസ്.ഐ സഭയുടെ വികാരി റവ. തോമസ് കെ. പ്രസാദ് പ്രാര്‍ത്ഥിച്ചു തുടങ്ങിയ കരോള്‍ ഗാനസന്ധ്യയില്‍ സെന്‍റ്ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ മഹാഇടവകയുടെ അസി. വികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ ക്രിസ്തുമസ്ദൂത്നല്‍കി. കഴിഞ്ഞ 19 വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഗീതത്തിലൂടെ നടത്തിവരുന്ന ഗായകസംഘത്തിനു ദി ലൈറ്റ്ഹൌസ് ചര്‍ച്ച്‌ സീനിയര്‍ പാസ്റ്റര്‍ ജെറാള്‍ഡ് ഗോല്‍ബെക്ക്‌ആശംസകള്‍ അറിയിച്ചു. ഗായകസംഘത്തിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കം കോമണ്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. ഇമ്മാനുവേല്‍ ബി. ഗരീബ്,ഗായകസംഘം സ്ഥാപക അംഗങ്ങള്‍, സീനിയര്‍ ഗായകസംഘാംഗങ്ങള്‍, ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നു തിരിനാളങ്ങള്‍ തെളിച്ച്‌ ഉത്‌ഘാടനം ചെയ്തു.  

    Read More
  • ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സനാ മരിന്‍

      ഫിന്‍ലന്‍ഡ് : സനാ മരിന്‍ ഇന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്ബോള്‍ ഒരു പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മരിന് സ്വന്തം!! യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്‍റെ മുഖമായി മാറുന്ന സനാ മരിന്‍റെ പ്രായം വെറും 34 വയസ്സാണ്. പ്രായം കുറവെങ്കിലും രാഷ്ട്രീയ രംഗത്ത് പുതുമുഖമല്ല സനാ മരിന്‍. "എന്‍റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ചും വോട്ടര്‍മാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്" മരിന്‍ പറഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ആന്‍റി റിന്നേ രാജിവച്ചതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന സനാ മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി യോഗത്തില്‍ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്!! അഞ്ച് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യത്തിന്‍റെ പിന്തുണയാണ് സനാ മരിനുള്ളത്. "വിശ്വാസം തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ക്ക് വളരെയധികം ജോലികള്‍ ചെയ്യാനുണ്ട്," ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി വോട്ടെടുപ്പിന് ശേഷം മരിന്‍ പറഞ്ഞു. ഫിന്‍ലന്‍ഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് സനാ മരിന്‍. സനാ മരിന്‍ ഒരു പുതു ചരിത്രം സൃഷ്ടിക്കുമ്ബോള്‍ പിന്നിലേയ്ക്ക് മാറുന്നത് 35 ാം വയസില്‍ യുക്രേനിയന്‍ പ്രധാനമന്ത്രിയായ ഒലെക്‌സി ഹോഞ്ചുറൂക്കും 39ാം വയസില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ദ ആഡേണുമാണ്. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നിരുന്നു. രാജ്യത്ത് തുടരുന്ന പണിമുടക്കുകള്‍ കൈകാര്യം ചെയ്ത രീതിയുടെ പശ്ചാത്തലത്തില്‍ റിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സഖ്യത്തിലെ പാര്‍ട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സനാ മരിന് നറുക്ക് വീണത്.  

    Read More
  • 38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി

      സാന്‍റിയാഗോ : 38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി. അന്‍റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക്​ ചരക്കുമായി പോയ വിമാനമാണ്​ കാണാതായത്​. ചിലിയിലെ തെക്കന്‍ നഗരമായ പുന്‍റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയര്‍ന്നത്​. ആറുമണിയോടെ വിമാനവുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു. സി-130 ഹെര്‍കുലീസ്​ വിമാനത്തില്‍ 17 ക്രൂ അംഗങ്ങളും 21 യാത്രക്കാരുമാണ്​ ഉണ്ടായിരുന്നത്​. യാത്രക്കാരില്‍ മൂന്നുപേര്‍ സിവിലയന്‍മാരാണ്​. കിങ്​ ജോര്‍ജ്​ ദ്വീപില്‍ ചിലിയുടെ സൈനിക ക്യാമ്ബായ പ്രസിഡന്‍റ്​ എഡ്വോര്‍ഡോ ഫ്രി മൊണ്ടാല്‍വ ബേസിലേക്ക്​ പറന്ന വിമാനമാണ്​ കാണാതായത്​. വിമാനം കാണാതാകുന്നതിന്​ മുമ്ബ്​ യാതൊരു വിധ അപായ സിഗ്​നലും നല്‍കിയിരുന്നില്ലെന്ന്​ എയര്‍ഫോഴ്​സ്​ ജനറല്‍ പറഞ്ഞു. ഇന്ധനം തീര്‍ന്ന വിമാനം മ​റ്റെവിടെ​െയങ്കിലും ഇറക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനം കണ്ടെത്തുന്നതിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​. രണ്ട്​ എഫ്​-16 യുദ്ധവിമാനവും നാലു കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ്​ വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്​.  

    Read More
  • കുടുംബശാക്തീകരണ പദ്ധതി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു.

      കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. സേവ് എ ഫാമിലി പ്ലാന്‍ പ്രോഗ്രാം ഓഫീസര്‍ ആള്‍ട്ടോ ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുസ്ഥിര സ്വയം തൊഴില്‍ സംരംഭങ്ങള്‍, നൂതന വിപണന സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരായ മേഴ്‌സി സ്റ്റീഫന്‍, ജിജി ജോയി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി, സേവ് എ ഫാമിലി പ്ലാന്‍ അനിമേറ്റേഴ്‌സായ ജാന്‍സി സന്തോഷ്, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.  

    Read More
  • കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍​ അ​സോ​സി​യേ​ഷ​ന്‍ ഫു​ജൈ​റ ക​ട​പ്പു​റ​ത്ത്​ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

      ഫു​ജൈ​റ : യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍​ അ​സോ​സി​യേ​ഷ​ന്‍ ഫു​ജൈ​റ ക​ട​പ്പു​റ​ത്ത്​ വി​പു​ല​മാ​യ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.കേ​ളി​കൊ​ട്ടോ​ടു​കൂ​ടി ആ​രം​ഭി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ല്‍ മെ​ഗാ തി​രു​വാ​തി​ര, അ​റ​ബി​ക്​ ഡാ​ന്‍​സ്, ഒ​പ്പ​ന, കോ​ല്‍​ക്ക​ളി, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ള്‍, മെ​ഗാ ദാ​ണ്ടി​യ, ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ള്‍, ഘോ​ഷ​യാ​ത്ര, നാ​ടോ​ടി നൃ​ത്ത​ങ്ങ​ള്‍, ഗാ​ന​മേ​ള തു​ട​ങ്ങി​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. ര​ണ്ട്​ സ്​​റ്റേ​ജു​ക​ളി​ലാ​യി ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക്പു​റ​മെ പു​സ്ത​ക​ശാ​ല, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്നി​വ ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും മ​റ്റു നാ​ട്ടു​കാ​രെ​യും ആ​ക​ര്‍​ഷി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ഉ​സ്മാ​ന്‍ മാ​ങ്ങാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ണ്‍ സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ലെ​നി​ന്‍ കു​ഴി​വേ​ലി​ല്‍, മാ​ത്തു​ക്കു​ട്ടി ക​ഡോ​ണ്‍, ഓ​ര്‍​മ ദ​ു​ബൈ പ്ര​സി​ഡ​ന്‍​റ്​ അ​ബ്​​ദു​ല്‍ റ​ഷീ​ദ്, കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്കു​മാ​ര്‍, സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ സു​ജി​ത്​ വി.​പി,വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ ബി​ജി സു​രേ​ഷ്, യൂ​നി​റ്റ്​ വ​നി​താ ക​ണ്‍​വീ​ന​ര്‍ സെ​റീ​ന ഗ​ഫൂ​ര്‍, കൈ​ര​ളി യൂ​നി​റ്റ്​ പ്ര​സി​ഡ​ന്‍​റ്​ സു​ധീ​ര്‍ തെ​ക്കേ​ക്ക​ര, യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സു​മ​ന്ദ്ര​ന്‍ ശ​ങ്കു​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.  

    Read More