gulf

സ്പീച്ച് റിയാലിറ്റി ഷോയ്ക്കു വേണ്ടി ഖത്തർ ക്നാനായ അസോസിയേഷൻ മത്സരം സംഘടിപ്പിച്ചു

Clintis Thekumkattil  ,  2018-06-27 12:20:07pmm

ഖത്തർ: സ്പീച്ച് റിയാലിറ്റി ഷോയ്ക്കു വേണ്ടി ഖത്തർ ക്നാനായ അസോസിയേഷൻ മത്സരം സംഘടിപ്പിച്ചു. ഖത്തറിലെ മലയാളികൾക്കായി മൈന്റ് ട്യൂൺ എക്കോ വേവ്സ് സംഘടിപ്പിക്കുന്ന ബൃഹത്തായ സ്പീച്ച് റിയാലിറ്റി ഷോയുടെ ഒന്നാം ഘട്ട മത്സരങ്ങളുടെ ഭാഗമായി ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷനിലെയും ഇതര സംഘടനകളിലെയും അംഗങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനത്തിന് ഡേവിസ് ഇടശ്ശേരി, രണ്ടാം സമ്മാനത്തിന് അൻസ മരിയ സജി, മൂന്നാം സമ്മാനത്തിന് സജി ജോസഫ് എന്നിവർ അർഹരായി. സമ്മാനാർഹർക്ക് അടുത്ത ഘട്ടത്തിൽ മത്സരിക്കാൻ യോഗ്യതയുണ്ടായിരിക്കും. സമ്മാനാർഹർക്കും പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽത്തന്നെ നൂറിലധികം മത്സരങ്ങൾ നടത്തി, മാസങ്ങളോളം നീളുന്ന ഈ വിപുലമായ പ്രസംഗ മത്സരം ലോക ചരിത്രത്തിൽത്തന്നെ ആദ്യത്തേതും ഗിന്നസ് ബുക്കിൽ ഇടം നേടാൻ സാധ്യതയുള്ളതുമാണ്. മൈന്റ് ട്യൂൺ എക്കോ വേവ്സിന്റെ ഖത്തർ ചാപ്റ്റർ ആണ് ഈ നൂതനവും വ്യത്യസ്തവുമായ റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. പ്രസംഗകലയിൽ പ്രാവീണ്യമുള്ളവർക്കും പരിശീലിക്കാൻ ആഗ്രഹമുള്ളവർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും പ്രോത്സാഹനവും ധൈര്യവും പകരുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. പരിപാടികൾക്ക് QKCA പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ, ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ, കൾച്ചറൽ സെക്രട്ടറി ജിജോയ് ജോർജ്ജ്, സജി ജോസഫ്, സജിമോൻ പീറ്റർ, മൈന്റ് ട്യൂൺ എക്കോ വേവ്സ് ഭാരവാഹികളായ മഷൂദ് വിസി, ബഷീർ ഹസൻ, ഷഫീക്ക് കടവത്തൂർ, ശ്യാം മോഹൻ, ജാഫർ മുറിച്ചാണ്ടി എന്നിവർ നേതൃത്വം നൽകി.



Latest

Copyrights@2016.