india

കുരിശടിയുടെ കൂദാശാകര്‍മ്മം നിര്‍വ്വഹിച്ചു

Tiju Kannampally  ,  2018-06-22 03:33:09amm

കുരിശടിയുടെ കൂദാശാകര്‍മ്മം നിര്‍വ്വഹിച്ചു
കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായ അടിച്ചിറ ആമോസ് സെന്റര്‍ അങ്കണത്തോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള പുതിയ കുരിശടിയുടെ കൂദാശാകര്‍മ്മം  കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് നിര്‍വ്വഹിച്ചു. കേരളത്തിലെ 32 രൂപതകളിലെ സാമൂഹിക വികസന ശുശ്രൂഷകള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദര്‍ശനങ്ങളും നല്‍കുന്ന കേരള കത്തോലിക്കാ സഭയുടെ സ്ഥാപനമാണ് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍,  ജോയിന്റ് സെക്രട്ടറിമാരായ മോണ്‍.  മൈക്കിള്‍ വെട്ടിക്കാട്ട്,  ഫാ. തോമസ് തറയില്‍, മുന്‍ ഡയറക്ടര്‍ ഫാ. റൊമാന്‍സ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. 

Latest

Copyrights@2016.