europe
യു.കെ - ഏറ്റുമാനൂര്‍ സംഗമം സെപ്റ്റംബര്‍ 22 ന് ബർമിങ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളിൽ.

പിറന്ന നാടിൻറെ ഓർമ്മകളും സൗഹൃദങ്ങളും പൈതൃകവും മനസ്സിൽ സൂക്ഷിക്കുന്ന ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിൽ നിന്നും ഉള്ള യുകെ നിവാസികൾ സ്നേഹസൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനായി വീണ്ടും യുകെയിൽ ഒത്തുചേരുന്നു സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി പത്തുമണിക്ക് ബർമിങ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളിൽ. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു ഈ പ്രദേശങ്ങളുമായി ആത്മബന്ധം ഉള്ളവർക്കും വിവാഹബന്ധം മായി ചേർന്നിട്ടുള്ള വർക്കും കുടുംബസമേതം. സംഗമത്തിലേക്ക് സ്വാഗതം. യുകെയിൽ താമസിക്കുന്ന മുഴുവൻ ഏറ്റുമാനൂർ നിവാസികളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംസ്കാരിക സമ്മേളനത്തെ തുടർന്ന് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
ബെന്നി കോണിക്കൽ(07737178235)
ജോജി ചേന്നാട്ട് (07958023997)
ജോർജ് അഴകുളം(07747350694)
സാബു തെക്കേ പ്പറമ്പ്(07577480279)