india

കോട്ടയം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകള്‍ ജൂണ്‍ 14 ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍

Tiju Kannampally  ,  2018-06-12 06:54:15amm

 

കോട്ടയം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്ത 
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 
ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകള്‍  ജൂണ്‍ 14 ന് 
കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകള്‍ നാളെ (ജൂണ്‍ 14ന്) കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍.  രാവിലെ 10.30 ന്  സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍ അഭിവന്ദ്യ പിതാക്കന്മാരും അതിരൂപതയിലെ ബഹു. വൈദികരും സഹകാര്‍മ്മികരാകും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുസ്മരണ സന്ദേശം നല്‍കും. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ കബറിടത്തിങ്കല്‍ നടത്തുന്ന ഒപ്പീസ് പ്രാര്‍ത്ഥനയെ തുടര്‍ന്ന്  ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്കായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതയിലെ  വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സമര്‍പ്പിത സമൂഹങ്ങളിലെ പ്രതിനിധികളും  അതിരൂപതാ സംഘടനാ ഭാരവാഹികളും ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും ദിനാചരണത്തില്‍ പങ്കെടുക്കും.  

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകള്‍ (ജൂണ്‍ 14ന്) കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍.  രാവിലെ 10.30 ന്  സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍ അഭിവന്ദ്യ പിതാക്കന്മാരും അതിരൂപതയിലെ ബഹു. വൈദികരും സഹകാര്‍മ്മികരാകും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുസ്മരണ സന്ദേശം നല്‍കും. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ കബറിടത്തിങ്കല്‍ നടത്തുന്ന ഒപ്പീസ് പ്രാര്‍ത്ഥനയെ തുടര്‍ന്ന്  ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്കായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതയിലെ  വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സമര്‍പ്പിത സമൂഹങ്ങളിലെ പ്രതിനിധികളും  അതിരൂപതാ സംഘടനാ ഭാരവാഹികളും ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും ദിനാചരണത്തില്‍ പങ്കെടുക്കും.  

 

 



Latest

Copyrights@2016.