gulf

ക്നാനായ യുവജന സംഘടനകൾ സമൂഹത്തിനു മാതൃകൾ ആയിമാറുന്നു

Clintis Thekumkattil  ,  2018-06-05 01:11:06pmm

അബുദാബി:  രക്തദാനത്തിന്റെ പ്രാധാന്യത്തെ സമുഹത്തിന്റെ മുൻപിൽ എത്തിക്കുവാനായി BLOOD DONATION CAMPAIGN നടത്തി ക്നാനായ യുവജന സംഘടനകൾ സമൂഹത്തിനു മാതൃകൾ ആയിമാറുന്നു. കോട്ടയം അതിരൂപതയുടെ കീഴിൽ ഉള്ള മുന്ന് കെ.സി.വൈ.ൽ യൂണിറ്റുകൾ  നടത്തിയ BLOOD DONATION CAMPAIGN യിൽ മുന്നൂറോളം ആളുകൾ പങ്കെടുക്കുകയുണ്ടായി.

കെ.സി.വൈ.ൽ അബുദാബി, മുംബൈ കെ.സി.വൈ.ൽ, ദുബായ് കെ.സി.വൈ.ൽ എന്നി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിജയകരമായി നടത്തപ്പെട്ട BLOOD DONATION CAMPAIGN വരും ദിവസങ്ങളിൽ കൂടുതൽ യുവജന സംഘടനകൾ എറ്റെടുത്തു നടത്തപെടുന്നതാണ്. അതിന്റെ ഭാഗമയി യുവാക്കളുടെ നേതൃത്വത്തിൽ നടത്തപെടുന്ന BLOOD DONATION CAMPAIGN അടുത്തതായി നടത്തപ്പെടുന്നത് രാജപുരം കെ.സി.വൈ.ൽ ന്റെ നേതൃത്വത്തിൽ ആയിരിക്കുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

കെ.സി.വൈ.ൽ അബുദാബി തുടക്കം വച്ച BLOOD DONATION CHALLENGE ഏറ്റെടുത്ത് നടത്തിയ മുംബൈ കെ.സി.വൈ.ൽ മറ്റുള്ളവരും ഏറ്റെടുത്ത് നടത്തും എന്ന് പ്രതീക്ഷയിൽ മറ്റ് അഞ്ച് കെ.സി.വൈ.ൽ യൂണിറ്റുകളായ കുവൈറ്റ്, ബാംഗ്ലൂർ, പയ്യാവൂർ, പുന്നത്തുറ, ഉഴവൂർ കെ.സി.വൈ.ൽ യൂണിറ്റുകളെ ചലഞ്ച് ചെയ്യുത് കുടുതൽ യൂണിറ്റുകൾ ഇതുപോലെ ചലഞ്ച് ചെയ്യാൻ മുന്നോട്ട് വരട്ടേ എന്ന് ആശംസിക്കുകയും ചെയ്തു.



Latest

Copyrights@2016.