america

ഡാലസ് സ്‌ട്രൈക്കേഴ്‌സ് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളിബോള്‍ ജേതാക്കള്‍

Saju Kannampally  ,  2018-05-31 07:36:30amm ജോസ് കാടാപുറം

 

ന്യു യോര്‍ക്ക്: മുപ്പതാം ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളി ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചിക്കാഗോ കൈരളി ലയണ്‍സിനെ 3 1 സെറ്റുകള്‍ക്ക് തറ പറ്റിച്ചുകൊണ്ട് ഡാലസ് സ്ട്രൈക്കേഴ്സ് അട്ടിമറി വിജയം നേടി.

 
മെയ് വഴക്കവും യുവത്വവും കൈമുതലായി തകര്‍പ്പന്‍ കളിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിക്കാഗോ കൈരളി ലയണ്‍സ് ചാമ്പ്യനാവുമെന്നാണ് പൊതുവെ കരുതപ്പെട്ടത്. ഫൈനലിലെ മികച്ച തുടക്കവും ആ സൂചനയാണു നല്കിയത്. ക്രമേണ ഡാളസ് സ്ട്രൈക്കേഴ്സ് തിരിച്ചടി ആരംഭിച്ചു. സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച സ്മാഷുകളും പിഴവുകള്‍ ഒഴിവാക്കിയുള്ള സര്‍വീസും പിന്നെ ഭാഗ്യവും ഡാലസിനു തുണയായി.

കളിക്കളം നിറഞ്ഞു കളിച്ചുവെങ്കിലും ഇടക്കിടെ സര്‍വീസ് പാഴാകുകയും പിഴവുകള്‍ കാട്ടുകയും ചെയ്ത് ചിക്കാഗോ മികച്ച ഫൊം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു. ചെറിയ പൊയിന്റുകളുടെ വ്യത്യാസത്തിനാണു ഡാലസ് വീണ്ടും ജേതാവായി ട്രോഫി മൂന്നാം തവണ ഡാലസിലേക്കു കൊണ്ടു പോകുന്നത്.

ആതിഥേയരായ റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്സ് സ്വന്തം നാട്ടില്‍ വിജയം കൈവരിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും സെമിയില്‍ ഡാലസിനോട് അടിയറവ് പറഞ്ഞു

മൊത്തം 13 ടീമുകളില്‍ എട്ട് എണ്ണം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡാലസ് സ്‌ട്രൈക്കേഴ്‌സ്, റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്‌സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ്, ചിക്കാഗോ കൈരളി ലയണ്‍സ്, ഫില്ലി സ്റ്റാര്‍സ്, വാഷിംഗ്ടണ്‍ കിംഗ്‌സ്, ഡിറ്റ്രോയിറ്റ് ഈഗിള്‍സ്, ടാമ്പാ ടെഗേഴ്‌സ് എന്നിവര്‍.

അവയില്‍ ഡാലസ്, ചിക്കാഗോ, റോക്ക് ലാന്‍ഡ്, ടാമ്പ ടൈഗേഴ്സ് എന്നിവയാണു ഫൈനലിലെത്തിയത്.

ഫിലഡല്ഫിയ സ്റ്റാഴ്സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ്, റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്സ് ബി ടീം, ഡിട്രൊയിറ്റ് ഈഗിള്‍സ്, ബി.ഡബ്ലിയു. കിംഗ്സ്, ന്യു യോര്‍ക്ക് സ്പൈക്കേഴ്സ്, ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സേഴ്സ് തുടങ്ങിയവയായിരുന്നു മറ്റു ടീമുകള്‍.

ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സറായിരുന്ന ഫ്രണ്ട്സ് ഓഫ് ഹഡ്സന്‍ വാലി, ഫൊക്കാന, എന്നിവക്കു വേണ്ടി ലൈസി അലക്സ് എവര്‍ റോളിംഗ് കപ്പ് ഡാലസ് സ്റ്റ്രൈക്കേഴ്സിനു സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ആയ ചിക്കാഗോ കൈരളി ലയണ്‍സിനും വ്യക്തിഗത അവാര്‍ഡുകള്‍ നേടിയവര്‍ക്കും ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളി, അലക്സ് തോമസ്, ബി. മാധവന്‍ നായര്‍ തുടങ്ങിയവര്‍ കപ്പുകള്‍ സമ്മാനിച്ചു.

ചിക്കാഗോ കൈരളി ലയണ്‍സിന്റെ റിന്റു ബെസ്റ്റ് ഒഫന്‍സിവ് പ്ലെയറായും ഡാലസ് സ്റ്റ്രൈക്കേഴ്സിന്റെ ജസ്റ്റിന്‍ ബെസ്റ്റ് ഡിഫന്‍സിവ് പ്ലെയറായും തെരെഞ്ഞെടുക്കപ്പെട്ടു. ഡാലസിന്റെ നെല്‍സന്‍ ആണു ബെസ്റ്റ് സെറ്റര്‍. ഡാലസിന്റെ തന്നെ റോബിന്‍ മോസ്റ്റ് വാല്യുബിള്‍ പ്ലേയറായി. ഇവര്‍ക്ക് കപ്പുകള്‍ സ്പൊണ്‍സര്‍മാരാരായ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് പ്രസിഡന്റ് ജോസ് അക്കക്കാട്ട്, ജോര്‍ജ് ജോസഫ് (മെറ്റ്ലൈഫ്) കെ.വി.എല്‍.എന്‍.എ. ചെയര്‍ സുനില്‍ വര്‍ഗീസ്,റെജി (യമുനാ ട്രാവല്‍സ്) എന്നിവര്‍ സമ്മാനിച്ചു

വ്യക്തിഗത അവാര്‍ഡുകള്‍ ലഭിച്ചവര്‍: സേവ്യര്‍ ഫിലിപ്പ് (ഡാലസ് സ്ട്രൈക്കേഴ്സ്); സുനില്‍ വര്‍ഗീസ് (ഡാലസ് സ്റ്റ്രൈക്കേഴ്സ്) തങ്കച്ചന്‍ ജോസഫ് (ഡാലസ് സ്ട്രൈക്കേഴ്സ്); ടോമി തോമസ് (റോക്ക്ലാന്‍ഡ് സോള്‍ഡിയേഴ്സ്); ബേബികുട്ടി തോമസ് (ന്യു യോര്‍ക്ക് സ്പൈക്കേഴ്സ്); ബാബു തീയാടിക്കല്‍ (ന്യു യോക്ക് സ്പൈക്കേഴ്സ്); വിനു ജേക്കബ് (ഫില്ലി സ്റ്റാഴ്സ്) ; സാബു വര്‍ഗീസ് (ഫില്ലി സ്റ്റാഴ്സ്); കുരുവിള മാത്യു (തമ്പു-ഫില്ലി സ്റ്റാഴ്സ്); ജോസ് ഏബ്രഹാം (ഫില്ലി സ്റ്റാഴ്സ്), സജി വര്‍ഗീസ് (ഫില്ലി സ്റ്റാഴ്സ്); സാബു ജോണ്‍ (ഫില്ലി സ്റ്റാഴ്സ്); പയസ്റ്റെന്‍ ആലപ്പാട്ട്, ടൊമി.

മുപ്പതു വര്‍ഷം റോക്ക്ലാന്‍ഡ് സോള്‍ഡിയേഴ്സ് ടീമില്‍ കളിച്ച ജയ്മോന്‍ മാത്യു (ഡോ. ജേസു ജേക്കബ്), കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡില്‍ അഞ്ചു വര്‍ഷത്തിലേറെ സേവനമനുഷ്ടിച്ച പരേതനായ തോമസ് കെ. ഫിലിപ്പ് (തോമസ്‌കുട്ടി-ഡാലസ് സ്റ്റ്രൈക്കേഴ്സ്), ജോര്‍ജ് കോശി (ക്രിസ്റ്റി-ന്യു യോര്‍ക്ക് സ്പീക്കേഴ്സ്), ഷെറിഫ് അലിയാര്‍ (ഫില്ലി സ്റ്റാഴ്സ്), ടോം കാലായില്‍ (ചിക്കാഗോ കൈരളി ലയണ്‍സ്), മാത്യു ചെരുവില്‍ (ഡിട്രൊയിറ്റ് ഈഗിള്‍സ്), ഷോണ്‍ ജോസഫ് (ടൊറന്റോ സ്റ്റാലിയന്‍സ്), മാത്യു സക്കറിയ (ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സെഴ്സ്) എന്നിവരെയും ആദരിച്ചു.

രണ്ടു ദിവസം റോക്ക് ലാന്‍ഡിനു ഉല്‍സവമായി മാറിയ മാമാങ്കം ഉദ്ഘാടനം ചെയ്തത് റോക്ക് ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ആണു. കണ്വീനര്‍ സാജന്‍ തോമസ്, ജ്യോതിസ് ജേക്കബ്, റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്‌സ് സ്‌പോര്‍ട്ട്‌സ് ക്ലബ് പ്രസിഡന്റ് ജിജി ജോര്‍ജ്, കോര്‍ഡിനേറ്റര്‍ ചാള്‍സ് മാത്യുതുടങ്ങി സംഘാടകര്‍ പിഴവില്ലാത്ത ടൂര്‍ണമെന്റിനു വഴിയൊരുക്കി. വലിയ ജനാവലി പ്രേക്ഷകരായെത്തി.

റാഫിള്‍ റ്റിക്കറ്റിനു യമുനാ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ആയിരുന്നു ഒന്നാം സമ്മാനം. അത് ആരുംഅവകാശപ്പെട്ടിട്ടില്ല.

രണ്ടാം സമാനം റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്‌സ് സ്‌പൊണ്‍സര്‍ ചെയ്ത 58 ഇഞ്ച് സാംസങ്ങ് ടി.വി ടോമി തോമസ്-മഡോണ ദമ്പതികള്‍ക്കു ലഭിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, വനിതാ ഫോറം സെക്രട്ടറി രേഖാ നായര്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ് (ബിജു), വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഫിലിപ്പ് ചെറിയാന്‍ (സാം), ജെയിംസ് ഇല്ലിക്കല്‍,നിഷാന്ത് നായര്‍തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു 

 Latest

Copyrights@2016.