india

കണ്ണൂര്‍ : ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ പരിസമാപ്തി.

Tiju Kannampally  ,  2018-04-14 09:48:23amm

കണ്ണൂര്‍ : ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ പരിസമാപ്തി. കണ്ണൂര്‍ ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയന്‍  നിര്‍വ്വഹിച്ചു. ക്നാനായ സമുദായം കേരളത്തിന് നല്‍കിയ സംഭാവന അവിസ്മരണീയമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.അനുഭവിച്ച ദൈവസ്നേഹം പകര്‍ന്ന് നല്‍കിയ സമൂഹമാണ് ക്നാനായ സമുദായം എന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍പറഞ്ഞു. അതിരൂപത സഹായ മെത്രാന്‍  മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചടങ്ങില്‍ സ്വാഗതം അര്‍പ്പിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാര്‍  ജോര്‍ജ്ജ്‌ ഞറളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതില്‍  ക്നാനായ സമുദായം വഹിക്കുന്ന പങ്ക് വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു. ക്നാനായ മലബാര്കുടിയേറ്റ പ്ലാറ്റിനം ജൂബിലി കര്‍മ്മ പദ്ധതിയുടെ സമര്‍പ്പണം മാര്‍  ജോര്‍ജ്ജ്‌ ഞറളക്കാട്ട് നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മലബാറിലെ വിവിധ ഇടവകകള്‍ ചേര്‍ന്ന് പ്ലറ്റിനം ജൂബിലി വര്‍ഷത്തില്‍ നടത്തിയ കലാമത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മടമ്പം ഫൊറോനയ്ക്ക് കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതലയും,കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  നേടിയ മടമ്പം ലൂര്‍ദ്ദ് മാത ഇടവകയ്ക്ക്  ഫൊറോനയ്ക്ക് മാര്‍ മാത്യു മൂലക്കാട്ടും സമ്മാനങ്ങള്‍  വിതരണം ചെയ്തു. ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഉദ്ഘാടനം ശ്രീമതി ടീച്ചര്‍ എം.പി നിര്‍വ്വഹിച്ചു.പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍  ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡ് പി. കെ ശ്രീമതി ടീച്ചര്‍ എം.പി അവാര്‍ഡ് ജേതാവ് കെ.എം ജോര്‍ജ് കടന്തനംകുഴിയില്‍ന് നല്‍കി. കോട്ടയം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. തോമസ്സ് ആനിമൂട്ടില്‍ സമര്‍പ്പിത പ്രതിനിധി സിസ്റ്റര്‍ ആന്‍ ജോസ് എസ്.വി.എം, കണ്ണൂര്പാവാനാത്മാ വികാര്‍ പ്രോവിന്‍ഷ്ന്‍ ഫാ. സ്റ്റീഫന്‍  ജയരാജ്, ക്നാനായ കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ്സ്റ്റിഫന്‍  ജോര്‍ജ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് ജെയിംസ്, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജയ്നമ്മ മോഹന്‍ മുളവേലിപ്പുറത്ത്, കെ.സി.വൈ.എല്‍  മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോബിഷ് ഇരിക്കാലിക്കല്‍ സി.എം.എല്‍  മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജിതിന്‍ മുതുകാട്ടില്‍ പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറല്‍  കണ്‍വീനര്‍ ഫാ. അബ്രാഹം പറമ്പേട്ട് എന്നിവര്‍ പ്രസംഗിച്ചു. 2.30 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നും ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററിലേക്ക് നടത്തപ്പെട്ട ക്നാനായ മലബാര്‍  കുടിയേറ്റ പ്ലാറ്റിനം ജൂബിലി റാലിയോടെയാണ് സമാപനാഘോഷങ്ങള്‍ക്ക് തുടക്കമായത്. റാലിയുടെ ഫാളാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപത വികാരി ജനറല്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. ക്നാനായ തനിമയുടെയും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രഘോഷണമായി നടത്തപ്പെട്ട റാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
സ്‌കൂള്‍ ത്തില്‍ വിജയന്‍ നിര്‍ നല്‍കിയ ല്‍ ര്‍ നല്‍ ന്‍  ള്‍

Latest

Copyrights@2016.