ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷന്റെ ജനറൽ ബോഡി മീറ്റിംങ്ങും പ്രവർത്തനോദ്ഘാടനവും.
Tiju Kannampally , 2018-04-12 11:46:14pmm
മാത്യു തോമസ് കൊച്ചുവീട്ടിൽ
ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷന്റെ ജനറൽ ബോഡി മീറ്റിംങ്ങും പ്രവർത്തനോദ്ഘാടനവും.
പരിശുദ്ധ സിംഹാസനം സ്ഥിതി ചെയ്യുന്ന റോമിൽ, ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷന്റെ രണ്ടാമത് ജനറൽ ബോഡി മീറ്റിംങ്ങും, 2018- 2019 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈ വരുന്ന ഏപ്രിൽ 14 ന് നടത്തുന്നു.
റോം, മിലാൻ , ജനോവ, സവോണ, തെസ്ക്കാന, സിസിലിയ എന്നീ സ്ഥലങ്ങളിലെ എക്സിക്യൂട്ടീവ് അംഗങ്ങളും, ഡലഗേറ്റ്സും പങ്കെടുക്കുന്ന ഈ ജനറൽ ബോഡി മീറ്റിംങ്ങ്, ഇറ്റലിയിലെ ക്നാനായക്കാർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പുതിയ ഭരണസമിതി അധികാരമേറ്റയുടനേ പല സ്ഥലങ്ങളിലും അസോസിയേഷനകൾ ആരംഭിക്കുകയും, വിവിധ സ്ഥലങ്ങളിൽ KCYL യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്തു. കൂടാതെ വിവിധ ആനുകാലിക പ്രശ്നങ്ങളിൽ ഇടപ്പെട്ട് പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു.
പ്രസിഡന്റ് തോമസ് കാവിലിന്റെ നേതൃത്വത്തിൽ മുന്നേറുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മാത്യു തോമസ് കൊച്ചുവീട്ടിൽ, ജോജി അച്ചേട്ട്, ജയ്സൺ സൈമൺ വിലങ്ങുകല്ലുങ്കൽ, ജറിൻ ആണ്ടുമാലിൽ എന്നിവരാണുള്ളത്. അസോസിയേഷനുകളുടെ മേൽ ചാർജ്ജുള്ള ബഹുമാനപ്പെട്ട പ്രിൻസ് മുളകുമറ്റത്തിലച്ചന്റെ അകമഴിഞ്ഞ പിന്തുണയാണ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കരുത്തെന്ന് പറയാതെവയ്യ.
ഭാവി പരിപാടികൾ ക്രമീകരിക്കുന്നതിനും, യൂണിറ്റ് പ്രതിനിതികൾ തമ്മിൽ ഒത്തുചേർന്ന് ക്കും, സംവാദങ്ങൾക്കും വേദിയാകുന്ന ഈ ജനറൽബോഡി മീറ്റിംങ്ങ് 2018 ഏപ്രിൽ 14 ശനിയാഴ്ച്ച 10:30 തിന് ആരംഭിക്കുകയും 4:00 മണിയോടെ അവസാനിക്കുകയും ചെയ്യും.
സ്ഥലം:- Piazza Cornelia, 00166, Roma
വിശ്വസ്തതയോടെ IKCF ജനറൽ സെക്രട്ടറി., മാത്യു തോമസ് കൊച്ചുവീട്ടിൽ
പരിശുദ്ധ സിംഹാസനം സ്ഥിതി ചെയ്യുന്ന റോമിൽ, ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷന്റെ രണ്ടാമത് ജനറൽ ബോഡി മീറ്റിംങ്ങും, 2018- 2019 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈ വരുന്ന ഏപ്രിൽ 14 ന് നടത്തുന്നു. റോം, മിലാൻ , ജനോവ, സവോണ, തെസ്ക്കാന, സിസിലിയ എന്നീ സ്ഥലങ്ങളിലെ എക്സിക്യൂട്ടീവ് അംഗങ്ങളും, ഡലഗേറ്റ്സും പങ്കെടുക്കുന്ന ഈ ജനറൽ ബോഡി മീറ്റിംങ്ങ്, ഇറ്റലിയിലെ ക്നാനായക്കാർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പുതിയ ഭരണസമിതി അധികാരമേറ്റയുടനേ പല സ്ഥലങ്ങളിലും അസോസിയേഷനകൾ ആരംഭിക്കുകയും, വിവിധ സ്ഥലങ്ങളിൽ KCYL യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്തു. കൂടാതെ വിവിധ ആനുകാലിക പ്രശ്നങ്ങളിൽ ഇടപ്പെട്ട് പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു. പ്രസിഡന്റ് തോമസ് കാവിലിന്റെ നേതൃത്വത്തിൽ മുന്നേറുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മാത്യു തോമസ് കൊച്ചുവീട്ടിൽ, ജോജി അച്ചേട്ട്, ജയ്സൺ സൈമൺ വിലങ്ങുകല്ലുങ്കൽ, ജറിൻ ആണ്ടുമാലിൽ എന്നിവരാണുള്ളത്. അസോസിയേഷനുകളുടെ മേൽ ചാർജ്ജുള്ള ബഹുമാനപ്പെട്ട പ്രിൻസ് മുളകുമറ്റത്തിലച്ചന്റെ അകമഴിഞ്ഞ പിന്തുണയാണ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കരുത്തെന്ന് പറയാതെവയ്യ.
ഭാവി പരിപാടികൾ ക്രമീകരിക്കുന്നതിനും, യൂണിറ്റ് പ്രതിനിതികൾ തമ്മിൽ ഒത്തുചേർന്ന് ക്കും, സംവാദങ്ങൾക്കും വേദിയാകുന്ന ഈ ജനറൽബോഡി മീറ്റിംങ്ങ് 2018 ഏപ്രിൽ 14 ശനിയാഴ്ച്ച 10:30 തിന് ആരംഭിക്കുകയും 4:00 മണിയോടെ അവസാനിക്കുകയും ചെയ്യും. സ്ഥലം:- Piazza Cornelia, 00166, Roma