america

സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ വി. തോമ ശ്ലീഹായുടെ പുതുഞായറാഴ്ച തിരുനാൾ ആചരിച്ചു.

Saju Kannampally  ,  2018-04-08 06:08:15pmm സ്റ്റീഫൻ ചൊള്ളമ്പേൽ(P.R.O)

മോർട്ടൺഗ്രോവ് സെന്റെ മേരീസ് ക്നാനായ  ദൈവാലയത്തിൽ ഏപ്രിൽ 8 ന്   ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള വി. കുർബ്ബാനയോട്കൂടി വി. തോമാശ്ലീഹായുടെ പുതുഞായറാഴ്ച്ച തിരുനാൾ ആഘോഷിച്ചു. കല്ലറ പഴയപള്ളി ഇടവകയിൽ നിന്നും ചിക്കാഗോയിലേക്ക് കുടിയേറിയവർ തങ്ങളുടെ മാതൃ ഇടവകയായ കല്ലറ പഴയപള്ളിയിൽ ആഘോഷിക്കുന്ന  തിരുനാൾ അതേദിവസം തന്നെ   സെന്റെ മേരീസിലും ആചരിക്കുന്ന പതിവ് വർഷങ്ങളായി തുടരുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിലും തുടർന്ന് നടന്ന വി. ബലിയിലും  ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി  റവ. ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ കാർമികത്വം വഹിച്ചു. 

   വിശുദ്ധ തോമാശ്ലീഹായുടെയും   ഡിവൈൻ മേഴ്സിടെയും തിരുനാൾ ആചരിക്കുന്ന ഈ ദിനം കരുണയുടെയും കാരുണ്യത്തിന്റെയും ദിനമാക്കി മാറ്റണമെന്നും  ആഘോഷങ്ങളും ആചാരങ്ങളും നാം   അനുഷ്ഠിക്കുമ്പോൾ അതിനായി ചിലവിടുന്നതിൻറ  10 ശതമാനമെങ്കിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണമെന്ന്  തന്റെ വചന സന്ദേശത്തിൽ അദ്ദേഹം ജനങ്ങളെ ഓർമമിപ്പിച്ചു.  തിരുന്നാൾ സ്പോൺസർ ചെയ്ത കല്ലറ നിവാസികളെയും  അവർ ചെയ്യുന്ന  ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, പോൾസൺ കുളങ്ങര, സിബി കൈതക്കത്തൊട്ടിയിൽ,  ടോണി കിഴക്കേക്കുറ്റ് എന്നിവരോടൊപ്പം സാബു മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ കല്ലറ പഴയപള്ളി ഇടവകാംഗങ്ങളും തിരുനാളിന് നേതൃത്വം നനല്കി. തിരുനാൾ ആചരണങ്ങളുടെ  സമാപനത്തിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും വിതരണം  ചെയ്യുതു. 



Latest

Copyrights@2016.