america

ടൊറൊന്റോ സെന്റ്.മേരീസ്‌ ക്നാനായ കത്തോലിക്ക ഇടവകയിൽ ഉയർപ്പു തിരുന്നാൾ ആചരിച്ചു

Tiju Kannampally  ,  2018-04-05 06:57:49amm

*ടൊറൊന്റോ സെന്റ്.മേരീസ്‌ ക്നാനായ കത്തോലിക്ക ഇടവകയിൽ ഉയർപ്പു തിരുന്നാൾ ആചരിച്ചു
*_
ടൊറൊന്റോ : ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിലേറിയ യേശുനാഥൻ മരണത്തെ തോൽപിച്ചു മൂന്നാംനാൾ ഉയർത്തു എഴുന്നേറ്റ  ചരിത്ര സംഭവത്തിന്റെ അനുസ്മരണമായ ഈസ്റ്റർ ടൊറൊന്റോ സെന്റ് .മേരീസ്‌ ക്നാനായ കത്തോലിക്ക ഇടവകയിൽ പ്രാത്ഥനാനിര്ഭരമായി ആഘോഷിച്ചു .ഉയർപ്പു തിരുന്നാൾ തിരുകർമങ്ങൾക്കു ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കര മുഖ്യ കാർമികത്വം വഹിച്ചു .ആധുനിക സാങ്കേതിക വിദ്യകളുടെ  സഹായത്തോടെ ശ്രീ .ജെയ്‌മോൻ തമ്പലക്കാട്  അവതരിപ്പിച്ച ക്രിസ്തുവിന്റെ ഉയർപ്പിന്റെ ദൃശ്യവിഷ്കാരം ശൃധേയം ആയിരുന്നു .ഈസ്റ്റർ തിരുകര്മങ്ങളെ തുടർന്ന് സി .കെ .സി .വൈ .എൽ .യുവജനങ്ങൾ അവതരിപ്പിച്ച മാർഗംകളി പരിപാടികൾക്ക് മിഴിവേകി .ഈസ്റ്റർ വിരുന്നോടു കൂടി സമാപിച്ച ചടങ്ങുകൾക്ക് കൈക്കാരന്മാരായ സന്തോഷ് മേക്കര ,ലിൻസ് മരങ്ങാട്ടും പാരിഷ് കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി

Latest

Copyrights@2016.