america

ടൊറൊന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ഓശാന പെരുന്നാൾ ആചരിച്ചു .

Tiju Kannampally  ,  2018-03-28 07:08:01amm

Turn off for: Malayalam
*ടൊറൊന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ഓശാന പെരുന്നാൾ ആചരിച്ചു .*
ടൊറൊന്റോ : തന്റെ പരസ്യജീവിതത്തിനു അവസാനം കുറിച്ചു കൊണ്ട് യേശു ദേവൻ നടത്തിയ രാജകീയ പ്രവേശനത്തിന്റെ ഓർമ്മപുതുക്കി  മാർച്ച്  25 ഞായറാഴ്‍ച ആഗോളക്രൈസ്തവർക്കൊപ്പം ടൊറൊന്റോ സെന്റ് .മേരിസ് ക്നാനായ കത്തോലിക്ക ഇടവകയിലും ഓശാനതിരുനാൾ ആചരിച്ചു .ആശിർവദിച്ച കുരുത്തോലകൾ കൈകളിൽ ഏന്തി ഓശാന ഗീതങ്ങൾ പാടി ഇടവക ജനങ്ങൾ ഭക്തിപൂർവ്വം ഓശാന തിരുന്നാളിൽ പങ്കെടുത്തു  .ഞായറാഴ്ച രാവിലെ 10:30 നു  വികാരി റവ .ഫാ .പത്രോസ്‌ ചമ്പക്കരയുടെ കാർമ്മികത്വത്തിൽ  നടന്ന ഓശാന ശുശ്രൂഷയിലും ദിവ്യബലിയിലും ഇടവകയിലെ 100 ൽ പരം കുടുംബങ്ങൾ സന്നിഹിതരായി  .കുരുത്തോലകൾ വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണത്തിനും മറ്റു ശുശ്രൂഷകൾക്കും വികാരിയോടൊപ്പം കൈക്കാരന്മാരായ സന്തോഷ് മേക്കരയും ,ലിൻസ്‌ മരങ്ങാട്ടും ,പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി .

Latest

Copyrights@2016.