gulf

കുവൈറ്റ് കല്പകിന്റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് വില്ല്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം "ഒഥല്ലോ"

Tiju Kannampally  ,  2018-03-28 04:05:47amm

Turn off for: Malayalam
കുവൈറ്റ്‌: 1989-ല്‍ സ്ഥാപിതമായ കല്പക് ഇന്ന് 29 ആം വര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ അഭിമാന പുരസരം കുവൈറ്റിലെ മലയാളി പ്രേഷകരുടെ മുന്‍പിലേക്ക് വില്യം ഷേക്ക്‌സ്പിയറിന്‍റെ വിശ്വവിഘ്യാത നാടകം ഒഥല്ലോ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 13 വെള്ളി , 14 ശനി ദിവസ്സങ്ങളില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ സ്റ്റേജില്‍ വൈകുന്നേരം 7pm നു ഓരോ പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പാസ്സുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.
ലോക നാടക ദിനമായ മാര്‍ച്ച്‌ 27നു united Indian School ഓഡിറ്റോറിയത്തില്‍ കല്പക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഥിതികളായി കുവൈറ്റിലെ പ്രമുഘ മാധ്യമസുഹൃത്തുക്കള്‍, കുവൈറ്റിലെ മുഖ്യധാര ഗായകര്‍, ക്ഷണിക്കപ്പെട്ട വിവിധ സംഘടന നേതാക്കളും, അഭ്യുധേയ കാംക്ഷികളും പങ്കെടുത്തു. കല്പക് ഉപദേഷ്ടാവ് ശ്രി. ജോണ്‍ തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയ കൺവിനർ ശ്രി. സിജോ വലിയപറമ്പില്‍ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ നാടക ചരിത്രത്തില്‍  ആദ്യമായി ഒരു നാടകത്തിന്നായി തയ്യാറാക്കിയ  ഓഡിയോ CD യുടെ പ്രകാശനം വാര്‍ത്താസമ്മേളനതോടനുബന്ധിച്ചു നടത്തുന്നതായി ശ്രി. സിജോ സദസ്സിനെ അറിയിച്ചു. കല്പക് അവതരിപ്പിക്കുന്ന ഒഥല്ലോ നാടകത്തെക്കുറിച്ചും കല്പക് മുന്‍വര്‍ഷങ്ങളില്‍ കുവൈറ്റിലെ നാടക രംഗത്ത്‌ നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ശ്രി. ജോണ്‍ തോമസ്‌ സദസ്സുമായ് പങ്കുവെച്ചു. കല്പകിന്‍റെ 29-ആം നാടകമായ ഒഥല്ലോ  കുവൈറ്റിലെ കലാ, സാംസ്കാരിക മേഘലകളില്‍ വ്യെക്തിമുദ്ര പഠിപ്പിച്ചിട്ടുള്ള ശ്രി. ബാബുജി ബത്തേരിയെ ഏല്‍പ്പിക്കാന്‍ കല്പക് തീരുമാനിച്ച സാഹചര്യവും സന്തോഷവും തദവസരത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ പങ്കുവെച്ചു. കുവൈറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു നാടകത്തിന്‍റെ എല്ലാ മേഘലയും  പൂര്‍ണമായും കുവൈറ്റില്‍ തന്നെ കല്പകിന്‍റെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നതിലെ വെല്ലുവിളി സംവിധായകന്‍ ശ്രി. ബാബുജി ബത്തേരി വിശദീകരിച്ചു. ശ്രി. വേണുക്കുട്ടന്‍ നായരുടെ സ്ക്രിപ്റ്റ് കല്പക് അംഗം ശ്രി. അജിത്തിന്‍റെ സഹായത്തോടെ വിവര്‍ത്തനം ചെയ്തു, 
ശ്രി. ബാബുജി ബത്തേരി യുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം നൽകി. കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്ററുടെ രംഗസംവിധാനവും,  ശ്രി. പൂജപ്പുര ശശി യുടെ വസ്ത്രലങ്കാരവും, ശ്രി. അലക്സ്‌ സണ്ണി (സ്കൂള്‍ ഓഫ് ഡ്രാമ) വെളിച്ച നിയന്തണവും, ശ്രി.ഉദയന്‍ അഞ്ചലും, ശ്രി. മനോജ്‌ മാവേലിക്കര എന്നിവർ പശ്ചാത്തല സംഗീതവും, ശ്രി. ശശി കോഴഞ്ചേരി സഹ സംവിധാനവും  നിർവ്വഹിച്ചു സാധാരണ അവതരണ രീതിയില്‍നിന്നും വെത്യസ്തമായി വളരെ വലിയ ഒരു ഓപ്പണ്‍ സ്റ്റേജില്‍ ഈ നാടകം അവതരിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ ശ്രി. ബാബുജി സദസ്സിനോട് പങ്കുവെച്ചു. തുടര്‍ന്ന് കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്റര്‍   നാടകത്തിന്‍റെ രംഗ സജ്ജികരണങ്ങളെ കുറിച്ചും അതിലെ വെത്യസ്തതകളെ കുറിച്ച് സദസ്സിനോട് വിശദീകരിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആകാംഷകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉചിതമായ വിശദീകരണങ്ങള്‍ നല്‍കി. തുടര്‍ന്ന് കുവൈറ്റിലെ പ്രശസ്ത ഗായകരുടെ സാന്നിധ്യത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ നാടകത്തിന്‍റെ ഓഡിയോ CD പിന്നണി ഗായികയും കുവൈറ്റിലെ സുപ്രസിദ്ധ സംഗീത ആധ്യാപികയുമായ ശ്രിമതി. സിന്ദുവിനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കല്പക് ജനറല്‍ സെക്രട്ടറി ശ്രി. പ്രദീപ്‌ മേനോന്‍, വനിത സെക്രട്ടറി ശ്രിമതി. അംബിക മുകുന്ദന്‍, ട്രെഷറർ ശ്രി. ജോസഫ്‌ കണ്ണങ്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ   ശ്രി. വത്സന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. കല്പക് ഒരുക്കിയ അത്താഴ വിരുന്നോടെ വാര്‍ത്താ സമ്മേളനം അവസാനിക്കുകയും നാടകത്തിന്‍റെ റിഹേര്‍സല്‍ സജീവമായി തുടരുകയും ചെയ്തു.
For Passes: Green leaf Restaurant – 97441227, 66575965
Poppins Auditorium – 97441667
Ovenfresh Bakery – 60430294
Civilized Store – 66193470
For more information Contact: Sijo Valyaparambil - 65148762

കുവൈറ്റ്‌: 1989-ല്‍ സ്ഥാപിതമായ കല്പക് 29 ആം വര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ അഭിമാന പുരസരം കുവൈറ്റിലെ മലയാളി പ്രേഷകരുടെ മുന്‍പിലേക്ക് വില്യം ഷേക്ക്‌സ്പിയറിന്‍റെ വിശ്വവിഘ്യാത നാടകം ഒഥല്ലോ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 13 വെള്ളി , 14 ശനി ദിവസ്സങ്ങളില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ സ്റ്റേജില്‍ വൈകുന്നേരം 7pm നു ഓരോ പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പാസ്സുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.

ലോക നാടക ദിനമായ മാര്‍ച്ച്‌ 27നു united Indian School ഓഡിറ്റോറിയത്തില്‍ കല്പക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഥിതികളായി കുവൈറ്റിലെ പ്രമുഘ മാധ്യമസുഹൃത്തുക്കള്‍, കുവൈറ്റിലെ മുഖ്യധാര ഗായകര്‍, ക്ഷണിക്കപ്പെട്ട വിവിധ സംഘടന നേതാക്കളും, അഭ്യുധേയ കാംക്ഷികളും പങ്കെടുത്തു. കല്പക് ഉപദേഷ്ടാവ് ശ്രി. ജോണ്‍ തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയ കൺവിനർ ശ്രി. സിജോ വലിയപറമ്പില്‍ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ നാടക ചരിത്രത്തില്‍  ആദ്യമായി ഒരു നാടകത്തിന്നായി തയ്യാറാക്കിയ  ഓഡിയോ CD യുടെ പ്രകാശനം വാര്‍ത്താസമ്മേളനതോടനുബന്ധിച്ചു നടത്തുന്നതായി ശ്രി. സിജോ സദസ്സിനെ അറിയിച്ചു. കല്പക് അവതരിപ്പിക്കുന്ന ഒഥല്ലോ നാടകത്തെക്കുറിച്ചും കല്പക് മുന്‍വര്‍ഷങ്ങളില്‍ കുവൈറ്റിലെ നാടക രംഗത്ത്‌ നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ശ്രി. ജോണ്‍ തോമസ്‌ സദസ്സുമായ് പങ്കുവെച്ചു. കല്പകിന്‍റെ 29-ആം നാടകമായ ഒഥല്ലോ  കുവൈറ്റിലെ കലാ, സാംസ്കാരിക മേഘലകളില്‍ വ്യെക്തിമുദ്ര പഠിപ്പിച്ചിട്ടുള്ള ശ്രി. ബാബുജി ബത്തേരിയെ ഏല്‍പ്പിക്കാന്‍ കല്പക് തീരുമാനിച്ച സാഹചര്യവും സന്തോഷവും തദവസരത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ പങ്കുവെച്ചു. കുവൈറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു നാടകത്തിന്‍റെ എല്ലാ മേഘലയും  പൂര്‍ണമായും കുവൈറ്റില്‍ തന്നെ കല്പകിന്‍റെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നതിലെ വെല്ലുവിളി സംവിധായകന്‍ ശ്രി. ബാബുജി ബത്തേരി വിശദീകരിച്ചു. ശ്രി. വേണുക്കുട്ടന്‍ നായരുടെ സ്ക്രിപ്റ്റ് കല്പക് അംഗം ശ്രി. അജിത്തിന്‍റെ സഹായത്തോടെ വിവര്‍ത്തനം ചെയ്തു, 

ശ്രി. ബാബുജി ബത്തേരി യുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം നൽകി. കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്ററുടെ രംഗസംവിധാനവും,  ശ്രി. പൂജപ്പുര ശശി യുടെ വസ്ത്രലങ്കാരവും, ശ്രി. അലക്സ്‌ സണ്ണി (സ്കൂള്‍ ഓഫ് ഡ്രാമ) വെളിച്ച നിയന്തണവും, ശ്രി.ഉദയന്‍ അഞ്ചലും, ശ്രി. മനോജ്‌ മാവേലിക്കര എന്നിവർ പശ്ചാത്തല സംഗീതവും, ശ്രി. ശശി കോഴഞ്ചേരി സഹ സംവിധാനവും  നിർവ്വഹിച്ചു സാധാരണ അവതരണ രീതിയില്‍നിന്നും വെത്യസ്തമായി വളരെ വലിയ ഒരു ഓപ്പണ്‍ സ്റ്റേജില്‍ ഈ നാടകം അവതരിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ ശ്രി. ബാബുജി സദസ്സിനോട് പങ്കുവെച്ചു. തുടര്‍ന്ന് കലാരത്നം ശ്രി. ആര്‍ട്ടിസ്റ്റു സുജാതന്‍ മാസ്റ്റര്‍   നാടകത്തിന്‍റെ രംഗ സജ്ജികരണങ്ങളെ കുറിച്ചും അതിലെ വെത്യസ്തതകളെ കുറിച്ച് സദസ്സിനോട് വിശദീകരിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആകാംഷകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉചിതമായ വിശദീകരണങ്ങള്‍ നല്‍കി. തുടര്‍ന്ന് കുവൈറ്റിലെ പ്രശസ്ത ഗായകരുടെ സാന്നിധ്യത്തില്‍ കല്പക് പ്രസിഡന്‍റെ ശ്രി. ചന്ദ്രന്‍ പുത്തൂര്‍ നാടകത്തിന്‍റെ ഓഡിയോ CD പിന്നണി ഗായികയും കുവൈറ്റിലെ സുപ്രസിദ്ധ സംഗീത ആധ്യാപികയുമായ ശ്രിമതി. സിന്ദുവിനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കല്പക് ജനറല്‍ സെക്രട്ടറി ശ്രി. പ്രദീപ്‌ മേനോന്‍, വനിത സെക്രട്ടറി ശ്രിമതി. അംബിക മുകുന്ദന്‍, ട്രെഷറർ ശ്രി. ജോസഫ്‌ കണ്ണങ്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ   ശ്രി. വത്സന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു. കല്പക് ഒരുക്കിയ അത്താഴ വിരുന്നോടെ വാര്‍ത്താ സമ്മേളനം അവസാനിക്കുകയും നാടകത്തിന്‍റെ റിഹേര്‍സല്‍ സജീവമായി തുടരുകയും ചെയ്തു.

For Passes: Green leaf Restaurant – 97441227, 66575965

Poppins Auditorium – 97441667

Ovenfresh Bakery – 60430294

Civilized Store – 66193470

For more information Contact: Sijo Valyaparambil - 65148762

 Latest

Copyrights@2016.