india

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു

Tiju Kannampally  ,  2018-02-28 05:40:36amm

ശാസ്ത്ര ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശാസ്ത്രദിനാചരണം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി & എന്‍വയോണ്‍മെന്റിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് & ടെക്‌നോളജിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉഴവൂര്‍ അരീക്കര സെന്റ് റോക്കീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലിക്കുട്ടി മാത്യു നിര്‍വ്വഹിച്ചു. അരീക്കര ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. ജോസ് നെടുംങ്ങാട്ട്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സണ്ണി പുതിയിടം, കോര്‍ഡിനേറ്റര്‍ ജിജി ജോയി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച്  ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിന് കല്ലറ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ജോസഫ് റഫീന്‍ ജെഫ്രി നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് ഉഴവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ നൂറ്റി എണ്‍പതോളം പേര്‍ പങ്കെടുത്തു.

Latest

Copyrights@2016.