gulf

ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ 2018 വര്‍ഷത്തെ ജനറല്‍ ബോഡി നടത്തപ്പെട്ടു.

Tiju Kannampally  ,  2018-02-26 01:39:31amm

ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ 2018 വര്‍ഷത്തെ പ്രഥമ ജനറല്‍ ബോഡി ഫെബ്രുവരി 16-ാം തീയതി ദൂബായ്‌ ഇറാനിയന്‍ ക്ലബില്‍വച്ച്‌ നടത്തപ്പെട്ടു. കുടുംബനാഥന്‍ റജി വടകരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‌ കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി സൈമണ്‍ നെടുങ്ങാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കുകയും ഡി.കെ.സി.സി. ജോയിന്റ്‌ സെക്രട്ടറിയും കെ.സി.സി. യു.എ.ഇയുടെ ചെയര്‍മാനുമായ വി.സി. വിന്‍സന്റ്‌ ആശംസയര്‍പ്പിക്കുകയും ചെയ്‌തു. ഇരുവരും ക്‌നാനായ സമുദായം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി വിവരിക്കുകയും അനുഭാവപൂര്‍ണമായ ഒരു നടപടി റോമിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നുള്ള പ്രത്യാശ പങ്കുവയ്‌ക്കുകയും ചെയ്‌തു. കഴിഞ്ഞവര്‍ഷം ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ അഭിമാനങ്ങളായ കെ.സി.സി.എം.ഇ ചെയര്‍മാന്‍, ഡി.കെ.സി.സി. ജോയിന്റ്‌ സെക്രട്ടറി എഷ്യ വിഷന്‍ ടി.വി അവാര്‍ഡിന്‌ അര്‍ഹനായ ജെന്നി ജോസഫ്‌ മാക്കീല്‍ എന്നിവര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിലെ മുതിര്‍ന്ന അംഗവും ഡി.കെ.സി.സി, കെ.സി.സി.എം.ഇ സംഘടനകളിലെ പ്രതിനിധിയുമായ ജോപ്പന്‍ ഫിലിപ്പ്‌ മണ്ണാട്ടുപറമ്പില്‍ 2018 ല്‍ ദുബായിക്കാരനായ കുടുംബയോഗത്തെ നയിക്കുവാന്‍ മനു എബ്രഹാം നടുവത്തറയുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും കമ്മിറ്റിയംഗങ്ങളെ ജനറല്‍ ബോഡിയില്‍നിന്നും തെരഞ്ഞെടുക്കുകയും ചെയ്‌തു. പ്രസ്‌തുത യോഗത്തില്‍ ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിലെ അംഗങ്ങള്‍ക്ക്‌ മുമ്പാകെ, ക്‌നാനായ സമുദായം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യം എന്തൊക്കെ സംഭവിച്ചാലും തുടര്‍ന്നുകൊണ്ടുപോകുമെന്നുള്ള പ്രതിജ്ഞ വി.സി. വിന്‍സന്റ്‌ ഏവര്‍ക്കും മുമ്പാകെ ചൊല്ലിക്കൊടുക്കുകയും അതേവരും ഏറ്റുപറയുകയും ചെയ്‌തു. കുടുംബയോഗത്തിലെ കുട്ടികളും കെ.സി.വൈ.എല്‍ അംഗങ്ങളും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ ജനറല്‍ ബോഡിക്ക്‌ കൂടുതല്‍ ഉണര്‍വ്‌ പകര്‍ന്നു.



Latest

Copyrights@2016.