india

ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി: ഗോൾഡൻ സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-02-26 01:01:08amm

ക്നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി: ഗോൾഡൻ സീനിയേഴ്സ് മീറ്റ് അലക്സ്നഗറിൽ നടത്തി
അലക്സ്നഗർ: ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി KCC മടമ്പം ഫൊറോനയുടെ നേതൃത്വത്തില്‍ 75 ന് മേല്‍ പ്രായം ചെന്ന മുതിര്‍ന്ന പൗരന്മാരുടെ ഒത്തുചേരല്‍ ഗോള്‍ഡന്‍ സീനിയേഴ്സ് മീറ്റ് അലക്സ്നഗര്‍ St.ജോസഫ്സ് പളളിയില്‍ വെച്ച് നടത്തി. സ്നേഹകൂട്ടായ്മ കോട്ടയം ക്നാനായ അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കുടിയേറ്റത്തിന്‍റെ ജീവിക്കുന്ന സ്മരണകളാണ് ഗോള്‍ഡന്‍ സീനിയേഴ്സ് എന്നും അവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് ഇപ്പോഴും സമുദായത്തെ മുന്നോട്ട് നയിക്കുന്നതെന്നും , അവരുടെ പ്രാര്‍ത്ഥനകളും സാന്നിധ്യവുമാണ് ഇന്നത്തെ തലമുറയുടെ ബലമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പിതാവ് പറഞ്ഞു.പ്രര്‍ത്ഥന ശുശ്രുഷയും ശ്ലൈഹിക ആശിര്‍വാദവും നടത്തി. പി.കെ സൈമണ്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് കപ്പുകാലയില്‍ ആമുഖ സന്ദേശം നല്‍കി..ഫാ. അബ്രാഹം പറമ്പേട്ട്, ശ്രി. ബാബു കദളിമറ്റം, ഫാ. ഷെള്‍ട്ടണ്‍ അപ്പോഴിപറമ്പില്‍, ആല്‍ബര്‍ട്ട് തോമസ്സ് കൊച്ചുപറമ്പില്‍, പി.എം ജോയി പുന്നശ്ശേരി മലയില്‍, ബിനോയി കണിയാംപറമ്പില്‍ എന്നിവര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുതിര്‍ന്നവരെ തലമുറയുടെ പ്രതിനിധി തൊമ്മി പൂവത്തുംമൂട്ടില്‍ മറുപടി പ്രസംഗം നടത്തി.സ്നേഹകുട്ടായ്മയോടനുബന്ധിച്ച് വിവിധ കലാ മത്സരവും ഒരു അഡാര്‍ ലൗ മത്സരവും, കൊപ്പചിരി മത്സരവും നീട്ടിതുപ്പ് മത്സരവും നടത്തപ്പെട്ടു.

Latest

Copyrights@2016.