india

മധുവിന്റെ മരണം; മൈനർ സെമിനാരി വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി.

Tiju Kannampally  ,  2018-02-26 12:40:24amm

കോട്ടയം:  അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവി​െൻറ മരണത്തി​െൻറ വേദനയിൽ പങ്ക്​ ചേർന്ന്​ അതിരൂപതയുടെ മൈനർ സെമിനാരി വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി.  മോഷണകുറ്റം ആരോപിച്ച് പിടികൂടുകയും ഒരു പറ്റം യുവാക്കൾ അദ്ദേഹത്തെ ധാരുണമായി മർദ്ദിക്കുകയും പിന്നീട് പോലീസ് വാഹനത്തിൽ വെച്ച് മരണപ്പെടുകയും ചെയ്ത സംഭവം വളരെ  ഹൃദയസ്​പർശിയായി  അവതരിപ്പിച്ചു.  മനുഷ്യത്വം നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ഒറ്റപ്പെട്ടതെങ്കിലും ഈ സംഭവം നമ്മളെ ചിന്തിപ്പിക്കുകയും, സുവിശേഷം വിഭാവനം ചെയ്യുന്ന സഹോദര സ്നേഹത്തിലേക്കും അതുവഴി ഉണ്ടാക്കുന്ന ദൈവസ്നേഹത്തിലേക്കും നമ്മെ കൂടുതൽ അടിപ്പിക്കണം. ഇങ്ങനെയുള്ള സംഭവങ്ങൾ തുടർന്നും ഉണ്ടാകാതിരിക്കാൻ നമ്മുക്ക് കൂട്ടായി പരിശ്രമിക്കുകയും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ആർജവത്തോടെ തുടരുകയും ചെയ്യാം. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്നും സമൂഹം എപ്രകാരമാണ് പ്രതികരിച്ചത് എന്നും സെമിനാരി വിദ്യാർത്ഥികളുടെ തെരുവ് നാടകം വളരെ വ്യക്തമായി പറഞ്ഞ് തരുന്നു.പ്രേക്ഷകരെ വളരെയേറെ ചിന്തിപ്പിക്കുന്ന ഈ തെരുവ് തെരുവുനാടകം മരണപ്പെട്ട മധുവിന്റെ ജീവനറ്റ ശരീരത്തിലെ കാലു കഴുകിയാണ് അവസാനിക്കുന്നത്. തെരുവ് നാടകം കണ്ടു മടങ്ങുന്ന പ്രേക്ഷകരിൽ ഈ നാടകം ഒത്തിരിയേറെ ചോദ്യങ്ങൾ അവിശേഷിപ്പിക്കുന്നു. മൈനർ സെമിനാരി വിദ്യാർത്ഥികൾ ഞായറാഴ്ച രണ്ടാം കുർബ്ബാനക്ക് ശേഷം മള്ളൂശ്ശേരി ദേവാലയ അങ്കണത്തിൽ ഈ തെരുവ് നാടകം അവതരിപ്പിച്ചപ്പോൾ ഇടവക ജനത്തിന് അതൊരു ഉണർത്തുപാട്ടായി മാറി. ആ സംഭവത്തിലേക്ക് തിരിച്ച് പോകുവാനും ആത്മവിചിന്തനം നടത്തുവാനും ഈ തെരുവു നാടകം സഹായിച്ചു.അതിരൂപത മൈനർ സെമിനാരി റെക്ടർ ഫാ.ബിബി തറയിലിന്റെ നേതൃത്വത്തിലാണ് തെരുവ് നാടകം എസ്.എച്ച് പള്ളിയിലും മള്ളൂശ്ശേരി ദേവാലയത്തിലും അരങ്ങേറിയത്. നാടകത്തിന്റെ അവസാനം ബിബി അച്ചൻ സന്ദേശം നൽകുകയും ഇടവക ജനത്തിനു വേണ്ടി മള്ളൂശ്ശേരി വികാരി ഫാ.സൈജു പുത്തൻപറമ്പിൽ നന്ദി പറയുകയും ചെയ്തു.

 

യുവാവിന്റെ മരണത്തിന്റെ 

 

 



Latest

Copyrights@2016.