india

ഉഴവൂര്‍ ഫുട്‌ബോള്‍ : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കള്‍

Tiju Kannampally  ,  2018-02-21 07:07:59amm

 

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 13-ാംമത് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണജൂബിലി ഓള്‍ കേരള ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എസ്. ബി. കോളേജ് ചങ്ങനാശ്ശേരിയെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ജേതാക്കളായി (3-1). ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നട സുവര്‍ണ്ണജൂബിലി സ്മാരക ഷട്ടില്‍ ബാഡ്മിന്റ ടൂര്‍ണമെന്റില്‍ മരിയന്‍ കോളജ് കുട്ടിക്കാനം സെന്റ് തോമസ് കോളജ് പാലായെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. 

ടൂര്‍ണമെന്റുകളുടെ സമ്മാനദാനം എം. ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റഗം പ്രൊഫ. ടോമിച്ചന്‍ ജോസഫ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, പ്രൊഫ. കെ.എ. സിറിയക്  എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 



Latest

Copyrights@2016.