india

വൈദികരുടെ ബാസ്ക്കറ്റ് ബോൾ മത്സരം ഷൂട്ട് 2018 നാളെ ശ്രീപുരത്ത് .

Tiju Kannampally  ,  2018-02-13 08:07:38amm

 കണ്ണൂർ; മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വൈദികരുടെ ബാസ്ക്കറ്റ് ബോൾ മത്സരം നാളെ ശ്രീപുരത്ത് വച്ച് നടത്തപ്പെടുന്നു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മലബാറിലെ വിവിധ ഇടവകകള്‍ തമ്മിലുളള കായിക മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സംഗമത്തോടനുബന്ധിച്ച് കോട്ടയത്തും  മലബാറിലും സേവനം ചെയ്യുന്ന വൈദികർ തമ്മിലുള്ള സൗഹൃദ ബാസ്കറ്റ് ബോൾ മത്സരം ശ്രീപുരത്ത് വച്ച് നടത്തപ്പെടുന്നു. കോട്ടയം ബ്ലാസ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ഫാദർ. മൈക്കിൾ നെടുംതുരുത്തി പുത്തന്‍പുരയും,  മലബാർ ടസ്‌ക്കേഴ്‌സിന്റെ ക്യാപ്റ്റൻ ഫാദർ. ജോർജ് കപ്പുകാലായിലുമാണ്.വിജയികള്‍ക്കും  ഏറ്റവും നല്ല കളിക്കാരനും ഏറ്റവും കൂടുതൽ ഷൂട്ട് ചെയ്യുന്ന വൈദികനും സമ്മാനം ഉണ്ടായിരിക്കുന്നതാണ്. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് 4 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും.

 

 

 

ശ്രീപുരത്ത് വച്ച് ഇടവകകള്‍ തമ്മിലുളള വൈദികരുടെ നെടുംതുരുത്തിപുത്തന്‍പുരയും ടസ്‌ക്കേഴ്‌സിന്റെ കപ്പുകാലായിലുമാണ് കളിക്കാരനും മണിക്ക്‌

 

 



Latest

Copyrights@2016.