india

അതിരൂപത വൈദിക സംഗമം നാളെ ശ്രീപുരത്ത്.

Tiju Kannampally  ,  2018-02-12 11:10:21pmm

അതിരൂപത വൈദിക സംഗമം നാളെ ശ്രീപുരത്ത്
കണ്ണൂർ:ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ നാളെ ഫെബ്രുവരി  14 ന്‌ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച്‌ അതിരൂപത വൈദിക സംഗമം നടക്കും. നാളെ രാവിലെ 9.30 ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹബലിയോടെ സംഗമം ആരംഭിക്കും. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സംഗമത്തിന്‌ വിവിധ പരിപാടികള്‍ ഉള്‍കൊളളിച്ചിടുണ്ട്.‌ മലബാറില്‍ ശുശ്രൂഷ ചെയ്‌ത എല്ലാ വൈദികരെയും ചടങ്ങിൽ വച്ച് പ്രത്യേകമായി ആദരിക്കും‌. വിവിധ വിഷയങ്ങളെ കുറിച്ചുളള ചര്‍ച്ചകളും അനുഭവം പങ്കുവെയ്‌ക്കലും ഉണ്ടാകും. അജപാലന പ്രവര്‍ത്തന മേഖലയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മലബാറിലെ അജപാലന പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഉളള ഒരു രൂപരേഖയും തയ്യാറാക്കും. കപ്പുകാല അച്ചന്റെ നേതൃത്വത്തിൽ മലബാർ ടസ്കേഴ്സും മൈക്കിൾ അച്ചന്റെ നേതൃത്വത്തിൽ കോട്ടയം ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ ബാസ്‌കറ്റ്‌ ബോള്‍ മത്സരവും , മലബാര്‍ ദര്‍ശന്‍ പരിപാടിയും ഉണ്ടായിരിക്കും.

Latest

Copyrights@2016.