america
ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ .
Tiju Kannampally , 2018-02-09 10:31:51pmm

ഡാലസ് : ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ റവ. ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ് അല്‍ഫോൻസാ കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) ഫെബ്രുവരി 23, 24, 25 തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും. രോഗശാന്തി ശുശ്രൂഷ, ആന്തരികസൗഖ്യ പ്രാർഥന, പരിശുദ്ധാത്മാഭിഷേക പ്രാർഥനാ ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പുകാല ധ്യാനത്തിലേക്ക് വിശ്വാസികളേവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു.