europe

മൈക്കിൾ മുൾഹാൾ റിപ്പോർട്ട് -യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് UKKCYL

Saju Kannampally  ,  2018-02-05 08:35:38amm



അമേരിക്കയിലെ ക്‌നാനായ  സഭാ സമൂഹവുമായി ബന്ധപ്പെട്ടു് oriental congregation  ന്റെ തീരുമാനത്തിന് ആധാരമായ മൈക്കിൾ മുൾഹാൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമുദായത്തിന്റെ പാരമ്പര്യത്തിനും പൈതൃക ത്തിനും നിലനിൽപ്പിനും തന്നെ  കോട്ടം വരുന്നതിനാൽ ,  യു കെ കെ സി വൈ എൽ Central Committe കഴിഞ്ഞ  ജനുവരി  22 ആം തീയതി തിങ്കളാഴ്ച്ച കൂടിയ  അടിയന്തര യോഗത്തിൽ റിപ്പോർട്ടിനെക്കുറിച്ച്  കേന്ദ്രകമ്മറ്റി അംഗങ്ങൾ വിശദമായ  ചർച്ചനടത്തുകയും ഈ റിപ്പോർട്ടി ലെ പരാമർശങ്ങൾ ക്‌നാ നായ  യുവജനങ്ങൾക്ക്  ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യോഗം അസന്നിഗ്ധമായി വിലയിരുത്തി.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉള്ള ഭാവി പരിപാടികൾ കോട്ടയം അതിരൂപത യും നാട്ടിലെ കെ സി വൈ എൽ നേതൃത്വവുമായി കൂടിയാലോചിച്ചു കൊണ്ട് ഉചിതമായ  ഭാവി പരിപാടികൾ ആവിഷ്ക്കരിക്കു വാനും യോഗം  തീരുമാനിച്ചു.
യു കെ കെ സി വൈ എൽ നിന്റെ പേട്രൺ കൂടിയായ മാർ മൂലക്കാട്ട് പിതാവുമായും  കൂടിയാലോചിച്ചു കൊണ്ട് ക്‌നാനയ പ്രവാസി ലോകത്ത് പിതാവ് എടുക്കുന്ന തീരുമാനങ്ങളെ യുകെയിലെ യുവജനങ്ങൾ സ്വാഗതം ചെയ്യുന്നതായിരിക്കും.

യുകെയിലെ  ക്നാനായ യുവജനങ്ങൾക്ക്    ക്നാനായ സമുദായത്തെക്കുറിച്ചും അതിന്റെ മഹനീയത യേക്കുറിച്ചും ഓര KCYL അംഗങ്ങൾക്കും ഉൾക്കൊള്ളുവാൻ പാകത്തിന്  അവരുടെ ഭാഷയിൽ ക്നാനായ ശിബിരം സംഘടിപ്പിക്കുവാൻ കമ്മറ്റി തീരുമാനം എടുത്തു.

യുകെയിലെ  വിവിധ യൂണിറ്റുകളിൽ ബോധവൽക്കരണ സെമിനാറുകൾ  സംഘടിപ്പിക്കാൻ ആവശ്യമായ  നാഷ്ണൽ റിസോഴ്സ്  ടീം സജ്ജമായി ക്കഴിഞ്ഞു.

യുകെയിലെ ഓരോ  യൂണിറ്റുകളും ആവശ്യപ്പെടുന്നതനുസരിച്ച്  അതാത് യൂണിറ്റുകളിൽ ക്ലാസുകൾ എടുക്കാൻ അനുയോജ്യരായ റിസോഴ്സ് team, സെൻട്രൽ  കമ്മറ്റി അറേൻജ്  ചെയ്യുന്നതായിരിക്കും.

പുതിയ തലമുറയ്ക്ക് മനസിലാകുന്ന തരത്തിൽ  music albums, short films , ഫേസ്ബുക്ക, വാട്ട്സ്ആപ്പ്  അടങ്ങുന്ന  സോഷ്യൽ മീഡിയ വഴി ക്നാനായ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ഒരു സോഷ്യൽ മീഡിയ  team യുകെയിൽ  അനിവാര്യമാണെന്നും യോഗം വിലയിരുത്തി. അതിനാൽ സോഷ്യൽ മീഡിയ ടീമിനെ ഡെവലപ്പ്  ചെയ്യാൻ സെക്രട്ടറി സ്റ്റീഫൻ ടോമിനെ യോഗം  ചുമതലപ്പെടുത്തി.
യുവജനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രവർത്തന സാധ്യതയുള്ളതും ഞങ്ങൽ  ക്നാ നായക്കാർ ആനെന്നുമുള്ള ബോധ്യത്തിൽ വളരാൻ സാധ്യമാകുന്നതും യുവജനങ്ങളുടെ  ആൽമീയവും സാൻമാർഗീയവുമായ  വ്യക്തിത്വ വികസനത്തിന്  ഉപകരിക്കുന്ന  ഇടവക കൺസെപ്റ്റിൽ അധിഷ്ഠിതമായ ക്നാനായ  മിഷൻ ആണ് യുകെ പോലുള്ള  രാജ്യങ്ങളിൽ യുവജനങ്ങൾക്ക്  ഏറ്റവും അടിയന്തിരമായി ആവശ്യമെന്ന് മനസ്സിലാക്കികൊണ്ട്  യുകെയിൽ ക്നാനായ മിഷന് വേണ്ടിയു ളള എല്ലാ പ്രവർത്തനങ്ങൾക്കും ഉള്ള സപ്പോർട്ട്  യു കെ കെ സി വൈ എൽ വാഗ്ദാനം ചെയ്യുന്നു.

ഇന്ന് യുകെയിൽ ക്നാനായ യുവജനങ്ങൾ ഒന്നിച്ച്  കൂടുന്നതിന് നേരിടുന്ന പലതരത്തിലുള്ള  പ്രതിസന്ധികൾ യോഗം  ചർച്ച ചെയ്തു. യുകെയിൽ പല മാതാപിതാക്കളും, അതുപോലെ  സമുദായ  നേതാക്കളും  വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിൽ എല്ലാംതന്നെ സമുദായത്തിനും വേണ്ടി  രക്തം ചിന്തും  ജീവൻ ബലികൊടുക്കും എന്ന്  ക്‌നാ നായ  വികാരം തുടിക്കുന്ന വാചകക്കസർത്തുകൾ നടത്തുകയും  ക്നാനായ ചർച്ചകൾ നടത്തുകയും സോഷ്യൽ മീഡിയയിൽ  വികാരം കൊള്ളുകയും  ചെയ്യുന്നതല്ലാതെ സ്വന്തം മക്കളെ KCYL ന്റെ  പരിപാടികളിൽ പങ്കെടുപ്പിക്കുവാൻ വിമുഖത കാട്ടുന്നതാണ്  യുകെയിലെ  ക്‌നാനാ യ  യുവജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ യു കെ കെ സി വൈ എൽ പ്രസിഡന്റ് ശ്രീ ജോൺ സജി മലേമുണ്ടക്കൽ അധ്യക്ഷനായിരുന്നു. സ്റ്റീഫൻ ടോം,
Stefin ഫിലിപ് , നവീന കുംബക്കൽ നാഷണൽ directors ആയ cinto Vettukallel, jomol സന്തോഷ് ,
നാഷണൽ ചാപ്ലൈൻ fr.Saji മലയിൽ പുത്തൻപുരയിൽ എന്നിവർ യോഗത്തിൽ  സന്നിഹിതനായിരുന്നു.



Latest

Copyrights@2016.