america

ഓറിയെന്റല്‍ കോണ്‍ഗ്രിഗേഷന്‍ നിര്‍ദേശവും അമേരിക്കയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വവും.

Tiju Kannampally  ,  2018-02-05 07:57:05amm

*ഓറിയെന്റല് കോണ്ഗ്രിഗേഷന് നിര്ദേശവും അമേരിക്കയിലെ ക്നാനായ ഇടവകകളിലെ അംഗത്വവും*  ലോകമെങ്ങുമുള്ള ക്നാനായക്കാരുടെ പ്രശ്നങ്ങളും അജപാലന പരാതികളും പരിഹരിക്കാന്വേണ്ടി രൂപീകരിക്കപ്പെട്ട മുള്ഹാള് കമ്മീഷന് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഓറിയെന്റല് കോണ്ഗ്രിഗേഷന് അയച്ച നിര്ദേശം തനതായ അധികാരപരിധിക്ക് (proper territory)പുറത്തുള്ള എല്ലാ ക്നാനായ മിഷനുകളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ്. ഈ പശ്ചാത്തലത്തില് ഏതു തരത്തിലുള്ള നിലപാടാണ് പ്രസ്തുത വിഷയത്തില് നാം സ്വീകരിക്കേണ്ടത് എന്നതാണ് പരിശോധിക്കുന്നത്.
എന്താണ് മുള്ഹാള് കമ്മീഷന്
അമേരിക്കയിലേയ്ക്ക് കുടിയേറിയ ക്നാനായക്കാരുടെ അജപാലനാവശ്യത്തിനായി രൂപീകൃതമായ ക്നാനായ മിഷനുകളില് ക്നാനായ ഇടവകകള് രൂപീകൃതമാകണമെന്ന ആഗ്രഹത്തിന്റെ പൂര്ത്തീകരണത്തിനായി ചിക്കാഗോ രൂപതാദ്ധ്യക്ഷനെ നേതൃത്വം സമീപിച്ചു. തത്ഫലമായി റോമില്നിന്നുള്ള നിര്ദേശങ്ങള്ക്കും പരിമിതികള്ക്കും വിഘാതമാകാത്തവിധത്തിലും എന്നാല്, പാരമ്പര്യത്തെ ഹനിക്കാത്തതുമായ ക്നാനായ ഇടവകകള് എന്ന സംവിധാനം നിലവില്വന്നു. അത് എന്ഡോഗമസ് (സ്വവംശവിവാഹനിഷ്ഠ അടിസ്ഥാനമാക്കുന്ന) ഇടവകകള് ആയിരിക്കണമെന്നു നിര്ബന്ധം പുലര്ത്തുന്നവരും ഉണ്ടായിരുന്നു. എന്നാല് കാനോനികമായി എന്ഡോഗമസ് എന്ന തത്വത്തില് അടിസ്ഥാനമാക്കിയ ഇടവകകള് കത്തോലിക്കാ സഭയില് സാധ്യമല്ല എന്ന സഭാ നിലപാട് സുവിദിതമായിരുന്നു. 1911 ല് കോട്ടയം രൂപത സ്ഥാപിതമായത് തെക്കുംഭാഗജനത്തിനു വേണ്ടിയായിരുന്നുവെന്ന് ഇന് യൂണിവേഴ്സി ക്രിസ്ത്യാനി എന്ന രേഖ വ്യക്തമാക്കുന്നു. പ്രസ്തുതജനമാണല്ലോ ക്നാനായക്കാര്. ആയതിനാല് ഒരു ജനതയ്ക്കുവേണ്ടി ഇടവകകളും സഭാസംവിധാനങ്ങളും അനുവദിച്ചു കിട്ടുന്നതിന് സാധ്യതയുണ്ടല്ലോ. അമേരിക്കയിലെ ക്നാനായ ജനത്തിനായി ക്നാനായ ഇടവകകള് എന്ന ആഗ്രഹത്തിലേയ്ക്ക് സഭാനേതൃത്വം നീങ്ങിയത് ഈ പശ്ചാത്തലത്തിലുമാണ്.
എന്ഡോഗമി പാലിക്കാത്ത ക്നാനായക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പ് മുള്ഹാള് കമ്മീഷനെ റോം നിയമിച്ചതും അദ്ദേഹം രണ്ടുവര്ഷക്കാലത്തോളം ആളുകളെ സന്ദര്ശിച്ചും പഠനങ്ങള് നടത്തിയും തന്റെ റിപ്പോര്ട്ട് റോമിനയച്ചത്. പ്രസ്തുത റിപ്പോര്ട്ടെന്താണ് എന്ന് നമുക്കറിയില്ല. മുള്ഹാള് റിപ്പോര്ട്ട് അടിസ്ഥാനമാക്കിയും മറ്റ് പരിചിന്തനങ്ങള്ക്കു ശേഷവുമാണ് ഓറിയന്റല് കോണ്ഗ്രിഗേഷന് ക്നാനായ മിഷനെ സംബന്ധിച്ചുള്ള നിര്ദേശം ചിക്കാഗോ രൂപതാധ്യക്ഷനായ മാര് അങ്ങാടിയത്തിന് അയച്ചത്. അതിന്റെ പകര്പ്പാണ് അതിരൂപതാ ആസ്ഥാനത്ത് ലഭിച്ചത്. ക്നാനായ മിഷനുകള്ക്കു വളരെ പ്രതികൂലമായ നിര്ദേശങ്ങളാണ് അതിലുള്ളത് എന്നതാണ് ഖേദകരമായ വസ്തുത.
ഓറിയന്റല് കോണ്ഗ്രിഗേഷന്റെ നിലപാട്
മുള്ഹാള് റിപ്പോര്ട്ടിന്റെയും പിന്നീട് നടന്ന ഓറിയന്റല് കോണ്ഗ്രിഗേഷന്റെ പ്ലീനറി മീറ്റിംഗിന്റെയും അടിസ്ഥാനത്തില് റോമില് നിന്നും നല്കപ്പെട്ട പുതിയ നിര്ദേശമനുസരിച്ച് അമേരിക്കയിലെ ക്നാനായ ഇടവകകളില് അംഗത്വവും പങ്കാളിത്തവും ക്നാനായ വംശപരമ്പരയില് (Knanaya lineage) ഉള്ളവര്ക്കു മാത്രമായി പരിമിതപ്പെടുത്തരുത് എന്നു പറഞ്ഞിരിക്കുന്നു. (Membership and participation in the Knanaya parishes should not be limited to the faithful of Knanaya lineage) ഇത് അനാവശ്യമായ പല പ്രശ്നങ്ങള് സൃഷ്ടിക്കുമെന്നു മാത്രമല്ല, ക്നാനായ ഇടവകയുടെ തനതായ സ്വഭാവത്തെ നശിപ്പിക്കുകയും ക്നാനായ ഇടവകയെന്ന സങ്കല്പത്തെ തന്നെ അപ്രസക്തമാക്കുകയും ചെയ്യും. എന്നാല് ഇന്ത്യയിലെ സാമൂഹിക ക്രമത്തിന്റെയും വൈവിധ്യങ്ങളുടെയും പശ്ചാത്തലത്തില് പ്രസ്തുത നിര്ദേശം കോട്ടയം രൂപതയില് ബാധകമായിരിക്കില്ല എന്നുകൂടെ വ്യക്തമാക്കിയിരിക്കുന്നു. ഇതിനര്ത്ഥം കോണ്ഗ്രിഗേഷന്റെ ഈ നിലപാട് ഇന്ത്യയില് ബാധകമല്ല. തനതായ അധികാരപരിധിക്ക് പുറത്തുള്ളവര്ക്കു മാത്രം ബാധകമായിരിക്കുമെന്നാണ്. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചവരുടെ അവകാശങ്ങള് സംരക്ഷിക്കപ്പെടണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്ദേശം വന്നിരിക്കുന്നതെന്ന് കരുതേണ്ടിവരുന്നു. പുറത്തു വിവാഹിതരായ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളുടെ പേരില് സമുദായ പാരമ്പര്യവും സഭാജീവിതവും കോര്ത്തിണക്കി ക്രൈസ്തവ ജീവിതം നയിക്കുന്ന ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെക്കുറിച്ച് കോണ്ഗ്രിഗേഷന് ചിന്തിക്കാതെപോയിയെന്നതാണ് ദുഃഖകരമായ വസ്തുത. ഈ പശ്ചാത്തലത്തില് സമുദായാംഗത്വം, അത് നഷ്ടമാകുന്ന വിധം, അവ സഭാജീവിതത്തില് പരിരക്ഷിക്കപ്പെടുന്ന രീതി എന്നിവ കൂടി മനസിലാക്കുന്നത് ഉചിതമാണ്.
ക്നാനായ സമുദായത്തില് അംഗത്വം ലഭിക്കുന്നതെങ്ങനെ?
ക്നാനായ മാതാപിതാക്കളില്നിന്ന് ജനിക്കുന്നവരാണ് ക്നാനായക്കാര്. കാരണം, മലബാറില് വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നുമുള്ള ഇരുവിഭാഗം ക്രിസ്ത്യാനികളുണ്ടെന്നും അവര് യഥാക്രമം മാര്തോമ്മയുടെ പ്രേഷിതവേലയുടെ ഫലമായി വിശ്വാസം സ്വീകരിച്ചവരുടെയും 345ലെ കുടിയേറ്റക്കാരായ ജനത്തിന്റെയും പിന്തലമുറക്കാരാണെന്നുമുള്ള വിവരണങ്ങള് പാരമ്പര്യങ്ങളില്നിന്നും പുരാതനപ്പാട്ടുകളില്നിന്നും മിഷനറിമാരുടെ വിവരണങ്ങളില്നിന്നും ലഭ്യമാണ്. ആയതിനാല് ക്നാനായ അംഗത്വം ജന്മംകൊണ്ടാണ് ഒരുവന് ലഭ്യമാകുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല, ഏതെങ്കിലും പ്രവൃത്തിയാലോ ബന്ധങ്ങളാലോ അത് ഒരുവന് ആര്ജിക്കാനോ സാധ്യമല്ല. ക്നാനായ സമുദായത്തിന്റെ തുടര്ച്ച അംഗങ്ങളിലൂടെ മാത്രമാണ്. വിവാഹമെന്ന കൂദാശയിലൂടെ കുഞ്ഞുങ്ങള്ക്ക് ഉത്തമരായ സമുദായാംഗങ്ങള് ജന്മം നല്കുന്നതുവഴിയാണ് അതു സാധ്യമാകുന്നത്. ഇതാണ് സമുദായത്തുടര്ച്ചയ്ക്കുള്ള കര്മം. എന്നാല് എല്ലാവരും ഈ കര്മം അനുഷ്ഠിക്കണമെന്നില്ല. വിവാഹമെന്ന കൂദാശയിലൂടെ സൃഷ്ടികര്മത്തില് പങ്കെടുക്കാനുള്ള വിളി സ്വീകരിച്ചവര് മാത്രമേ ഈ ദൗത്യം അനുഷ്ഠിക്കേണ്ടതുള്ളൂ. ഈ ദൗത്യം അനുഷ്ഠിക്കുന്നില്ലെങ്കിലും സമുദായത്തില് ജനിച്ചവര് സമുദായാംഗങ്ങള് തന്നെ.
അംഗത്വം നഷ്ടമാകുന്നതെങ്ങനെ?
ഒരുവന് സമുദായാംഗത്വം ലഭിക്കുന്നതെങ്ങനയൊ അതിന്റെ എതിര്വിധത്തിലാവണമല്ലോ അംഗത്വം നഷ്ടമാവുന്നത്. ജന്മംകൊണ്ട് അംഗത്വം നേടുന്നുവെങ്കില് മരണംവഴിയാവണം അംഗത്വം നഷ്ടമാവേണ്ടത്.
സമുദായേതര വിവാഹം എന്നതിന്റെ പ്രശ്നമെന്ത്?
ക്നാനായ സമുദായ തുടര്ച്ചയ്ക്ക് തടസ്സമാകുന്ന ഒന്നാണ് സമുദായ ഇതര വിവാഹം. കാരണം, ക്നാനായ മാതാപിതാക്കളില്നിന്ന് മാത്രമേ ക്നാനായ സന്തതി ഉണ്ടാവുകയുള്ളൂ. ഒരാള് ക്നാനായ സമുദായത്തിന് പുറത്തുള്ള ആളാണെങ്കില് കുട്ടി ക്നാനായക്കാരനായിരിക്കില്ലെന്ന് അര്ത്ഥം. ഇപ്രകാരം സമുദായത്തിന് പുറത്തു വിവാഹം കഴിക്കുന്ന വ്യക്തി സമുദായത്തിന്റെ വളര്ച്ചയ്ക്കും പൊതു നിയമത്തിനും വിരുദ്ധമായത് ചെയ്യുന്നതിനാല് അയാള് സമുദായ കൂട്ടായ്മയില്നിന്ന് നീക്കം ചെയ്യപ്പെടുന്നു. ഇപ്രകാരമുള്ള നടപടികള് കഴിഞ്ഞ നൂറ്റാണ്ടുകളില് സാമൂഹിക വിലക്കെന്നാണ് വിളിക്കപ്പെടുന്നത്.
ഫുട്ബോള് കളിനിയമത്തോട് ഇതിനെ താരതമ്യപ്പെടുത്താം. ടീമിന്റെയും കളിയുടെയും നിയമത്തിന് വിരുദ്ധമായി പ്രവര്ത്തിക്കുന്ന ഒരുവന് കോര്ട്ടില്നിന്ന് സസ്പെന്റ് ചെയ്യപ്പെടുന്നു. എന്നാല് അയാള് ടീമിന്റെ അംഗമായിരിക്കുകയും ചെയ്യും. എന്നാല് വിലക്ക് നീങ്ങപ്പെടുമ്പോള് അദ്ദേഹത്തിന് വേദിയിലിറങ്ങാം. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ഒരുവന് സമുദായത്തിന്റെ പൊതു നിയമത്തിന് വിരുദ്ധമായി പ്രവര്ത്തിക്കുന്നതിനാല് സസ്പെന്റ് ചെയ്യപ്പെടുന്നു. (ഇവിടെ ഡിസ്മിസലില്ല. സമുദായ കാര്യത്തില് ഡിസ്മിസല് മരണത്തോടെ മാത്രമേ സാധ്യമാകൂ.) പണ്ട് കാലങ്ങളില് സമുദായ വിലക്കും വിവിധ അവകാശങ്ങളില്നിന്നുമുള്ള മാറ്റിനിര്ത്തപ്പെടലുകളും സമുദായ ക്രമങ്ങളില് നടക്കാറുണ്ടായിരുന്നു. എന്നാല്, ഇന്ന് ഇപ്രകാരമുള്ള ബാഹ്യമായ വേര്തിരിവുകള് പ്രകടമായി കാണുന്നില്ല. എന്നിരുന്നാലും പ്രസ്തുത വ്യക്തികള് സമുദായ നിയമത്തിന് വിരുദ്ധമായി നിലകൊണ്ടതിനാല് തന്നെ (ipso facto) സസ്പെന്ഷനിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല് സാമൂഹിക നീതിക്കു നിരക്കാത്ത ഊരുവിലക്കുകളോ വിവേചനമോ അവിടെയില്ല.
സഭയും സമുദായവും
ഒരുവന് സഭയിലംഗമാകുന്നത് മാമ്മോദീസ വഴിയാണല്ലോ. സമുദായത്തില് ജനിച്ചുവെന്ന ഒറ്റ കാരണംകൊണ്ട് അവന് ക്നാനായ ഇടവകയിലോ കോട്ടയം രൂപതയിലോ അംഗമാകുന്നില്ല. മാമ്മോദീസ എന്ന കൂദാശയാണ് സഭയിലെ അംഗത്വത്തിന് നിദാനം. ഒരു കുട്ടി ജനിച്ച് 10 വര്ഷം കഴിഞ്ഞാണ് മാമ്മോദീസാ സ്വീകരിക്കുന്നതെങ്കില് അതുവരെ അവന് ക്നാനായക്കാരനായിരിക്കും എന്നാല് സഭാംഗമായിരിക്കില്ല. അവന് മാമ്മോദീസാ സ്വീകരിക്കുന്നതും അംഗമാകുന്നതും കോട്ടയം രൂപതയിലെ പള്ളിയിലല്ല മറ്റേതെങ്കിലും രൂപതയില് (ഉദാ. പാല, കല്യാണ്, ബോംബേ) ആണെങ്കിലും അവന് ക്നാനായക്കാരനായിരിക്കും. എന്നാല് കോട്ടയം ക്നാനായ രൂപതാംഗമായിരിക്കില്ല. അതായത് സമുദായാംഗത്വം ജന്മസിദ്ധമാണ.് എന്നാല് രൂപതാംഗത്വം ആര്ജിതമാണ്. പക്ഷേ കോട്ടയം രൂപതാംഗത്വം ക്നാനായക്കാര്ക്കു മാത്രമേ ലഭിക്കൂ.
ഓറിയന്റല് കോണ്ഗ്രിഗേഷന്റെ നിലപാട് ബാധിക്കുന്ന വിധം
പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ നിര്ദേശം ക്നാനായ ഇടവകകള്പോലും പാടില്ലെന്ന തരത്തിലാണ്. അതിനാല് തന്നെ സമുദായ ഇതര വിവാഹവും അനന്തര നിലപാടുകളും ഇവിടെ പ്രസക്തമല്ലാതാകുന്നു. ഇന്ത്യയിലെ പശ്ചാത്തലമല്ല അമേരിക്കയിലേത് എന്നതാവണം മുള്ഹാളിന്റെ നിലപാട് (അദ്ദേഹത്തിന്റെ നിഗമനങ്ങള് ഊഹിക്കാനേ ഇപ്പോള് സാധിക്കുകയുള്ളൂ). എന്നാല് ഇന്ത്യയിലും ഇന്ത്യക്കു പുറത്തുമുള്ളത് ഒരേ സമുദായം തന്നെയാണെന്നും സാമുദായിക നിയമങ്ങള് രാജ്യത്തിന്റെ അതിര്ത്തികള് മാറുമ്പോള് മാറ്റപ്പെടുന്നില്ലായെന്ന് അദ്ദേഹം മനസിലാക്കിയില്ലെന്നും കരുതേണ്ടിവരും. കോട്ടയം രൂപത സ്ഥാപിക്കപ്പെട്ടത് തെക്കുംഭാഗ ജനത്തിനുവേണ്ടിയാണ്. കാരണം ഇത് ഒരു ജനതയാണ്. ജനതകള്ക്ക് രണ്ട് നിര്വചനമുണ്ട്. ഒരു രാജ്യത്തിന്റെ അതിര്വരമ്പുകളാല് നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ജനസമൂഹവും രാജ്യാതിര്ത്തികള്ക്കപ്പുറം മറ്റേതെങ്കിലും മാനദണ്ഡങ്ങളാല് വേര്തിരിക്കപ്പെടുന്ന ജനസമൂഹവും. ക്നാനായ ജനത രണ്ടാമത്തെ ഗണത്തിലാണ് പെടുന്നത്. പാശ്ചാത്യരുടെ ബൗദ്ധികചിന്തകള്ക്കു പലപ്പോഴും ഗ്രഹിക്കാനാവാത്തവയാണ് സെമിറ്റിക് സംസ്കാരങ്ങളും ഭാരതീയ ശൈലികളും. തങ്ങളുടെ അളവുകോലുകള്കൊണ്ട് എല്ലാറ്റിനെയും അളക്കുവാന് ശ്രമിച്ചു പരാജയപ്പെടുന്ന പാശ്ചാത്യശൈലിക്ക് ലോകത്തില് പല ഉദാഹരണങ്ങളുണ്ട്. ക്നാനായ സമുദായത്തിന് ഒരു സെമിറ്റിക് ഉത്ഭവവും ഭാരതീയ പശ്ചാത്തലത്തില് നിന്നു ലഭിച്ച പരിപോഷണവും ലഭിച്ചിട്ടുണ്ട്. അതിനെ പാശ്ചാത്യ അളവുകോലുകള്കൊണ്ട് ഏകീകൃതമാക്കാന് ശ്രമിക്കുന്നത് മണ്ടത്തരമാകുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. തെക്കുംഭാഗ പള്ളികളും വടക്കുംഭാഗം പള്ളികളുമൊന്നിച്ച് വ്യത്യസ്തതകളില്ലാതാക്കാന് 16-ാം നൂറ്റാണ്ടില് പോര്ച്ചുഗീസ് മെത്രാപ്പോലീത്തയായിരുന്ന മെനേസിസ് ശ്രമിച്ചിട്ടു നടന്നില്ലെന്ന് മാത്രമല്ല അത് കലാപങ്ങള്ക്കുവരെ കാരണമായി. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില് റോമ സന്ദര്ശിച്ച മാക്കീല്പിതാവും മേനാച്ചേരി പിതാവും വ്യക്തമാക്കിയപോലെ കേരളത്തിലെ സമൂഹങ്ങളുടെ വ്യതിരിക്തത മനസിലാക്കിക്കൊണ്ടുള്ള ഒരു പരിഹാരം മാത്രമേ ശാശ്വതമായ സമാധാനം നല്കൂ.
ഇനിയെന്ത്?
കോണ്ഗ്രിഗേഷന്റെ നിര്ദേശം ക്നാനായ മിഷന്റെ നന്മയ്ക്ക് പ്രതികൂലമാണ്. ആയതിനാല് യാതൊരു കാരണവശാലും അത് അംഗീകരിക്കുവാനോ നടപ്പിലാക്കുവാനോ നമുക്ക് സാധിക്കില്ല. സമുദായപാരമ്പര്യത്തിന് വിരുദ്ധമാണ് ഈ നിലപാട്. കത്തോലിക്കാ സഭയിലെ ഒരു സമുദായമാണ് നാം. അതിനാല് തന്നെ സഭാപരമായ ഈ നിലപാട് മാറ്റിയെടുക്കേണ്ടതുണ്ട്. മുള്ഹാള് കമ്മീഷന്റെ നിലപാട് എന്താണെന്ന് റോം വ്യക്തമാക്കിയിട്ടില്ലാത്തതിനാലും ഇപ്രകാരമുള്ള നിര്ദേശം നല്കുന്നതിലേക്ക് തിരുസംഘത്തെ നയിച്ച കാരണങ്ങളെന്തെന്നും നമുക്ക് വ്യക്തമാകേണ്ടതുണ്ട്. അതിനാല് പ്രസ്തുത നിര്ദേശം നീക്കിയെടുക്കുവാന് സഭയിലെ വ്യവസ്ഥാപിത സംവിധാനത്തെ നാം സമീപിക്കുന്നതാണ് കരണീയം. ക്നാനായ സമുദായപാരമ്പര്യം തുടരാന് ആഗ്രഹിക്കുന്ന ഒരു വലിയ സമൂഹത്തിന് സഭയിലുള്ള സ്ഥാനവും അവരുടെ അവകാശങ്ങളെക്കുറിച്ച് ചിന്തയുമില്ലാതെ ഇപ്രകാരമൊരു നിര്ദേശം നല്കിയത് സഭാനടപടികളുടെ പാരമ്പര്യത്തിന് വിരുദ്ധമായതിനാല് കാനന്നിയമത്തിനനുസൃതമായ നടപടികളിലേയ്ക്കാണ് നേതൃത്വം കടക്കുന്നത്.
തിരുസംഘത്തിന്റെ നിര്ദ്ദേശം അറിഞ്ഞശേഷം കോട്ടയം അതിരൂപതാ നേതൃത്വം മേജര് ആര്ച്ചുബിഷപ്പ് മാര് ജോര്ജ് ആലഞ്ചേരി, ചിക്കാഗോ രൂപതാ മെത്രാന് മാര് ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന് മാര് ജോയി ആലപ്പാട്ട് എന്നിവരുമായി മേജര് ആര്ച്ച് ബിഷപ്പ് ഹൗസില് ഗൗരവമായ ചര്ച്ച നടത്തി. ചര്ച്ചയില് നമ്മുടെ ശക്തമായ വികാരം മാര് മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില് പിതാക്കന്മാരെ ധരിപ്പിക്കുകയും ഇക്കാര്യത്തില് എല്ലാവിധ പിന്തുണയും അവര് നമ്മെ അറിയിക്കുകയും ചെയ്തു. എന്നാല് ഇപ്പോള് ക്നാനായ മിഷനുകളെ സംബന്ധിച്ച നിര്ദേശം വന്നിരിക്കുന്നത് റോമില്നിന്നായതിനാല് പ്രസ്തുത നിര്ദേശത്തിനുള്ള പരിഹാരവും മറ്റു മാര്ഗങ്ങളും റോമില്നിന്നുതന്നെ കണ്ടെത്തണം. ലോകമെങ്ങുമുള്ള ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങളില് അതിരൂപതാ നേതൃത്വം സാധ്യമായ എല്ലാ നയ്യാമിക പിന്തുണയും പെറ്റീഷനുകളും ഉചിതമായ വേദികളില് അവതരിപ്പിക്കും. പ്രസ്തുത നടപടികള് ലോകമെങ്ങുമുള്ള ക്നാനായ മിഷനുകളുടെ അസ്തിത്വത്തിനും സുഗമമായ നടത്തിപ്പിനുമുള്ള ഉചിതമായ ഘടനയിലേയ്ക്ക് നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.              എന്ന്     *റവ. ഡോ. ബിജോ കൊച്ചാദംപള്ളി*

 റവ. ഡോ. ബിജോ കൊച്ചാദംപള്ളി.

ലോകമെങ്ങുമുള്ള ക്നാനായക്കാരുടെ പ്രശ്നങ്ങളും അജപാലന പരാതികളും പരിഹരിക്കാന്വേണ്ടി രൂപീകരിക്കപ്പെട്ട മുള്‍ഹാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില് ഓറിയെന്റല് കോണ്ഗ്രിഗേഷന് അയച്ച നിര്ദേശം തനതായ അധികാരപരിധിക്ക് (proper territory)പുറത്തുള്ള എല്ലാ ക്നാനായ മിഷനുകളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ്. ഈ പശ്ചാത്തലത്തില് ഏതു തരത്തിലുള്ള നിലപാടാണ് പ്രസ്തുത വിഷയത്തില് നാം സ്വീകരിക്കേണ്ടത് എന്നതാണ് പരിശോധിക്കുന്നത്.

എന്താണ് മുള്‍ഹാള്‍ കമ്മീഷന്‍. 

അമേരിക്കയിലേയ്ക്ക് കുടിയേറിയ ക്നാനായക്കാരുടെ അജപാലനാവശ്യത്തിനായി രൂപീകൃതമായ ക്നാനായ മിഷനുകളില് ക്നാനായ ഇടവകകള് രൂപീകൃതമാകണമെന്ന ആഗ്രഹത്തിന്റെ പൂര്ത്തീകരണത്തിനായി ചിക്കാഗോ രൂപതാദ്ധ്യക്ഷനെ നേതൃത്വം സമീപിച്ചു. തത്ഫലമായി റോമില്നിന്നുള്ള നിര്ദേശങ്ങള്ക്കും പരിമിതികള്ക്കും വിഘാതമാകാത്തവിധത്തിലും എന്നാല്, പാരമ്പര്യത്തെ ഹനിക്കാത്തതുമായ ക്നാനായ ഇടവകകള് എന്ന സംവിധാനം നിലവില്വന്നു. അത് എന്ഡോഗമസ് (സ്വവംശവിവാഹനിഷ്ഠ അടിസ്ഥാനമാക്കുന്ന) ഇടവകകള് ആയിരിക്കണമെന്നു നിര്ബന്ധം പുലര്ത്തുന്നവരും ഉണ്ടായിരുന്നു. എന്നാല് കാനോനികമായി എന്ഡോഗമസ് എന്ന തത്വത്തില് അടിസ്ഥാനമാക്കിയ ഇടവകകള് കത്തോലിക്കാ സഭയില് സാധ്യമല്ല എന്ന സഭാ നിലപാട് സുവിദിതമായിരുന്നു. 1911 ല് കോട്ടയം രൂപത സ്ഥാപിതമായത് തെക്കുംഭാഗജനത്തിനു വേണ്ടിയായിരുന്നുവെന്ന് ഇന് യൂണിവേഴ്സി ക്രിസ്ത്യാനി എന്ന രേഖ വ്യക്തമാക്കുന്നു. പ്രസ്തുതജനമാണല്ലോ ക്നാനായക്കാര്. ആയതിനാല് ഒരു ജനതയ്ക്കുവേണ്ടി ഇടവകകളും സഭാസംവിധാനങ്ങളും അനുവദിച്ചു കിട്ടുന്നതിന് സാധ്യതയുണ്ടല്ലോ. അമേരിക്കയിലെ ക്നാനായ ജനത്തിനായി ക്നാനായ ഇടവകകള് എന്ന ആഗ്രഹത്തിലേയ്ക്ക് സഭാനേതൃത്വം നീങ്ങിയത് ഈ പശ്ചാത്തലത്തിലുമാണ്.

എന്ഡോഗമി പാലിക്കാത്ത ക്നാനായക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പ് മുള്ഹാള് കമ്മീഷനെ റോം നിയമിച്ചതും അദ്ദേഹം രണ്ടുവര്ഷക്കാലത്തോളം ആളുകളെ സന്ദര്ശിച്ചും പഠനങ്ങള് നടത്തിയും തന്റെ റിപ്പോര്ട്ട് റോമിനയച്ചത്. പ്രസ്തുത റിപ്പോര്ട്ടെന്താണ് എന്ന് നമുക്കറിയില്ല. മുള്ഹാള് റിപ്പോര്ട്ട് അടിസ്ഥാനമാക്കിയും മറ്റ് പരിചിന്തനങ്ങള്ക്കു ശേഷവുമാണ് ഓറിയന്റല് കോണ്ഗ്രിഗേഷന് ക്നാനായ മിഷനെ സംബന്ധിച്ചുള്ള നിര്ദേശം ചിക്കാഗോ രൂപതാധ്യക്ഷനായ മാര് അങ്ങാടിയത്തിന് അയച്ചത്. അതിന്റെ പകര്പ്പാണ് അതിരൂപതാ ആസ്ഥാനത്ത് ലഭിച്ചത്. ക്നാനായ മിഷനുകള്ക്കു വളരെ പ്രതികൂലമായ നിര്ദേശങ്ങളാണ് അതിലുള്ളത് എന്നതാണ് ഖേദകരമായ വസ്തുത.

ഓറിയന്റല് കോണ്ഗ്രിഗേഷന്റെ നിലപാട്

മുള്ഹാള് റിപ്പോര്ട്ടിന്റെയും പിന്നീട് നടന്ന ഓറിയന്റല് കോണ്ഗ്രിഗേഷന്റെ പ്ലീനറി മീറ്റിംഗിന്റെയും അടിസ്ഥാനത്തില് റോമില് നിന്നും നല്കപ്പെട്ട പുതിയ നിര്ദേശമനുസരിച്ച് അമേരിക്കയിലെ ക്നാനായ ഇടവകകളില് അംഗത്വവും പങ്കാളിത്തവും ക്നാനായ വംശപരമ്പരയില് (Knanaya lineage) ഉള്ളവര്ക്കു മാത്രമായി പരിമിതപ്പെടുത്തരുത് എന്നു പറഞ്ഞിരിക്കുന്നു. (Membership and participation in the Knanaya parishes should not be limited to the faithful of Knanaya lineage) ഇത് അനാവശ്യമായ പല പ്രശ്നങ്ങള് സൃഷ്ടിക്കുമെന്നു മാത്രമല്ല, ക്നാനായ ഇടവകയുടെ തനതായ സ്വഭാവത്തെ നശിപ്പിക്കുകയും ക്നാനായ ഇടവകയെന്ന സങ്കല്പത്തെ തന്നെ അപ്രസക്തമാക്കുകയും ചെയ്യും. എന്നാല് ഇന്ത്യയിലെ സാമൂഹിക ക്രമത്തിന്റെയും വൈവിധ്യങ്ങളുടെയും പശ്ചാത്തലത്തില് പ്രസ്തുത നിര്ദേശം കോട്ടയം രൂപതയില് ബാധകമായിരിക്കില്ല എന്നുകൂടെ വ്യക്തമാക്കിയിരിക്കുന്നു. ഇതിനര്ത്ഥം കോണ്ഗ്രിഗേഷന്റെ ഈ നിലപാട് ഇന്ത്യയില് ബാധകമല്ല. തനതായ അധികാരപരിധിക്ക് പുറത്തുള്ളവര്ക്കു മാത്രം ബാധകമായിരിക്കുമെന്നാണ്. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചവരുടെ അവകാശങ്ങള് സംരക്ഷിക്കപ്പെടണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്ദേശം വന്നിരിക്കുന്നതെന്ന് കരുതേണ്ടിവരുന്നു. പുറത്തു വിവാഹിതരായ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളുടെ പേരില് സമുദായ പാരമ്പര്യവും സഭാജീവിതവും കോര്ത്തിണക്കി ക്രൈസ്തവ ജീവിതം നയിക്കുന്ന ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെക്കുറിച്ച് കോണ്ഗ്രിഗേഷന് ചിന്തിക്കാതെപോയിയെന്നതാണ് ദുഃഖകരമായ വസ്തുത. ഈ പശ്ചാത്തലത്തില് സമുദായാംഗത്വം, അത് നഷ്ടമാകുന്ന വിധം, അവ സഭാജീവിതത്തില് പരിരക്ഷിക്കപ്പെടുന്ന രീതി എന്നിവ കൂടി മനസിലാക്കുന്നത് ഉചിതമാണ്.

ക്നാനായ സമുദായത്തില് അംഗത്വം ലഭിക്കുന്നതെങ്ങനെ?

 ക്നാനായ മാതാപിതാക്കളില്നിന്ന് ജനിക്കുന്നവരാണ് ക്നാനായക്കാര്. കാരണം, മലബാറില് വടക്കുംഭാഗരെന്നും തെക്കുംഭാഗരെന്നുമുള്ള ഇരുവിഭാഗം ക്രിസ്ത്യാനികളുണ്ടെന്നും അവര് യഥാക്രമം മാര്തോമ്മയുടെ പ്രേഷിതവേലയുടെ ഫലമായി വിശ്വാസം സ്വീകരിച്ചവരുടെയും 345ലെ കുടിയേറ്റക്കാരായ ജനത്തിന്റെയും പിന്തലമുറക്കാരാണെന്നുമുള്ള വിവരണങ്ങള് പാരമ്പര്യങ്ങളില്നിന്നും പുരാതനപ്പാട്ടുകളില്നിന്നും മിഷനറിമാരുടെ വിവരണങ്ങളില്നിന്നും ലഭ്യമാണ്. ആയതിനാല് ക്നാനായ അംഗത്വം ജന്മംകൊണ്ടാണ് ഒരുവന് ലഭ്യമാകുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല, ഏതെങ്കിലും പ്രവൃത്തിയാലോ ബന്ധങ്ങളാലോ അത് ഒരുവന് ആര്ജിക്കാനോ സാധ്യമല്ല. ക്നാനായ സമുദായത്തിന്റെ തുടര്ച്ച അംഗങ്ങളിലൂടെ മാത്രമാണ്. വിവാഹമെന്ന കൂദാശയിലൂടെ കുഞ്ഞുങ്ങള്ക്ക് ഉത്തമരായ സമുദായാംഗങ്ങള് ജന്മം നല്കുന്നതുവഴിയാണ് അതു സാധ്യമാകുന്നത്. ഇതാണ് സമുദായത്തുടര്ച്ചയ്ക്കുള്ള കര്മം. എന്നാല് എല്ലാവരും ഈ കര്മം അനുഷ്ഠിക്കണമെന്നില്ല. വിവാഹമെന്ന കൂദാശയിലൂടെ സൃഷ്ടികര്മത്തില് പങ്കെടുക്കാനുള്ള വിളി സ്വീകരിച്ചവര് മാത്രമേ ഈ ദൗത്യം അനുഷ്ഠിക്കേണ്ടതുള്ളൂ. ഈ ദൗത്യം അനുഷ്ഠിക്കുന്നില്ലെങ്കിലും സമുദായത്തില് ജനിച്ചവര് സമുദായാംഗങ്ങള് തന്നെ.

അംഗത്വം നഷ്ടമാകുന്നതെങ്ങനെ?

ഒരുവന് സമുദായാംഗത്വം ലഭിക്കുന്നതെങ്ങനയൊ അതിന്റെ എതിര്വിധത്തിലാവണമല്ലോ അംഗത്വം നഷ്ടമാവുന്നത്. ജന്മംകൊണ്ട് അംഗത്വം നേടുന്നുവെങ്കില് മരണംവഴിയാവണം അംഗത്വം നഷ്ടമാവേണ്ടത്.

സമുദായേതര വിവാഹം എന്നതിന്റെ പ്രശ്നമെന്ത്?

ക്നാനായ സമുദായ തുടര്ച്ചയ്ക്ക് തടസ്സമാകുന്ന ഒന്നാണ് സമുദായ ഇതര വിവാഹം. കാരണം, ക്നാനായ മാതാപിതാക്കളില്നിന്ന് മാത്രമേ ക്നാനായ സന്തതി ഉണ്ടാവുകയുള്ളൂ. ഒരാള് ക്നാനായ സമുദായത്തിന് പുറത്തുള്ള ആളാണെങ്കില് കുട്ടി ക്നാനായക്കാരനായിരിക്കില്ലെന്ന് അര്ത്ഥം. ഇപ്രകാരം സമുദായത്തിന് പുറത്തു വിവാഹം കഴിക്കുന്ന വ്യക്തി സമുദായത്തിന്റെ വളര്ച്ചയ്ക്കും പൊതു നിയമത്തിനും വിരുദ്ധമായത് ചെയ്യുന്നതിനാല് അയാള് സമുദായ കൂട്ടായ്മയില്നിന്ന് നീക്കം ചെയ്യപ്പെടുന്നു. ഇപ്രകാരമുള്ള നടപടികള് കഴിഞ്ഞ നൂറ്റാണ്ടുകളില് സാമൂഹിക വിലക്കെന്നാണ് വിളിക്കപ്പെടുന്നത്.

ഫുട്ബോള് കളിനിയമത്തോട് ഇതിനെ താരതമ്യപ്പെടുത്താം. ടീമിന്റെയും കളിയുടെയും നിയമത്തിന് വിരുദ്ധമായി പ്രവര്ത്തിക്കുന്ന ഒരുവന് കോര്ട്ടില്നിന്ന് സസ്പെന്റ് ചെയ്യപ്പെടുന്നു. എന്നാല് അയാള് ടീമിന്റെ അംഗമായിരിക്കുകയും ചെയ്യും. എന്നാല് വിലക്ക് നീങ്ങപ്പെടുമ്പോള് അദ്ദേഹത്തിന് വേദിയിലിറങ്ങാം. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ഒരുവന് സമുദായത്തിന്റെ പൊതു നിയമത്തിന് വിരുദ്ധമായി പ്രവര്ത്തിക്കുന്നതിനാല് സസ്പെന്റ് ചെയ്യപ്പെടുന്നു. (ഇവിടെ ഡിസ്മിസലില്ല. സമുദായ കാര്യത്തില് ഡിസ്മിസല് മരണത്തോടെ മാത്രമേ സാധ്യമാകൂ.) പണ്ട് കാലങ്ങളില് സമുദായ വിലക്കും വിവിധ അവകാശങ്ങളില്നിന്നുമുള്ള മാറ്റിനിര്ത്തപ്പെടലുകളും സമുദായ ക്രമങ്ങളില് നടക്കാറുണ്ടായിരുന്നു. എന്നാല്, ഇന്ന് ഇപ്രകാരമുള്ള ബാഹ്യമായ വേര്തിരിവുകള് പ്രകടമായി കാണുന്നില്ല. എന്നിരുന്നാലും പ്രസ്തുത വ്യക്തികള് സമുദായ നിയമത്തിന് വിരുദ്ധമായി നിലകൊണ്ടതിനാല് തന്നെ (ipso facto) സസ്പെന്ഷനിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല് സാമൂഹിക നീതിക്കു നിരക്കാത്ത ഊരുവിലക്കുകളോ വിവേചനമോ അവിടെയില്ല.

സഭയും സമുദായവും

ഒരുവന് സഭയിലംഗമാകുന്നത് മാമ്മോദീസ വഴിയാണല്ലോ. സമുദായത്തില് ജനിച്ചുവെന്ന ഒറ്റ കാരണംകൊണ്ട് അവന് ക്നാനായ ഇടവകയിലോ കോട്ടയം രൂപതയിലോ അംഗമാകുന്നില്ല. മാമ്മോദീസ എന്ന കൂദാശയാണ് സഭയിലെ അംഗത്വത്തിന് നിദാനം. ഒരു കുട്ടി ജനിച്ച് 10 വര്ഷം കഴിഞ്ഞാണ് മാമ്മോദീസാ സ്വീകരിക്കുന്നതെങ്കില് അതുവരെ അവന് ക്നാനായക്കാരനായിരിക്കും എന്നാല് സഭാംഗമായിരിക്കില്ല. അവന് മാമ്മോദീസാ സ്വീകരിക്കുന്നതും അംഗമാകുന്നതും കോട്ടയം രൂപതയിലെ പള്ളിയിലല്ല മറ്റേതെങ്കിലും രൂപതയില് (ഉദാ. പാല, കല്യാണ്, ബോംബേ) ആണെങ്കിലും അവന് ക്നാനായക്കാരനായിരിക്കും. എന്നാല് കോട്ടയം ക്നാനായ രൂപതാംഗമായിരിക്കില്ല. അതായത് സമുദായാംഗത്വം ജന്മസിദ്ധമാണ.് എന്നാല് രൂപതാംഗത്വം ആര്ജിതമാണ്. പക്ഷേ കോട്ടയം രൂപതാംഗത്വം ക്നാനായക്കാര്ക്കു മാത്രമേ ലഭിക്കൂ.

ഓറിയന്റല് കോണ്ഗ്രിഗേഷന്റെ നിലപാട് ബാധിക്കുന്ന വിധം

പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ നിര്ദേശം ക്നാനായ ഇടവകകള്പോലും പാടില്ലെന്ന തരത്തിലാണ്. അതിനാല് തന്നെ സമുദായ ഇതര വിവാഹവും അനന്തര നിലപാടുകളും ഇവിടെ പ്രസക്തമല്ലാതാകുന്നു. ഇന്ത്യയിലെ പശ്ചാത്തലമല്ല അമേരിക്കയിലേത് എന്നതാവണം മുള്ഹാളിന്റെ നിലപാട് (അദ്ദേഹത്തിന്റെ നിഗമനങ്ങള് ഊഹിക്കാനേ ഇപ്പോള് സാധിക്കുകയുള്ളൂ). എന്നാല് ഇന്ത്യയിലും ഇന്ത്യക്കു പുറത്തുമുള്ളത് ഒരേ സമുദായം തന്നെയാണെന്നും സാമുദായിക നിയമങ്ങള് രാജ്യത്തിന്റെ അതിര്ത്തികള് മാറുമ്പോള് മാറ്റപ്പെടുന്നില്ലായെന്ന് അദ്ദേഹം മനസിലാക്കിയില്ലെന്നും കരുതേണ്ടിവരും. കോട്ടയം രൂപത സ്ഥാപിക്കപ്പെട്ടത് തെക്കുംഭാഗ ജനത്തിനുവേണ്ടിയാണ്. കാരണം ഇത് ഒരു ജനതയാണ്. ജനതകള്ക്ക് രണ്ട് നിര്വചനമുണ്ട്. ഒരു രാജ്യത്തിന്റെ അതിര്വരമ്പുകളാല് നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ജനസമൂഹവും രാജ്യാതിര്ത്തികള്ക്കപ്പുറം മറ്റേതെങ്കിലും മാനദണ്ഡങ്ങളാല് വേര്തിരിക്കപ്പെടുന്ന ജനസമൂഹവും. ക്നാനായ ജനത രണ്ടാമത്തെ ഗണത്തിലാണ് പെടുന്നത്. പാശ്ചാത്യരുടെ ബൗദ്ധികചിന്തകള്ക്കു പലപ്പോഴും ഗ്രഹിക്കാനാവാത്തവയാണ് സെമിറ്റിക് സംസ്കാരങ്ങളും ഭാരതീയ ശൈലികളും. തങ്ങളുടെ അളവുകോലുകള്കൊണ്ട് എല്ലാറ്റിനെയും അളക്കുവാന് ശ്രമിച്ചു പരാജയപ്പെടുന്ന പാശ്ചാത്യശൈലിക്ക് ലോകത്തില് പല ഉദാഹരണങ്ങളുണ്ട്. ക്നാനായ സമുദായത്തിന് ഒരു സെമിറ്റിക് ഉത്ഭവവും ഭാരതീയ പശ്ചാത്തലത്തില് നിന്നു ലഭിച്ച പരിപോഷണവും ലഭിച്ചിട്ടുണ്ട്. അതിനെ പാശ്ചാത്യ അളവുകോലുകള്കൊണ്ട് ഏകീകൃതമാക്കാന് ശ്രമിക്കുന്നത് മണ്ടത്തരമാകുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. തെക്കുംഭാഗ പള്ളികളും വടക്കുംഭാഗം പള്ളികളുമൊന്നിച്ച് വ്യത്യസ്തതകളില്ലാതാക്കാന് 16-ാം നൂറ്റാണ്ടില് പോര്ച്ചുഗീസ് മെത്രാപ്പോലീത്തയായിരുന്ന മെനേസിസ് ശ്രമിച്ചിട്ടു നടന്നില്ലെന്ന് മാത്രമല്ല അത് കലാപങ്ങള്ക്കുവരെ കാരണമായി. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില് റോമ സന്ദര്ശിച്ച മാക്കീല്പിതാവും മേനാച്ചേരി പിതാവും വ്യക്തമാക്കിയപോലെ കേരളത്തിലെ സമൂഹങ്ങളുടെ വ്യതിരിക്തത മനസിലാക്കിക്കൊണ്ടുള്ള ഒരു പരിഹാരം മാത്രമേ ശാശ്വതമായ സമാധാനം നല്കൂ.

ഇനിയെന്ത്?

കോണ്ഗ്രിഗേഷന്റെ നിര്ദേശം ക്നാനായ മിഷന്റെ നന്മയ്ക്ക് പ്രതികൂലമാണ്. ആയതിനാല് യാതൊരു കാരണവശാലും അത് അംഗീകരിക്കുവാനോ നടപ്പിലാക്കുവാനോ നമുക്ക് സാധിക്കില്ല. സമുദായപാരമ്പര്യത്തിന് വിരുദ്ധമാണ് ഈ നിലപാട്. കത്തോലിക്കാ സഭയിലെ ഒരു സമുദായമാണ് നാം. അതിനാല് തന്നെ സഭാപരമായ ഈ നിലപാട് മാറ്റിയെടുക്കേണ്ടതുണ്ട്. മുള്ഹാള് കമ്മീഷന്റെ നിലപാട് എന്താണെന്ന് റോം വ്യക്തമാക്കിയിട്ടില്ലാത്തതിനാലും ഇപ്രകാരമുള്ള നിര്ദേശം നല്കുന്നതിലേക്ക് തിരുസംഘത്തെ നയിച്ച കാരണങ്ങളെന്തെന്നും നമുക്ക് വ്യക്തമാകേണ്ടതുണ്ട്. അതിനാല് പ്രസ്തുത നിര്ദേശം നീക്കിയെടുക്കുവാന് സഭയിലെ വ്യവസ്ഥാപിത സംവിധാനത്തെ നാം സമീപിക്കുന്നതാണ് കരണീയം. ക്നാനായ സമുദായപാരമ്പര്യം തുടരാന് ആഗ്രഹിക്കുന്ന ഒരു വലിയ സമൂഹത്തിന് സഭയിലുള്ള സ്ഥാനവും അവരുടെ അവകാശങ്ങളെക്കുറിച്ച് ചിന്തയുമില്ലാതെ ഇപ്രകാരമൊരു നിര്ദേശം നല്കിയത് സഭാനടപടികളുടെ പാരമ്പര്യത്തിന് വിരുദ്ധമായതിനാല് കാനന്നിയമത്തിനനുസൃതമായ നടപടികളിലേയ്ക്കാണ് നേതൃത്വം കടക്കുന്നത്.

തിരുസംഘത്തിന്റെ നിര്ദ്ദേശം അറിഞ്ഞശേഷം കോട്ടയം അതിരൂപതാ നേതൃത്വം മേജര് ആര്ച്ചുബിഷപ്പ് മാര് ജോര്ജ് ആലഞ്ചേരി, ചിക്കാഗോ രൂപതാ മെത്രാന് മാര് ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന് മാര് ജോയി ആലപ്പാട്ട് എന്നിവരുമായി മേജര് ആര്ച്ച് ബിഷപ്പ് ഹൗസില് ഗൗരവമായ ചര്ച്ച നടത്തി. ചര്ച്ചയില് നമ്മുടെ ശക്തമായ വികാരം മാര് മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില് പിതാക്കന്മാരെ ധരിപ്പിക്കുകയും ഇക്കാര്യത്തില് എല്ലാവിധ പിന്തുണയും അവര് നമ്മെ അറിയിക്കുകയും ചെയ്തു. എന്നാല് ഇപ്പോള് ക്നാനായ മിഷനുകളെ സംബന്ധിച്ച നിര്ദേശം വന്നിരിക്കുന്നത് റോമില്നിന്നായതിനാല് പ്രസ്തുത നിര്ദേശത്തിനുള്ള പരിഹാരവും മറ്റു മാര്ഗങ്ങളും റോമില്നിന്നുതന്നെ കണ്ടെത്തണം. ലോകമെങ്ങുമുള്ള ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങളില് അതിരൂപതാ നേതൃത്വം സാധ്യമായ എല്ലാ നയ്യാമിക പിന്തുണയും പെറ്റീഷനുകളും ഉചിതമായ വേദികളില് അവതരിപ്പിക്കും. പ്രസ്തുത നടപടികള് ലോകമെങ്ങുമുള്ള ക്നാനായ മിഷനുകളുടെ അസ്തിത്വത്തിനും സുഗമമായ നടത്തിപ്പിനുമുള്ള ഉചിതമായ ഘടനയിലേയ്ക്ക് നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. എന്ന് റവ. ഡോ. ബിജോ കൊച്ചാദംപള്ളി.

 Latest

Copyrights@2016.