europe

കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു പൊൻതൂവൽ കൂടി

Tiju Kannampally  ,  2018-02-02 03:56:01amm

 

🌹കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു പൊൻതൂവൽ കൂടി🌹
ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, എന്നിവരെയും കൂടുതൽ വർഷത്തെ പ്രവർത്തി പരിജയം കണക്കിലെടുത്ത് കമ്മറ്റിയുടെ കോഡിനേറ്ററായി സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന് ഷോൺ ഷിബി മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 
ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. എന്നാൽ പുതിയതായി രണ്ട് യൂണിറ്റുകൾ കൂടി ജന്മമെടുക്കുകയാണ് ഇറ്റലിയിൽ. നാപ്പൊളി, സലേർണൊ എന്നിവടങ്ങളിലാണ്‌ പുതിയതായി യൂണിറ്റുകൾ തുടങ്ങുന്നത്. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ഫെബ്രുവരി 4 ഞായറാഴ്ച്ച നാപ്പൊളിയിലേയും സലേർണയിലേയും കെ.സി.വൈ.എൽ. യൂണിറ്റുകളുടെ ഉദ്ഘാടനം നൊച്ചേരയിൽ വെച്ചുനടക്കുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവർക്കും സ്വാഗതം

ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, എന്നിവരെയും കൂടുതൽ വർഷത്തെ പ്രവർത്തി പരിജയം കണക്കിലെടുത്ത് കമ്മറ്റിയുടെ കോഡിനേറ്ററായി സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന് ഷോൺ ഷിബി മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 

ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. എന്നാൽ പുതിയതായി രണ്ട് യൂണിറ്റുകൾ കൂടി ജന്മമെടുക്കുകയാണ് ഇറ്റലിയിൽ. നാപ്പൊളി, സലേർണൊ എന്നിവടങ്ങളിലാണ്‌ പുതിയതായി യൂണിറ്റുകൾ തുടങ്ങുന്നത്. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ഫെബ്രുവരി 4 ഞായറാഴ്ച്ച നാപ്പൊളിയിലേയും സലേർണയിലേയും കെ.സി.വൈ.എൽ. യൂണിറ്റുകളുടെ ഉദ്ഘാടനം നൊച്ചേരയിൽ വെച്ചുനടക്കുന്നു. 

 



Latest

Copyrights@2016.