gulf

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഒമാന്റെ "കിനായി " സില്‍വര്‍ ജൂബിലി സമാപിച്ചു.

Tiju Kannampally  ,  2018-02-01 02:02:50amm

 ഒമാന്‍ ;25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൂട്ടം ക്‌നാനായ കുടുംബാംഗങ്ങള്‍ വിത്തുപാകിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഒമാന്റ് "കിനായി "സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആവേശകരമായ സമാപനം. തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ AD 345 ല്‍ ക്‌നായിതോമായുടെ നേതൃത്വത്തിൽ കേരളത്തിലെ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായക്കാരുടെ പിൻതലമുറക്കാരായ ഒമാനിലെ ക്‌നാനായ കത്തോലിക്കാകുടുംബാംഗങ്ങളുടെ കൂട്ടായ്മയായ കെ സി സി ഒമാന്‍ "കിനായി " എന്നപേരിൽ രജത ജൂബിലി ആഘോഷിക്കുമ്പോൾ കടന്നുവന്ന സഹനവഴികളിൽ കാത്തു പരിപാലിച്ച ദൈവത്തിനു നന്ദി പറയുന്നു. 2018 ജനുവരി 26 തീയതി വെള്ളിയാഴ്ച മസ്ക്കറ്റിലെ റൂവി സെന്റ് പീറ്റർ പോൾ കത്തോലിക്കാ ദേവാലയത്തിൽ വച്ച്  ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ദിവ്യബലിയോടു കൂടിയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറച്ചത്. തുടർന്ന് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന "കിനായി " സമാപനസമ്മേളനം അരുണാചൽപ്രദേശിലെ മ്യാവു രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് പള്ളിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ അറേബ്യൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാര്‍ പോള്‍ ഹിന്റര്‍ പിതാവ്അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക വികാരി ബഹു.ഫാ.റാഹുല്‍ റാമോസ്,ഗാല ക്‌നാനായ യാക്കോബായ  വികാരി ബഹു.ഫാ. ഷെറിൻ ചാക്കോ കൊല്ലംപറമ്പിൽ, ഫാ.ബിജോ കുടിലില്‍. കെ സി സി പ്രസിഡന്റ് ശ്രീ ജോഷി എബ്രഹാം തറയിൽ എന്നിവർ സംസാരിച്ചു. കെ സി സി വൈസ് പ്രസിഡന്റ് ഷാന്‍ ജോസഫ് കോച്ചാപ്പിളളില്‍ 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ മാത്യു എബ്രഹാം മാക്കില്‍  സ്വാഗതവും ശ്രീമതി ജിന്റു സനീഷ് നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തെ തുടർന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കുട്ടികളുടെയും മുതിർന്നവരുടെയും അതിമനോഹരമായ കലാപരിപാടികളും സ്നേഹവിരുന്നോടുകൂടി  "കിനായി "സിൽവർ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. 

 

25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൂട്ടം ക്‌നാനായ കുടുംബാംഗങ്ങള്‍ വിത്തുപാകിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഒമാന്റ് കിനായി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആവേശകരമായ സമാപനം തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ AD 345 ല്‍ ക്‌നായിതോമായുടെ

 

 



Latest

Copyrights@2016.