europe

യു.കെ.കെ.സി.എ. വിമൻസ് ഫോറത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഫാ സജി മലയിൽപുത്തൻപുരയിൽ നിർവഹിച്ചു.

Tiju Kannampally  ,  2018-01-31 02:15:38amm

ബർമിംഗ്‌ഹാം : യു.കെ.കെ.സി.എ വിമൻസ് ഫോറത്തിന്റെ പ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തനവും ഒന്നാമത് നാഷണൽ കൗൺസിൽ യോഗവും യു.കെ.കെ.സി.എ ആസ്ഥാനമന്ദിരത്തിൽ സെന്റ് മൈക്കിൾ ചാപ്പലിൽ. വികാരി ജനറാൾ ഫാ സജി മലയിൽപുത്തൻപുര യിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യുകെകെസിഎ ജനറൽ സെക്രട്ടറി ജോസിയുടെ സാന്നിധ്യത്തിൽ വിമൻസ് ഫോറം ചെയർ പേഴ്സൺ ടെസി മാവേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുകെയിലെ വിവിധ യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുത്തു. ഫാ സജി മലയിൽപുത്തൻപുരയിൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വിമൻസ് ഫോറം ഭാരവാഹികൾ ഏറ്റുചൊല്ലി. അതിനുശേഷം നടന്ന യോഗത്തിൽ ഒരു വർഷത്തേക്കുള്ള കർമ്മ പരിപാടികൾ വിമൻസ് ഫോറം പ്രതിനിധികളുമായി ചർച്ച ചെയ്യുകയും അവ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.കെ.കെ.സി.എ സെൻട്രൽ കമ്മറ്റിയെ അറിയിച്ചതിനുശേഷം ആസൂത്രണം ചെയ്ത്  നടപ്പിൽ വരുത്തുവാനും തീരുമാനിച്ചു. ക്നാനായ സമുദായം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നിന്ന് നേരിടുവാൻ യോഗം തീരുമാനിച്ചു.



Latest

Copyrights@2016.