europe

ഇറ്റലിയിലെ ജനോവയിൽ നിര്യാതനായ റിജോ കണ്ണോത്തിന്റെ മൃതസംസ്കാരം നടത്തി

Saju Kannampally  ,  2018-01-29 10:00:41amm

റിജോ ജോസ് കണ്ണോത്തിന്റെ മൃതസംസ്കാരം നടത്തി
പെരിക്കല്ലൂർ : കഴിഞ്ഞ ദിവസം ഇറ്റലിയിലെ ജനോവയിൽ നിര്യാതനായ പെരിക്കല്ലൂർ - ക്രൈസ്റ്റ് നഗർ ക്നാനായ പള്ളി ഇടവകാംഗമായ റിജോ ജോസ് കണ്ണോത്തിന്റെ മൃതസംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാതൃ ഇടവകയായ ക്രൈസ്റ്റ് നഗർ ക്നാനായ പള്ളിയിൽ നടത്തി. ഭാര്യ അനി റിജോ- രാജപുരം കദളിമറ്റം കുടുംബാംഗമാണ്. മക്കൾ : ഐറിന,ഇലാരിയ. പിതാവ്-K.E ജോസ്, മാതാവ്:മോളി ജോസ്, സഹോദരൻ-ബൈജു ജോസ്. ജനോവ ക്നാനായ കാത്തലിക് അസോസിയേഷന്റെ ട്രഷറർ ആയിരുന്നു റിജോ. മൃതസംസ്കാര സുശ്രൂഷകൾക്ക് പെരിക്കല്ലൂർ ഫൊറോന പള്ളി വികാരി ഫാ. സുനിൽ പാറയ്ക്കൽ, ഫാ. സിജോ മരങ്ങാട്ടിൽ, ഫാ. ഈഴറാത്ത് , ഫാ. മാണി കോന്തനാനിക്കൽ, ഫാ. എബി വടക്കേകര , ഫാ. സുനി പടിഞ്ഞാറെക്കര എന്നിവർ നേതൃത്വം നല്കി.



Latest

Copyrights@2016.