europe

പ്രതിഷേധവുമായി ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി

Saju Kannampally  ,  2018-01-24 10:18:22amm

വിയന്നാ: ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍നിന്നും വന്ന റിപ്പോര്‍ട്ട്‌ മുന്‍നിര്‍ത്തി സമുദായ നന്മ ആഗ്രഹിക്കാത്ത ചിലര്‍, സോഷ്യല്‍ മീഡിയകളിലൂടെ ഒളിഞ്ഞും തെളിഞ്ഞു ക്‌നാനായ സമുദായത്തെ തര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി.
ജനുവരി 21-ന്‌ വിയന്നായിലെ മൈഡ്‌ലിംഗില്‍, പ്രസിഡന്റ്‌ എബി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ബോഡിയിലാണ്‌ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചത്‌.


ക്‌നാനായക്കാരുടെ തനിമയേയും സ്വവംശവിവാഹനിഷ്‌ഠയേയും പാരമ്പര്യങ്ങളെയും തകര്‍ക്കുന്ന ആളുകള്‍ക്കും സംഘടനകള്‍ക്കും എതിരെ ശക്തമായി പ്രതിഷേധിക്കാനും, നമ്മുടെ പൂര്‍വികര്‍ രക്തവും ജീവനും നല്‍കി കാത്തുപരിപാലിച്ച പാരമ്പര്യങ്ങളും ജന്മാവകാശങ്ങളും കാത്തുസംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തില്‍ അതിരൂപതാ നേതൃത്വത്തോടും ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസിനോടും കെ.സി.സി.എന്‍.എയോടും കൂടെ ശകതമായി നിലകൊള്ളുവാനും ജനറല്‍ബോഡി പ്രമേയം പാസാക്കി.



Latest

Copyrights@2016.