oceana

സിഡ്‌നി ക്നാനായ കാതോലിക്ക അസോയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷങ്ങൾ ഉജ്വലമായി

Editor  ,  2018-01-24 10:13:19amm വിനോദ് പെരിങ്ങോലിൽ

സിഡ്‌നി ക്നാനായ കാതോലിക്ക അസോയേഷന്റെ നേതൃത്വത്തിൽ 2018  ജനുവരി 21 ഞായറാഴ്ച ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷവും പൊതുയോഗവും പെൻറിത്തിലുള്ള കിങ്‌സ്‌വുഡ് സ്കൂൾ ഹാളിൽ നടത്തപ്പെട്ടു. സിഡ്നി ക്നാനായ കാതോലിക്ക അസോസിയേഷന്റെ സ്പിരിച്യുൽ അഡ്വൈസർ വികാരി വെരി. റെവ. ഫാ. ജോസഫ് തോമസ് കാരുപ്ലാക്കലിൻന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനക്ക്  ശേഷം വിളിച്ചു ചേർത്ത പൊതുയോഗത്തിൽ ബഹുമാനപെട്ട മുൽഹാൾ പിതാവിന്റെ ക്നാനായ വിരുദ്ധ റിപ്പോർട്ടിനെ തുടർന്ന് ക്നാനായ  കത്തോലിക്കരുടെ ഇടയിൽ ഉയർന്നു വന്നിരിക്കുന്ന ആശങ്കകളെ കുറിച്ച് ചർച്ച ചെയുകയും ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കുവാനുള്ള  ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനുമാണ് പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്.
സൂര്യ ചന്ദ്രന്മാരുടെ ഉള്ള കാലത്തോളം ക്നാനായ സഭയെയും സമുദായത്തെയും രക്തം നൽകി, ജീവൻ നൽകി, തലമുറ തലമുറ കൈമാറി സംരക്ഷിക്കുവാൻ ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്നും, ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇനിയും അഭംഗുരം തുടരുമെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനുമാണ് പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്. പൊതുയോഗത്തിനു ശേഷം കൂനൻ കുരിശു സത്യത്തിനു സമാനമായി  സിഡ്‌നി ക്നാനായ സമൂഹം ഒറ്റകെട്ടായി വടത്തിൽ പിടിച്ചു മൽഹാൾ പിതാവിന്റെ റിപ്പോർട്ട് സ്വികാര്യമല്ലന്നും  ഞങ്ങളുടെ പൈതൃകവും തനിമയും കാത്തു സൂക്ഷിക്കുന്ന കോട്ടയം അതിരൂപതയേയും സ്വയവംശ വിവാഹ നിഷ്ഠകളെയും കാത്തു സൂക്ഷിക്കുമെന്നും  അതിനെതിരായ പ്രവർത്തനങ്ങളെ കോട്ടയം രൂപതയുടെയും മറ്റു സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ തടയുമെന്നും സത്യപ്രതിജ്ഞ ചൊല്ലി പൊതു യോഗം അവസാനിച്ചു.



Latest

Copyrights@2016.