america

ഡാളസ് : ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകയിൽ ഇത്തവണ ഒരുക്കിയ മിനിയേച്ചർ പുൽക്കൂട് കരവിരുതിനാൽ വിസ്‌മയമായി.

Tiju Kannampally  ,  2018-01-02 11:44:30pmm

ഡാളസ് : ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകയിൽ ഇത്തവണ ഒരുക്കിയ മിനിയേച്ചർ പുൽക്കൂട് കരവിരുതിനാൽ  വിസ്‌മയമായി. 
വി. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ  യേശുവിന്റെ ജനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഒരു പ്ലോട്ടിൽ ഒരുക്കി ഹോളിലാൻഡിന്റെ ഒരു മിനിയേച്ചർ മാതൃക തന്നെ തീർത്താണ്  ഈ നേറ്റിവിറ്റി ഷോ ദേവാലയത്തിലെത്തിയവരുടെ പ്രത്യേക  ശ്രദ്ധ പിടിച്ചുപറ്റിയത്. 
പരി. കന്യകാമറിയത്തിനു  മാലാഖ പ്രത്യക്ഷപെട്ടു മംഗളവാർത്ത അറിയിക്കുന്നതു  മുതൽ, മറിയം യഹൂദിയാ മലമ്പ്രദേശത്തു കൂടി എലിസബത്തിനെ  കാണാൻ പോകുന്നതും, മറിയത്തിന്റെ ഭവനവും, ബെത്‌ലഹേമിൽ ജോസഫും  മറിയവും പേരെഴുതിക്കാൻ പോകുന്നതും, ബെത്‌ലഹേമിലെ സത്രവും, ജോസഫും മറിയവും  ഉണ്ണിയേശുവിനെ ജെറുസലേം ദേവാലയത്തിൽ കാഴ്ചവക്കുവാൻ കൊണ്ടുവരുന്നതും,   ജ്ഞാനികൾ ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിൽ യേശുവിനെ അന്വേഷിക്കുന്നതും,  വയലിൽ തീ കായുന്ന ആട്ടിടയന്മാർക്കു മാലാഖാ പ്രത്യക്ഷപെടുന്നതും,  കിഴക്കു നക്ഷത്രമുദിക്കുന്നതും,  രാജാക്കന്മാർ ഉണ്ണി യേശുവിനു കാഴ്ചകൾ അർപ്പിക്കുവാൻ പോകുന്നതും,  ഗലീലിയും, ഗലീലി തടാകവും, നസ്രത്തും, അഗസ്ത്യർ സീസറുടെ  കൊട്ടാരവും, തിരുകുടുംബവും പുൽക്കൂടും എല്ലാം  ക്രമമായി തീർത്തു   മനോഹരമായി ലേബൽ  ചെയ്തു മിനിയേച്ചർ മാതൃകയിൽ ഒരുക്കിയിരിക്കുന്നു.
ചങ്ങനാശേരി ചെത്തിപ്പുഴ  മതിച്ചിപറമ്പിൽ മാത്യു ആന്റണിയും (മത്തായിച്ചൻ) പത്നി  ആലീസ് മാത്യുവുമാണ് ഈ കരവിരുതിനു  പിന്നിൽ. വികാരി ഫാ ജോഷി എളമ്പാശേരിലിന്റെ അനുഗ്രഹവും   കമ്മറ്റിഅംഗങ്ങളുടെ പ്രോത്സാഹനവും ഒപ്പം ഉണ്ടായിരുന്നു.  നാട്ടിൽ നിന്ന് ഗാർലാന്റ്റ് ഇടവകാംഗമായ മകൾ ബ്ലെസ്സിയെയും, ഭർത്താവ്  ലാൽസണെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.  ഇടവകാംഗം  പോൾ  ഫ്രാൻസ്സീസ് നിർമാണ സാമഗ്രികൾ കണ്ടുപിടിച്ചു  വാങ്ങിക്കുന്നതിൽ  സഹായമേകി.  12 അടി നീളത്തിലും 15 അടി വീതിയിലുമാണ് തയാറാക്കിയത്. നിർമാണത്തിനായി കാർഡ് ബോർഡ്, അറക്കപ്പൊടി,  സ്കെച്ച്പെൻ, കളർ ഡ്രോയിങ്, എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം  ഒരു മാസത്തെ പ്രയത്നമുണ്ട്. ദൈവമഹത്വത്തിനായും,   പ്രത്യേകിച്ച്  ക്രിസ്തുമസ് ആഘോഷവേളയിൽ   യേശുവിന്റെ ജനനത്തിരുനാളിന്റെ  മഹത്വവും സന്ദേശവും അമേരിക്കയിലെ കുട്ടികളിൽ എത്തിക്കുകയായിരുന്നു  ലക്ഷ്യമെന്നു  മാത്യു പറഞ്ഞു.  
നാട്ടിൽ സ്വന്തം ഇടവകയിലും പുറത്തും പുൽക്കൂട്  മത്സരങ്ങളിൽ  പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് ഇദ്ദേഹം. ചങ്ങനാശേരിയിൽ അറുപതോളം അംഗങ്ങളുളള  രക്ഷാഭവൻ എന്ന അഗതിമന്ദിരത്തിൽ കഴിഞ്ഞ 23 വർഷമായി പങ്കാളിയായി  ജീവകാരുണ്യപ്രവർത്തിയിലും സേവനതല്പരനാണ് മാത്യു.

വി. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ  യേശുവിന്റെ ജനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഒരു പ്ലോട്ടിൽ ഒരുക്കി ഹോളിലാൻഡിന്റെ ഒരു മിനിയേച്ചർ മാതൃക തന്നെ തീർത്താണ്  ഈ നേറ്റിവിറ്റി ഷോ ദേവാലയത്തിലെത്തിയവരുടെ പ്രത്യേക  ശ്രദ്ധ പിടിച്ചുപറ്റിയത്. പരി. കന്യകാമറിയത്തിനു  മാലാഖ പ്രത്യക്ഷപെട്ടു മംഗളവാർത്ത അറിയിക്കുന്നതു  മുതൽ, മറിയം യഹൂദിയാ മലമ്പ്രദേശത്തു കൂടി എലിസബത്തിനെ  കാണാൻ പോകുന്നതും, മറിയത്തിന്റെ ഭവനവും, ബെത്‌ലഹേമിൽ ജോസഫും  മറിയവും പേരെഴുതിക്കാൻ പോകുന്നതും, ബെത്‌ലഹേമിലെ സത്രവും, ജോസഫും മറിയവും  ഉണ്ണിയേശുവിനെ ജെറുസലേം ദേവാലയത്തിൽ കാഴ്ചവക്കുവാൻ കൊണ്ടുവരുന്നതും,   ജ്ഞാനികൾ ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിൽ യേശുവിനെ അന്വേഷിക്കുന്നതും,  വയലിൽ തീ കായുന്ന ആട്ടിടയന്മാർക്കു മാലാഖാ പ്രത്യക്ഷപെടുന്നതും,  കിഴക്കു നക്ഷത്രമുദിക്കുന്നതും,  രാജാക്കന്മാർ ഉണ്ണി യേശുവിനു കാഴ്ചകൾ അർപ്പിക്കുവാൻ പോകുന്നതും,  ഗലീലിയും, ഗലീലി തടാകവും, നസ്രത്തും, അഗസ്ത്യർ സീസറുടെ  കൊട്ടാരവും, തിരുകുടുംബവും പുൽക്കൂടും എല്ലാം  ക്രമമായി തീർത്തു   മനോഹരമായി ലേബൽ  ചെയ്തു മിനിയേച്ചർ മാതൃകയിൽ ഒരുക്കിയിരിക്കുന്നു.

ചങ്ങനാശേരി ചെത്തിപ്പുഴ  മതിച്ചിപറമ്പിൽ മാത്യു ആന്റണിയും (മത്തായിച്ചൻ) പത്നി  ആലീസ് മാത്യുവുമാണ് ഈ കരവിരുതിനു  പിന്നിൽ. വികാരി ഫാ ജോഷി എളമ്പാശേരിലിന്റെ അനുഗ്രഹവും   കമ്മറ്റിഅംഗങ്ങളുടെ പ്രോത്സാഹനവും ഒപ്പം ഉണ്ടായിരുന്നു.  നാട്ടിൽ നിന്ന് ഗാർലാന്റ്റ് ഇടവകാംഗമായ മകൾ ബ്ലെസ്സിയെയും, ഭർത്താവ്  ലാൽസണെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.  ഇടവകാംഗം  പോൾ  ഫ്രാൻസ്സീസ് നിർമാണ സാമഗ്രികൾ കണ്ടുപിടിച്ചു  വാങ്ങിക്കുന്നതിൽ  സഹായമേകി.  12 അടി നീളത്തിലും 15 അടി വീതിയിലുമാണ് തയാറാക്കിയത്. നിർമാണത്തിനായി കാർഡ് ബോർഡ്, അറക്കപ്പൊടി,  സ്കെച്ച്പെൻ, കളർ ഡ്രോയിങ്, എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം  ഒരു മാസത്തെ പ്രയത്നമുണ്ട്. ദൈവമഹത്വത്തിനായും,   പ്രത്യേകിച്ച്  ക്രിസ്തുമസ് ആഘോഷവേളയിൽ   യേശുവിന്റെ ജനനത്തിരുനാളിന്റെ  മഹത്വവും സന്ദേശവും അമേരിക്കയിലെ കുട്ടികളിൽ എത്തിക്കുകയായിരുന്നു  ലക്ഷ്യമെന്നു  മാത്യു പറഞ്ഞു.  

നാട്ടിൽ സ്വന്തം ഇടവകയിലും പുറത്തും പുൽക്കൂട്  മത്സരങ്ങളിൽ  പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് ഇദ്ദേഹം. ചങ്ങനാശേരിയിൽ അറുപതോളം അംഗങ്ങളുളള  രക്ഷാഭവൻ എന്ന അഗതിമന്ദിരത്തിൽ കഴിഞ്ഞ 23 വർഷമായി പങ്കാളിയായി  ജീവകാരുണ്യപ്രവർത്തിയിലും സേവനതല്പരനാണ് മാത്യു.

 Latest

Copyrights@2016.