india

ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ സോണില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

Tiju Kannampally  ,  2017-12-13 05:05:06amm

ഡല്‍ഹി; ക്‌നാനായ കാത്തലിക് മിഷ്യന്‍ ദില്‍ഷാദ് ഗാര്‍ഡന്‍ സോണില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2017 ഡിസംബര്‍ 9 ശനിയാഴ്ച ഭക്തിയാദരപൂര്‍വ്വം നടത്തപ്പെട്ടു.ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരകണക്കിനു ആളുകള്‍ വരുകയും എല്ലാ അനുഗ്രഹങ്ങള്‍ക്കു നന്ദി അര്‍പ്പിക്കുകയും ചെയ്തു.തിരുനാളിന് നേതൃത്വം നല്‍കികൊണ്ട് മിഷ്യന്‍ കോര്‍ഡിനേറ്റര്‍ ഫാ.കുര്യന്‍ വെളളായിക്കല്‍, ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴി, നോര്‍ത്ത് ഈസ്റ്റ് സോണ്‍ പ്രസിഡന്റ് കെ.എം.മാത്യു, നോര്‍ത്ത് ഈസ്റ്റ് സോണ്‍ സെക്രട്ടറി റ്റോമി തൈതറപ്പേല്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍, കൂടാരയോഗ പ്രസിഡന്റ്മാര്‍, ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ്, നിരവധി വൈദികരുടെ കൂട്ടായ പ്രവര്‍ത്തനവും തിരുനാള്‍ ഭംഗിയാക്കുവാന്‍ സാധിച്ചു. റവ.ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.ഫാ.പ്രസാദ് തിരുനാള്‍ സന്ദേശം നല്‍കുകയുണ്ടായി.ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരി റവ.ഫാ ആന്റണി ഫ്രാന്‍സ്സീസ് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കി.തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നോടു കൂടി തിരുനാള്‍ സമാപിച്ചു.

Latest

Copyrights@2016.