gulf

ഖത്തർ ക്നാനായ അസോസിയേഷൻ മ്യൂസിക് ക്ലബ്ബ് ആരംഭിച്ചു

Tiju Kannampally  ,  2017-12-10 09:50:47pmm

ഖത്തർ ക്നാനായ അസോസിയേഷൻ മ്യൂസിക് ക്ലബ്ബ് ആരംഭിച്ചു
ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷനിലെ പാടാൻ കഴിവുള്ളവർക്കും സംഗീതം ആസ്വദിക്കുന്നവർക്കും കൂടുതൽ അവസരമൊരുക്കുന്നതിനായി QKCA മ്യൂസിക് ക്ലബ്ബ് ആരംഭിച്ചു. നവംബർ പതിനേഴ് വ്യാഴാഴ്ച വൈകിട്ട് ഹിലാലിലുള്ള സ്കൈ മീഡിയ ഓഡിറ്റോറിയത്തിൽ വച്ച് QKCA മുൻ പ്രസിഡന്റ് ജിബു മാമ്പിളളിൽ ക്ലബ്ബ് ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജിനു പോൾ അദ്ധ്യക്ഷയായിരുന്നു. ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ സ്വാഗതവും സജി ജോസഫ് കൃതജ്ഞതയും പറഞ്ഞു. സംഗീത സംവിധായകരായ കോളിൻസ് തോമസ്, ജമീഷ് പാവറട്ടി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് QKCA യിലെ ഇരുപത്തഞ്ചോളം ഗായകർ ചേർന്നവതരിപ്പിച്ച കരോക്കെ ഗാനമേള അരങ്ങേറി.

Latest

Copyrights@2016.