gulf

കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികാഘോഷം വർണാഭമായ പ്രോഗ്രാമുകളോടെ നടത്തപ്പെട്ടു.

Tiju Kannampally  ,  2017-12-06 08:15:58amm

 

കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികാഘോഷം വർണാഭമായ പ്രോഗ്രാമുകളോടെ നടത്തപ്പെട്ടു. 
കുവൈറ്റ്‌ : ക്നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരണത്തിലൂടെ എന്ന ആപ്തവാക്യത്തിലൂടെ 2017 വർഷത്തെ പ്രവർത്തനം ആരംഭിച്ച കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികാഘോഷം വർണാഭമായ പ്രോഗ്രാമുകളോടെ അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു. 
കുവൈറ്റ്‌ കെ.സി.വൈ.എൽ പ്രസിഡന്റ്‌ സാലസ് എബ്രാഹം അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജു ജോൺ സ്വാഗതം ആശംസിക്കുകയും, കെ.കെ.സി.എ പ്രസിഡന്റ്‌ ജോബി പുളികോലിൽ ഉൽഘാടനം കർമ്മം നിർവഹിക്കുകയും, സെക്രട്ടറി തോമസ് ബാബു 2017 വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിക്കയും, ട്രഷറർ സ്റ്റിനു സ്റ്റീഫൻ കണക്കു അവതരിപ്പിക്കുകയും, കെ.കെ.സി.എ ജനറൽ സെക്രട്ടറി ജയേഷ് ഓണശ്ശേരിൽ ആശംസ നേരുകയും, കമ്മറ്റി അംഗം ലിജു ജോസഫ് നന്ദി പറയുകയും ചെയ്തു. 
തുടർന്ന് കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ 2018 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ ഡയറക്ടർ ജോബി പുളിക്കോലിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. 
കുവൈറ്റ്‌ കെ.സി.വൈ.എൽ അംഗങ്ങളുടെയും, കെ.കെ.സി.എൽ കുട്ടികളുടെയും കൾച്ചറൽ പ്രോഗ്രാമുകളും, എലൻസാ മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നും, സ്നേഹ വിരുന്നും വാർഷികാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കി.

കുവൈറ്റ്‌ : ക്നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരണത്തിലൂടെ എന്ന ആപ്തവാക്യത്തിലൂടെ 2017 വർഷത്തെ പ്രവർത്തനം ആരംഭിച്ച കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ രണ്ടാമത് വാർഷികാഘോഷം വർണാഭമായ പ്രോഗ്രാമുകളോടെ അബ്ബാസിയ ഹൈ ഡൈൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു. 

കുവൈറ്റ്‌ കെ.സി.വൈ.എൽ പ്രസിഡന്റ്‌ സാലസ് എബ്രാഹം അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌ രഞ്ജു ജോൺ സ്വാഗതം ആശംസിക്കുകയും, കെ.കെ.സി.എ പ്രസിഡന്റ്‌ ജോബി പുളികോലിൽ ഉൽഘാടനം കർമ്മം നിർവഹിക്കുകയും, സെക്രട്ടറി തോമസ് ബാബു 2017 വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിക്കയും, ട്രഷറർ സ്റ്റിനു സ്റ്റീഫൻ കണക്കു അവതരിപ്പിക്കുകയും, കെ.കെ.സി.എ ജനറൽ സെക്രട്ടറി ജയേഷ് ഓണശ്ശേരിൽ ആശംസ നേരുകയും, കമ്മറ്റി അംഗം ലിജു ജോസഫ് നന്ദി പറയുകയും ചെയ്തു. തുടർന്ന് കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ 2018 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ ഡയറക്ടർ ജോബി പുളിക്കോലിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. 

കുവൈറ്റ്‌ കെ.സി.വൈ.എൽ അംഗങ്ങളുടെയും, കെ.കെ.സി.എൽ കുട്ടികളുടെയും കൾച്ചറൽ പ്രോഗ്രാമുകളും, എലൻസാ മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നും, സ്നേഹ വിരുന്നും വാർഷികാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കി.

 



Latest

Copyrights@2016.