india

ക്‌നാനായ മാതൃ-പിതൃ സംഗമം ഡിസംബര്‍ 9 ന് പെരിക്കല്ലൂരില്‍ Live Telecast Available.

Tiju Kannampally  ,  2017-12-06 06:45:01amm

പെരിക്കല്ലൂര്‍; K C C & K C W A- യുടെ നേതൃത്വത്തില്‍ മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ക്‌നാനായ മാതൃ-പിതൃ സംഗമം 2017 ഡിസംബര്‍ 9 ശനിയാഴ്ച പെരിക്കല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.1943 ല്‍ അലക്‌സാണ്ടര്‍ ചൂളപറമ്പില്‍ പിതാവിന്റെയും, മാത്യു ചെറുശ്ശേരില്‍ അച്ചന്റെയും, പ്രൊഫസര്‍ വി.ജെ ജോസഫ് കണ്ടോത്തിന്റെയും നേതൃത്വത്തില്‍ മലബാറിലേക്ക് നടത്തിയ ഐതിഹാസിക സംഘടിത കുടിയേറ്റത്തിന്റെയും തുടര്‍ന്നു നടന്ന അസംഘടിത കുടിയേറ്റങ്ങളുടെയും ഓര്‍മ്മകള്‍ നെഞ്ചിലേറ്റി മലബാറിലെ ക്‌നാനായ മാതാപിതാക്കള്‍ ഈ മഹാസംഗമത്തിനായി ഒത്തുചേരുന്നു.
ശനിയാഴ്ച രാവിലെ 10.30 ന് സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലി കെ.സി.സി കോട്ടയം അതിരൂപത സെക്രട്ടറി ശ്രീ ഷൈജി ഓട്ടപ്പിളില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.12.30 ന് ഉച്ചഭക്ഷണവും വിവിധ കലാപരിപാടികളും നടത്തപ്പെടും.2 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫാ.സുനില്‍ പാറയ്ക്കല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് കെ.സി.സി മലബാര്‍ റീജിയന്‍ പ്രസിഡന്റ് ശ്രീ.ബാബു കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തും.കെ.സി.സി അതിരൂപത പ്രസിഡന്റ് ശ്രീ.സ്റ്റീഫന്‍ ജോര്‍ജ് (Ex.MLA) ആദരിക്കലും അനുസ്മരണചടങ്ങുകളും നിര്‍വഹിക്കും.കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് മറ്റ് സാമുദായക രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിക്കും  

Latest

Copyrights@2016.