india

മോണ്‍. മാത്യു കുപ്ലിക്കാട്ട് അനുസ്മരണം സംഘടിപ്പിച്ചു

Tiju Kannampally  ,  2017-12-01 06:23:29amm

മോണ്‍. മാത്യു കുപ്ലിക്കാട്ട് അനുസ്മരണം സംഘടിപ്പിച്ചു
ആലപ്പുഴ: കണ്ണങ്കര സെന്റ് സേവേഴ്‌സില്‍ പള്ളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം രൂപതാ വികാരി ജനറാളായിരുന്ന മോണ്‍. മാത്യു കുപ്ലിക്കാട്ടിന്റെ 72-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മോണ്‍. മാത്യു കുപ്ലിക്കാട്ട് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണസമ്മേളനത്തിന്റെ ഉദ്ഘാടനം ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. റെജി കൊച്ചുപറമ്പില്‍, പി.ജെ.ചാക്കോ പനങ്ങാട്ട്, കെ.എം. ചാക്കോ കല്ലുപുരയ്ക്കല്‍, ജോണ്‍ സിറിയക് കൂപ്ലിക്കാട്ട്, ഫിലിപ്പ് മാത്യു കൂപ്ലിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മോണ്‍. മാത്യു കുപ്ലിക്കാട്ടിന്റെ സമഗ്ര സംഭാവനകളെ യോഗത്തില്‍ അനുസ്മരിച്ചു.  

Latest

Copyrights@2016.