തിരുഹൃദയ സന്യാസിനി സമൂഹം സന്നദ്ധ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു
Tiju Kannampally , 2017-11-29 04:15:45amm
തിരുഹൃദയ സന്യാസിനി സമൂഹം
സന്നദ്ധ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു
കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ക്യാന്‍സര്‍ സുരക്ഷാ യജ്ഞവുമായി സഹകരിച്ച് തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ വിവിധ പ്രൊവിന്‍സുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ സോഷ്യല്‍ ഡെവലപ്പ്മെന്റ് നെറ്റവര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി ആമുഖസന്ദേശം നല്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.ജോസഫ് കളരിക്കല്‍, സിസ്റ്റര്‍ ഇന്നസെന്റ് തെരേസ് എസ്.എച്ച്, സിസ്റ്റര്‍ ആലിസ് മണിയങ്ങാട്ട്, സിസ്റ്റര്‍ അനില മാത്യു എന്നിവര്‍ പ്രസംഗിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള തിരച്ചറിയല്കാര്ഡുകളും കൈപ്പുസ്തകവും സംഗമത്തില്‍ വിതരണം ചെയ്തു. കൂടാതെ പച്ചക്കറികൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ലഭ്യമാക്കുന്ന ഗ്രോ ബാഗ്, പച്ചക്കറി എന്നിവയുടെ വിതരണവും ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായുള്ള കാരിത്താസ് ഇന്‍ഡ്യ ലാവന്‍ഡര്‍ റിബണ്‍ ക്യാമ്പെയിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകുയും ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി ധാരണാപത്രം കൈമാറുകയും ചെയ്തു.