america

മാർ മൂലക്കാട്ട് തിരിതെളിച്ചു ,ഇനി ക്നാനായ സെന്റർ ചികാഗോയ്ക്ക് സ്വന്തം

Saju Kannampally  ,  2017-11-27 12:27:55amm റിപ്പോർട്ട് : ജോണികുട്ടി പിള്ളവീട്ടിൽ

 

മാർ മൂലക്കാട്ട് തിരിതെളിച്ചു , ചിക്കാഗോ ക്നാനായ സെന്റർ നമുക്ക് സ്വന്തം 
ചിക്കാഗോ : ചിക്കാഗോ കെ സി എസ് സ്വന്തമാക്കിയ  ലോക ക്നാനായ സമുദായത്തിന് മാതൃകയായ പുതിയ ക്നാനായ സെന്റർ കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ വെഞ്ചരിച്ച് ഉത്ഘാടനം നിർവഹിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ക്നാനായ ജനത ചിക്കാഗോയിൽ അഭിമാനപൂരിതരായി. 
ഞായറാഴ്ച വൈകുന്നേരം 7 30 ന് ചെണ്ട മേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി ബിനു പൂത്തുറയിൽ ബൊക്കെ നൽകി മൂലക്കാട്ട് പിതാവിനെ സ്വീകരിച്ചു ..  ഫാ തോമസ് മുളവനാൽ, ഫാ എബ്രഹാം മുതോലത്ത്, ഫാ ബോബൻ വട്ടംപുറം ,എന്നിവരുടെ സാന്നിദ്യത്തിൽ അഭി:മാത്യു  മൂലക്കാട്ട് പിതാവ് ക്നാനായ സെന്റർ വെഞ്ചരിച്ചു. പിന്നീട് കെ സി എസ്  പ്രസിഡന്റ് ബിനു പൂത്തുറയുടെ അദ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ അഭി : മാത്യു മൂലക്കാട്ട് പിതാവ് ക്നാനായ സെന്റർ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഫാ എബ്രഹാം മുത്തോലത്ത് ആമുഖ പ്രഭാഷണംവും , ഫാ തോമസ് മുളവനാൽ , മേയമ്മ വെട്ടിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. സാജു കണ്ണമ്പള്ളി സ്വാഗതവും , ഷിബു മുളയാനിക്കുന്നേൽ നന്ദിയും അർപ്പിച്ചു. 
ജോണി കുട്ടി പിള്ളവീട്ടിൽ , സിറിയക് കൂവക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. 
തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി അഭി : മൂലക്കാട്ട് പിതാവ് ക്നാനായ സെന്റർ ഉത്ഘാടനം ചെയ്തപ്പോൾ ക്നാനായ സമുദായത്തിന്റെ  തനിമയും ഒരുമയും ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന തരത്തിൽ കരഘോഷത്തോടെ ക്നാനായ ജനത ക്നാനായ സെന്ററിനെ നെഞ്ചിലേറ്റി . ഉയർന്ന തുകകൾ സംഭാവനയായി നൽകിയ ജോയി നെടിയകാല , സിറിയക് കൂവക്കാട്ടിൽ, സൈബു പതിയിൽ, ജോൺ പുതുശേരിൽ, ഡോ :മാത്യു തുരുനെല്ലിപ്പറമ്പിൽ, ബിനു പൂത്തുറയിൽ എന്നിവരെ പ്രേത്യകം ആദരിച്ചു. 
ക്നാനായ സമുദായത്തിന്റെ തനതായ സ്‌നേഹവിരുന്നോടെ ഉത്ഘാടന ചടങ്ങുകൾ അവസാനിച്ചു. അഞ്ഞൂറോളം ആളുകൾ വെഞ്ചരിപ്പ് കർമ്മത്തിലും ഉത്ഘാടന ചടങ്ങിലും സംബന്ധിച്ചു .
റിപ്പോർട്ട് : ജോണികുട്ടി പിള്ളവീട്ടിൽ 
.  

ചിക്കാഗോ : ചിക്കാഗോ കെ സി എസ് സ്വന്തമാക്കിയ  ലോക ക്നാനായ സമുദായത്തിന് മാതൃകയായ പുതിയ ക്നാനായ സെന്റർ കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ വെഞ്ചരിച്ച് ഉത്ഘാടനം നിർവഹിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ക്നാനായ ജനത ചിക്കാഗോയിൽ അഭിമാനപൂരിതരായി. 

ഞായറാഴ്ച വൈകുന്നേരം 7 30 ന് ചെണ്ട മേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി ബിനു പൂത്തുറയിൽ ബൊക്കെ നൽകി മൂലക്കാട്ട് പിതാവിനെ സ്വീകരിച്ചു ..  ഫാ തോമസ് മുളവനാൽ, ഫാ എബ്രഹാം മുതോലത്ത്, ഫാ ബോബൻ വട്ടംപുറം ,എന്നിവരുടെ സാന്നിദ്യത്തിൽ അഭി:മാത്യു  മൂലക്കാട്ട് പിതാവ് ക്നാനായ സെന്റർ വെഞ്ചരിച്ചു. പിന്നീട് കെ സി എസ്  പ്രസിഡന്റ് ബിനു പൂത്തുറയുടെ അദ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ അഭി : മാത്യു മൂലക്കാട്ട് പിതാവ് ക്നാനായ സെന്റർ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഫാ എബ്രഹാം മുത്തോലത്ത് ആമുഖ പ്രഭാഷണംവും , ഫാ തോമസ് മുളവനാൽ , മേയമ്മ വെട്ടിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. സാജു കണ്ണമ്പള്ളി സ്വാഗതവും , ഷിബു മുളയാനിക്കുന്നേൽ നന്ദിയും അർപ്പിച്ചു.ജോണി കുട്ടി പിള്ളവീട്ടിൽ , സിറിയക് കൂവക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. 

തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി അഭി : മൂലക്കാട്ട് പിതാവ് ക്നാനായ സെന്റർ ഉത്ഘാടനം ചെയ്തപ്പോൾ ക്നാനായ സമുദായത്തിന്റെ  തനിമയും ഒരുമയും ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന തരത്തിൽ കരഘോഷത്തോടെ ക്നാനായ ജനത ക്നാനായ സെന്ററിനെ നെഞ്ചിലേറ്റി . ഉയർന്ന തുകകൾ സംഭാവനയായി നൽകിയ ജോയി നെടിയകാല , സിറിയക് കൂവക്കാട്ടിൽ, സൈബു പതിയിൽ, ജോൺ പുതുശേരിൽ, ഡോ :മാത്യു തുരുനെല്ലിപ്പറമ്പിൽ, ബിനു പൂത്തുറയിൽ എന്നിവരെ പ്രേത്യകം ആദരിച്ചു. 

ക്നാനായ സമുദായത്തിന്റെ തനതായ സ്‌നേഹവിരുന്നോടെ ഉത്ഘാടന ചടങ്ങുകൾ അവസാനിച്ചു. അഞ്ഞൂറോളം ആളുകൾ വെഞ്ചരിപ്പ് കർമ്മത്തിലും ഉത്ഘാടന ചടങ്ങിലും സംബന്ധിച്ചു .



Latest

Copyrights@2016.