india

പരിസ്ഥിതി സൗഹാര്‍ദ്ദ സമൂഹം കാലഘട്ടത്തിന്റെ അനിവാര്യത- റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍

Tiju Kannampally  ,  2017-11-24 04:48:04amm

 

പരിസ്ഥിതി സൗഹാര്‍ദ്ദ സമൂഹം കാലഘട്ടത്തിന്റെ അനിവാര്യത- റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍
കോട്ടയം: പരിസ്ഥിതി സൗഹാര്‍ദ്ദ സമൂഹം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താ പേക്ഷിതമാണെന്നും ഭാവി തലമുറയെ കരുതി ജീവിക്കുവാനുള്ള മനോഭാവമാണ് ഓരോരുത്തരിലും രൂപപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്‌ക്കാരം പരിപോഷിപ്പിക്കുന്നതോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യാപനവും കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കോട്ടയം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജയലളിത എസ്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സാബു റ്റി, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുള്ള ജൈവകര്‍ഷക വിപണിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. മൂന്നാം ദിനമായ ഇന്നലെ ഉഴവൂര്‍, ഇടയ്ക്കാട് മേഖലകളുടെ കലാപരിപാടികളും ടയര്‍മാസാ പെനാല്‍റ്റി അടി, പൊറോട്ട അടി, കൊയ്ത്ത് പാട്ട് ദൃശ്യാവിഷ്‌ക്കാരം എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. ജീവിതനൈപുണികള്‍ അനുദിനജീവിതത്തില്‍ എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ട്രെയിനര്‍ അഡ്വ. ബിനു കണ്ണന്താനം നേതൃത്വം നല്‍കി. വൈകുന്നേരം ആകാശഗംഗ റിയാലിറ്റി ഷോയും സ്‌നേക്ക് മാസ്റ്റര്‍ വാവ സുരേഷ് നയിച്ച വിസ്മയക്കാഴ്ചയും കലാസന്ധ്യയും അരങ്ങേറി.

കോട്ടയം: പരിസ്ഥിതി സൗഹാര്‍ദ്ദ സമൂഹം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താ പേക്ഷിതമാണെന്നും ഭാവി തലമുറയെ കരുതി ജീവിക്കുവാനുള്ള മനോഭാവമാണ് ഓരോരുത്തരിലും രൂപപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്‌ക്കാരം പരിപോഷിപ്പിക്കുന്നതോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യാപനവും കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കോട്ടയം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജയലളിത എസ്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സാബു റ്റി, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുള്ള ജൈവകര്‍ഷക വിപണിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. 

 



Latest

Copyrights@2016.