india

ചൈതന്യ കാര്‍ഷികമേളയുടെ മൂന്നാം ദിവസം പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായി ആചരിക്കുന്നു.

Tiju Kannampally  ,  2017-11-23 10:32:13pmm

പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായി ആചരിക്കുന്ന ഇന്ന്  രാവിലെ 10.45 ന് ഉഴവൂര്‍ മേഖല കലാപരിപാടികളും 11.15 ന് ജീവിതനൈപുണികള്‍ അനുദിനജീവിതത്തില്‍  എന്ന വിഷയത്തില്‍ പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ട്രെയിനര്‍ അഡ്വ. ബിനു കണ്ണന്താനം നയിക്കുന്ന സെമിനാറും നടത്തപ്പെടും. 12.15 ന് ഇടയ്ക്കാട് മേഖലാ കലാപരിപാടികളും തുടര്‍ന്ന് ടയര്‍മാസാ പെനാല്‍റ്റി അടി, പൊറോട്ട അടി, കൊയ്ത്ത് പാട്ട് ദൃശ്യാവിഷ്‌ക്കാരം എന്നീ മത്സരങ്ങളും നടത്തപ്പെടും.  2.30 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, അനൂപ് ജേക്കബ്ബ് എം.എല്‍.എ, എല്‍ദോ എബ്രാഹം എം.എല്‍.എ, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ. ജോസ് ഐ.എ.എസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍.സുന്ദര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കോട്ടയം അതിരൂപതാ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജയലളിത എസ്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സാബു റ്റി, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ മാവേലില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുള്ള ജൈവകര്‍ഷക വിപണിയുടെ ഉദ്ഘാടനവും നടത്തപ്പെടും. 5 മണിക്ക് ആകാശഗംഗ റിയാലിറ്റി ഷോയും 5.45 ന് സ്‌നേക്ക് മാസ്റ്റര്‍ വാവ സുരേഷ് നയിക്കുന്ന വിസ്മയക്കാഴ്ചയും 7 മണിക്ക് സ്റ്റാര്‍സ് ഓഫ് കോട്ടയം അവതരിപ്പിക്കുന്ന കലാസന്ധ്യയും നടത്തപ്പെടും.
ചൈതന്യ കാര്‍ഷികമേളയുടെ മൂന്നാം ദിവസം.ആചരിക്കുന്നു

Latest

Copyrights@2016.