india

ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതം- വനം വകുപ്പ് മന്ത്രി കെ. രാജു

Tiju Kannampally  ,  2017-11-23 05:07:29amm

 

ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതം- വനം വകുപ്പ് മന്ത്രി കെ. രാജു
* ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്കേറുന്നു
കോട്ടയം: ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം  ദിനത്തിലെ ഭക്ഷ്യസമൃദ്ധി ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടേയും ഒത്തുചേരലിന് വഴിയൊരുക്കുവാന്‍ ചൈതന്യ കാര്‍ഷിക മേളയിലൂടെ സാധിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്‌ക്കാരത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കാര്‍ഷിക മേഖലയാണ് നാടിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ചൈതന്യ ജീവകാരുണ്യ ആംബുലന്‍സ് പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതോടൊപ്പം ഭക്ഷ്യസ്വാശ്രയത്വം നേടിയെടുക്കുവാന്‍ കഴിയുമ്പോഴുമാണ് നാടിന്റെ സമഗ്രവികസനം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യം മുന്‍നിര്‍ത്തി കെ.എസ്.എസ്.എസ് തുടക്കം കുറിച്ച ആംബുലന്‍സ് പദ്ധതി നിര്‍ദ്ധനരായ ആളുകള്‍ക്ക് സഹായഹസ്തമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, എല്‍.ഐ.സി പി.&ജി.എസ് മാനേജര്‍ രാജഗോപാല്‍ കമ്മത്ത്, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍ പുരയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ്സ് ത്രേസ്യാമ്മ വി.റ്റി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ജോസി ജോണ്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് മായക്കുട്ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിന് ആളുകളാണ് മേളയില്‍ സന്ദര്‍ശകരായി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. കാര്‍ഷിക വിളപ്രദര്‍ശനം, പൗരാണിക ഭോജനശാല, അട്ടപ്പാട

കോട്ടയം: ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം  ദിനത്തിലെ ഭക്ഷ്യസമൃദ്ധി ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടേയും ഒത്തുചേരലിന് വഴിയൊരുക്കുവാന്‍ ചൈതന്യ കാര്‍ഷിക മേളയിലൂടെ സാധിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്‌ക്കാരത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കാര്‍ഷിക മേഖലയാണ് നാടിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ചൈതന്യ ജീവകാരുണ്യ ആംബുലന്‍സ് പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതോടൊപ്പം ഭക്ഷ്യസ്വാശ്രയത്വം നേടിയെടുക്കുവാന്‍ കഴിയുമ്പോഴുമാണ് നാടിന്റെ സമഗ്രവികസനം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യം മുന്‍നിര്‍ത്തി കെ.എസ്.എസ്.എസ് തുടക്കം കുറിച്ച ആംബുലന്‍സ് പദ്ധതി നിര്‍ദ്ധനരായ ആളുകള്‍ക്ക് സഹായഹസ്തമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, എല്‍.ഐ.സി പി.&ജി.എസ് മാനേജര്‍ രാജഗോപാല്‍ കമ്മത്ത്, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍ പുരയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ്സ് ത്രേസ്യാമ്മ വി.റ്റി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ജോസി ജോണ്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് മായക്കുട്ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിന് ആളുകളാണ് മേളയില്‍ സന്ദര്‍ശകരായി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. 

 



Latest

Copyrights@2016.