india

എസ്.കെ.പി.എസ്. ആന്റി- ഡ്രഗ്സ് ക്ലബ്ബ് "ഷെയർ യുവർ തോട്സ്" സംഘടിപ്പിച്ചു.

Tiju Kannampally  ,  2017-11-23 04:00:16amm

ആന്റി ഡ്രഗ്സ് ക്ലബ്ബ് ഓഫ് എസ്.കെ.പി.എസ്.
കടുത്തുരുത്തി : വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചും അതുളവാക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി എസ്.കെ.പി.എസ്. ആന്റി- ഡ്രഗ്സ് ക്ലബ്ബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി "ഷെയർ യുവർ തോട്സ്" സംഘടിപ്പിച്ചു. മുൻകൂട്ടി തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾക്ക് അവരുടെ ആശയങ്ങൾ എഴുതുവാനുള്ള അവസരമാണ് ക്ലബ്ബ് ഒരുക്കിയത്. ക്യാൻവാസ് സ്ക്കൂൾ മാനേജർ ഫാ.ടോമി തേവാർലക്കട്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചറക്കാട്ട് തന്റെ സന്ദേശം ക്യാൻവാസിൽ പകർത്തി. വൈസ് പ്രിൻസിപ്പൽ ശ്രീ. ജോർജ്ജ് കോരയും ക്ലബ്ബ്-ഇൻ-ചാർജ്ജ് ടീച്ചേഴ്സും അവരുടെ ആശയങ്ങൾ രേഖപ്പെടുത്തി. കുട്ടികൾ വളരെ ആവേശത്തോടെയാണ് ക്യാൻവാസിനെ സമീപിച്ചത്. വരും ദിവസങ്ങളിലും ക്യാൻവാസ് ഏവർക്കുമായി തുറന്നു കിടക്കും.

Latest

Copyrights@2016.