india

അരയങ്ങാട് സ്നേഹഭവനത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

Tiju Kannampally  ,  2017-11-23 03:32:51amm

അരയങ്ങാട് സ്നേഹഭവനത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
അരയങ്ങാട്; ദാരിദ്ര ലോക ദിനത്തില്‍ അരയങ്ങാട്‌ സ്റ്റിഫന്‍ മാങ്കുഴിയിലിന്റെ നേത്യത്വത്തില്‍ അനാധരും ആലംബഹീനരുമായവര്‍ക്ക്‌ ആശ്രയമായി നടത്തുന്ന സ്‌നേഹഭവനത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനവും പുതിയ മന്ദിരത്തിനുളള കല്ലിടല്‍ കര്‍മ്മവും കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. ആലച്ചേരി അസംപ്‌ഷന്‍ പളളിയുടെ അരയങ്ങാടുളള പഴയ കെട്ടിടം അനാഥരുടെ സംരക്ഷണത്തിനായി മാര്‍ കുര്യക്കോസ്‌ കുന്നശ്ശേരി പിതാവ്‌ വിട്ടു നല്‍കി .അങ്ങനെ 1993 ജൂണ്‍ മാസം 2ാം തിയതി സ്‌നേഹഭവന്‍ അരയങ്ങാട്‌ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. സുമനസ്സുകളുടെ സഹകരണം കൊണ്ട്‌ 352 അന്തേവാസികളുടെ ഭവനം മുന്നോട്ട്‌ പോകുന്നു. പരിശുദ്ധ പിതാവ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ദാരിദ്രര്‍ക്കുളള ലോകദിനം പ്രത്യേകമായി ആചരിക്കാന്‍ ആവിശ്യപ്പെട്ട ദിവസം ഈ പുതിയ സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌ മലബാറിന്‌ ഏറെ അനുഗ്രഹമായി.

Latest

Copyrights@2016.