india

കെ.എസ്.എസ്.എസ് ഉദ്ഘാടന ദിവസമായ ഇന്ന് സര്‍ഗ്ഗസംഗമ ദിനം സംഘടിപ്പിച്ചു

Tiju Kannampally  ,  2017-11-22 06:46:21amm

 

കാര്‍ഷിക മഹോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ സര്‍ഗ്ഗസംഗമ ദിനം എന്ന പേരിലാണ് സംഘടിപ്പിച്ചത്. രാവിലെ 10.30 ന് നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് മുന്‍ പ്രസിഡന്റ് മോണ്‍. മാത്യു ഇളപ്പാനിക്കല്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സി.ബി.ആര്‍, കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും  നടത്തപ്പെട്ടു. തുടര്‍ന്ന് പിടി ഉരുട്ട്, തേങ്ങാ പൊതിക്കല്‍, റിംഗ് ദി ഡക്ക് എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് സ്വയംസഹായ സംഘങ്ങളിലൂടെ കുടുംബശാക്തീകരണവും സമഗ്ര വികസനവും എന്ന വിഷയത്തില്‍ കെ.എസ്.എസ്.എസ് മുന്‍സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ചിത്രരചന, കരകൗശലനിര്‍മ്മാണം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. വൈകുന്നേരം തമിഴ് രാസറാണി മത്സരവും ഏറ്റുമാനൂര്‍ ശ്രീപദി സി.വി.എന്‍ കളരിസംഘം അവതരിപ്പിച്ച ആയോധന കളരിപ്പയറ്റ് പ്രദര്‍ശനവും നാടകവും നടത്തപ്പെട്ടു.
ഭക്ഷ്യസമൃദ്ധി ദിനമായി ആചരിക്കുന്ന ഇന്ന് രാവിലെ 10.45ന് ചുങ്കം മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.15 ന് ജീവിതശൈലി രോഗങ്ങളും പ്രായോഗിക പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ചാസ്സ് ആശാകിരണം പ്രോഗ്രാം ഓഫീസര്‍ ബിന്ദു തോമസ് സെമിനാര്‍ നയിക്കും. തുടര്‍ന്ന് കടുത്തുരുത്തി മേഖലാ കലാപരിപാടികളും കാര്‍ഷിക മത്സരങ്ങളായ ഉപ്പുകൊണ്ടുള്ള പച്ചക്കറി നിര്‍മ്മാണം, അക്കുകളി, ദമ്പതി മഡ് മാസാ റിലെയും 12.45 ന് ഉത്സവമേളം സിനിമാറ്റിക് ഡാന്‍സ് മത്സരവും നടത്തപ്പെടും.ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെടുന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ചൈതന്യ ജീവകാരുണ്യ ആംബുലന്‍സ് പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പി.ജെ.ജോസഫ് എം.എല്‍.എ, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, എല്‍.ഐ.സി പി.&ജി.എസ് മാനേജര്‍ രാജഗോപാല്‍ കമ്മത്ത്, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍ പുരയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ്സ് ത്രേസ്യാമ്മ വി.റ്റി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ജോസി ജോണ്‍, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് മായക്കുട്ടി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. 5 മണിക്ക് മദ്ധ്യകേരള ഗ്രാമവികസന സമിതി വടംവലി മത്സരവും നടത്തപ്പെടും. 6.30 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ "ഒളിമ്പ്യന്‍ ചക്രപാണി" നാടകവും നടത്തപ്പെടും. 

കാര്‍ഷിക മഹോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് സര്‍ഗ്ഗസംഗമ ദിനം എന്ന പേരിലാണ് സംഘടിപ്പിച്ചത്. രാവിലെ 10.30 ന് നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് മുന്‍ പ്രസിഡന്റ് മോണ്‍. മാത്യു ഇളപ്പാനിക്കല്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സി.ബി.ആര്‍, കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും  നടത്തപ്പെട്ടു. തുടര്‍ന്ന് പിടി ഉരുട്ട്, തേങ്ങാ പൊതിക്കല്‍, റിംഗ് ദി ഡക്ക് എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് സ്വയംസഹായ സംഘങ്ങളിലൂടെ കുടുംബശാക്തീകരണവും സമഗ്ര വികസനവും എന്ന വിഷയത്തില്‍ കെ.എസ്.എസ്.എസ് മുന്‍സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ സെമിനാര്‍ നയിച്ചു. തുടര്‍ന്ന് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ചിത്രരചന, കരകൗശലനിര്‍മ്മാണം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങള്‍ നടത്തപ്പെട്ടു. വൈകുന്നേരം തമിഴ് രാസറാണി മത്സരവും ഏറ്റുമാനൂര്‍ ശ്രീപദി സി.വി.എന്‍ കളരിസംഘം അവതരിപ്പിച്ച ആയോധന കളരിപ്പയറ്റ് പ്രദര്‍ശനവും നാടകവും നടത്തപ്പെട്ടു.

 

 



Latest

Copyrights@2016.