india

ചൈതന്യാ കാര്‍ഷിക മേളയ്ക്കു നാളെ(22.11.2017) തുടക്കം. ക്‌നാനായവോയ്‌സില്‍ തത്സമയ സംപ്രേഷണം ചെയ്യുന്നു.

Tiju Kannampally  ,  2017-11-21 09:05:17amm

 

 അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കാര്‍ഷിക മേളയ്ക്ക് ഇന്ന് തുടക്കമാകും.   രാവിലെ 10.30 ന് നടത്തപ്പെടുന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് പ്രസിഡന്റ് റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് സി.ബി.ആര്‍, കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും  നടത്തപ്പെടും. 11.30 ന് നടത്തപ്പെടുന്ന കാര്‍ഷികമേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ബഹു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ മേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം ജില്ലാ കളക്ടര്‍  ബി.എസ്. തിരുമേനി ഐ.എ.എസ്, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി ജെ., എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, വി.എന്‍ . വാസവന്‍ എക്‌സ് എം.എല്‍.എ, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സോന പി.ആര്‍, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍  സൗമി എസ്.ജെ.സി, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് അനില്‍കുമാര്‍ പി.ബി, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ്, കെ.എസ്.എസ്. എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്കുമായി സഹകരിച്ചുള്ള തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെടും. 1.15 ന് കാര്‍ഷിക മത്സരങ്ങളായ പിടി ഉരുട്ട്, തേങ്ങാ പൊതിക്കല്‍, റിംഗ് ദി ഡക്ക് എന്നിവ നടത്തപ്പെടും. 2.15 ന് സ്വയംസഹായ സംഘങ്ങളിലൂടെ കുടുംബശാക്തീകരണവും സമഗ്ര വികസനവും എന്ന വിഷയത്തില്‍ കെ.എസ്.എസ്.എസ് മുന്‍സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ സെമിനാര്‍ നയിക്കും. തുടര്‍ന്ന് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ചിത്രരചന, കരകൗശലനിര്‍മ്മാണം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങള്‍ നടത്തപ്പെടും. 4.15 ന് തമിഴ് രാസറാണി മത്സരവും 4.45 ന് ഏറ്റുമാനൂര്‍ ശ്രീപദി സി.വി.എന്‍ കളരിസംഘം അവതരിപ്പിക്കുന്ന ആയോധന കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തപ്പെടും. 6 മണിക്ക് കോമഡി ഉത്സവം ഫെയിം ജസ്റ്റിന്‍ തോമസ് നയിക്കുന്ന വണ്‍ മാന്‍ ഷോയും 6.30 ന് ആലപ്പുഴ പ്രാര്‍ത്ഥന കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന "മയില്‍ വാഹനം മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍" നാടകവും നടത്തപ്പെടും.  സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് കാര്‍ഷികമേള നടത്തപ്പെടുന്നത്.

അഞ്ച്ദിനങ്ങളിലായിസംഘടിപ്പിക്കുന്കാര്‍ഷികമേളയ്ക്ക് നാളെ(22.11.2017) തുടക്കമാകും.   രാവിലെ 10.30 ന് നടത്തപ്പെടുന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് പ്രസിഡന്റ് റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് സി.ബി.ആര്‍, കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും  നടത്തപ്പെടും. 11.30 ന് നടത്തപ്പെടുന്ന കാര്‍ഷികമേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ബഹു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ മേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം ജില്ലാ കളക്ടര്‍  ബി.എസ്. തിരുമേനി ഐ.എ.എസ്, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി ജെ., എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, വി.എന്‍ . വാസവന്‍ എക്‌സ് എം.എല്‍.എ, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സോന പി.ആര്‍, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍  സൗമി എസ്.ജെ.സി, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് അനില്‍കുമാര്‍ പി.ബി, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ്, കെ.എസ്.എസ്. എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്കുമായി സഹകരിച്ചുള്ള തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെടും. 1.15 ന് കാര്‍ഷിക മത്സരങ്ങളായ പിടി ഉരുട്ട്, തേങ്ങാ പൊതിക്കല്‍, റിംഗ് ദി ഡക്ക് എന്നിവ നടത്തപ്പെടും. 2.15 ന് സ്വയംസഹായ സംഘങ്ങളിലൂടെ കുടുംബശാക്തീകരണവും സമഗ്ര വികസനവും എന്ന വിഷയത്തില്‍ കെ.എസ്.എസ്.എസ് മുന്‍സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ സെമിനാര്‍ നയിക്കും. തുടര്‍ന്ന് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ചിത്രരചന, കരകൗശലനിര്‍മ്മാണം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങള്‍ നടത്തപ്പെടും. 4.15 ന് തമിഴ് രാസറാണി മത്സരവും 4.45 ന് ഏറ്റുമാനൂര്‍ ശ്രീപദി സി.വി.എന്‍ കളരിസംഘം അവതരിപ്പിക്കുന്ന ആയോധന കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തപ്പെടും. 6 മണിക്ക് കോമഡി ഉത്സവം ഫെയിം ജസ്റ്റിന്‍ തോമസ് നയിക്കുന്ന വണ്‍ മാന്‍ ഷോയും 6.30 ന് ആലപ്പുഴ പ്രാര്‍ത്ഥന കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന "മയില്‍ വാഹനം മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍" നാടകവും നടത്തപ്പെടും.  സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് കാര്‍ഷികമേള നടത്തപ്പെടുന്നത്.

 

 

 

 

 



Latest

Copyrights@2016.