india

കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി ചൈതന്യ കാര്‍ഷിക മേളയില്‍ വിളപ്രദര്‍ശന പവിലിയന്‍

Tiju Kannampally  ,  2017-11-21 08:44:44amm

കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി
ചൈതന്യ കാര്‍ഷിക മേളയില്‍ വിളപ്രദര്‍ശന പവിലിയന്‍
ചൈതന്യ കാര്‍ഷികമേളയ്ക്ക് ഇന്ന് (22-11-2017) തുടക്കം
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി കാര്‍ഷികവിള പ്രദര്‍ശന പവിലിയന്‍ ഒരുക്കിയിരിക്കുന്നു. തെള്ളകം ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിളപ്രദര്‍ശന പവിലിയന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, ചൈതന്യ പാസ്റ്റല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍ , കര്‍ഷക പ്രതിനിധികള്‍, കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈവിധ്യങ്ങളായ കാര്‍ഷിക വിളകളോടൊപ്പം ചേന, കാച്ചില്‍, മരച്ചീനി, വിളവെത്തിയ തേങ്ങാക്കുല, ഏത്തക്കുല,  പാളയന്‍കോടന്‍ വാഴക്കുല, മത്തങ്ങ എന്നീ കാര്‍ഷിക വിളകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പൊതുവിള പ്രദര്‍ശന മത്സരവും വിളപ്രദര്‍ശന പവിലിയനോട് ചേര്‍ന്ന് ക്രമീകരിച്ചിട്ടുണ്ട്.

Latest

Copyrights@2016.