india

രാജപുരം ഹോളി ഫാമിലിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Clintis Thekumkattil  ,  2017-11-12 12:59:29amm

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ 1970 - 71 SSLC ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി കുടുംബ സ൦ഗമം അതിവിപുലമായ പരിപാടികളോടെ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തി. പ്രസ്തുത പരിപാടിയിൽ സഹപാടികൾ പരസ്പരം പരിചയപ്പെടുത്തുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ശ്രീ അബ്ദുൾ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെസി എസ് ജെ സി ഉത്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ശ്രീമതി ഫിലോമിന ടീച്ചർ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് ഗുരുഭൂതരെ ആദരിക്കുകയും മൊമെൻ്റോ നൽകുകയും ചെയ്തു.സമ്മേളനത്തിന് ശ്രീ ഒ.ജെ മത്തായി സ്വാഗതവും ശ്രീ പരമേശ്വരൻ നമ്പീശൻ നന്ദിയും പറഞ്ഞു. ശ്രീ ഒ.റ്റി കുര്യൻ, ശ്രീ ജോസഫ് ചാക്കോ ചെട്ടിക്കത്തോട്ടത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമാപനസമ്മേളനത്തിൻ്റെ അവസാനം പൂർവ വിദ്യാർഥികളുടെ വകയായി 1 ലക്ഷം രൂപയുടെ ചെക്ക് പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിലേക്കായി ഹെഡ്മിസ്ട്രസിനെ ഏൽപ്പിക്കുകയും ചെയ്തു.

 



Latest

Copyrights@2016.