india

ഡല്‍ഹി ക്‌നാനായ സംഗമം 2017 ഡിസംബര്‍ 3 ന്

Tiju Kannampally  ,  2017-11-11 07:40:02amm

ഡല്‍ഹി; ക്‌നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3 ന് ഗോള്‍ഡക്കാന കമ്മ്യൂണിറ്റി സെന്ററില്‍വച്ച് ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി ക്‌നാനായ സംഗമം 2017 നടത്തും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഡല്‍ഹിയിലും പരിസരത്തുമുളള ക്‌നാനായ സന്യസ്തര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. രാവിലെ 10.30 മുതല്‍ കെ.സി.വൈ.എല്‍ അംഗങ്ങള്‍ക്കായുളള സിമ്പോസിയം നടത്തും. ഉച്ചയ്ക്ക് 2 മണിമുതല്‍ അഭിവന്ദ്യ പിതാവിനും മറ്റു വിശിഷ്ടാതിഥികള്‍ക്കും സ്വീകരണവും തുടര്‍ന്ന് വി.കുര്‍ബാനയും പൊതുസമ്മേളനവും ഉണ്ടായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ വിവിധ കൂടാരയോഗങ്ങളിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.

Latest

Copyrights@2016.