america

ലോസ് ഏഞ്ചൽസ് പള്ളിയിൽ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു

Cijoy Parapally  ,  2017-11-06 11:57:46pmm

ലോസ് ഏഞ്ചൽസ്: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചു. വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് മതബോധന സ്കൂളിലെ കുട്ടികൾ പ്രദിക്ഷണമായി പള്ളിയിലേക്ക് എത്തിയപ്പോൾ വിശ്വാസി സമൂഹം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ട് അവരെ എതിരേറ്റു. വികാരി ഫാ. സിജു മുടക്കോലിൽ സകല വിശുദ്ധരുടെയും തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം ഓരോ കുട്ടിയും തങ്ങൾ പ്രതിനിധീകരിക്കുന്ന വിശുദ്ധനെ പറ്റി സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.



Latest

Copyrights@2016.