europe

മാതൃകയായി കെ.സി.വൈ.എൽ ഇറ്റലി റീജിയൺ

Clintis Thekumkattil  ,  2017-11-03 01:42:49pmm ബിന്റോ രാജു പടിഞ്ഞാറെകുടിലിൽ

റോം: കെ സി വൈ എൽ ഇറ്റലി റീജിയണിന്റെ പ്രവർത്തന ഉദ്ഘാടനവും നടവിളി മൽസരവും കലാസന്ധ്യയും ഒക്‌ടോബർ 22 ഞായറാഴ്ച്ച റോമിലെ ക്നാനായ കത്തോലിക്കാ ദേവലയത്തിൽ വെച്ചു വൈകുന്നേരം 3 മണിക്ക് ജപമാലയോടെയായിരുന്നു തുടക്കം. തുടർന്നു നടന്ന വി.കുർബാനയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, കമ്മറ്റിമെമ്പേഴ്‌സ്, ഡയറക്‌ടേഴ്സ്‌ എന്നിവർ കാഴ്ച്ചവെപ്പു സമർപ്പണം നടത്തി. അർച്ച്‌ ബിഷപ്പ്‌ മാർ കുരിയൻ വയലുങ്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വി. കുർബനയിൽ റോമിലെ ക്നാനായ സമുദായത്തിൽപ്പെട്ട എല്ലാവൈദീകരും സന്നിഹിതരായിരുന്നു. വി. കുർബാനക്ക്‌ ശേഷം ഉടൻതന്നെ പളളിയോട് ചേർന്നുള്ള ഹാളിൽ ഉദ്ഘാടനചടങ്ങാരംഭിക്കുകയും കെ സി വൈ എൽ ഇറ്റലി റീജിയൺ പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ കോന്നേത്ത്‌ അദ്ധ്യക്ഷനയചടങ്ങിൽ സെക്രട്ടറി ബിന്റോ രാജു പടിഞ്ഞാറേക്കുടിലിൽ സ്വാഗതം ആശംസിച്ചു. കോട്ടയം അതിരൂപതാ അഗവും പപ്പുവാന്യുഗിനിയായുടെയും സോളമൻ ദീപുകളുടെയും വത്തിക്കാൻ സ്ഥാനപതിയായ ആർച്ച്‌ ബിഷപ്പ്‌ മാർ കുരിയൻ വയലുങ്കൽ പിതവു ചാടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ കെ സി വൈ എൽ ഇറ്റലി റീജിയൺ ചാപ്ലിൻ ഫാ.പ്രിൻസ്‌ മുളകുമറ്റത്തിൽ, സാൻ പിയോ ക്യൂൻദൊ കത്തോലിക്കാ ദേവാലയം വികാരി ഫാ.ഡൊനാത്തൊ, ഇറ്റാലിയൻക്നായ ഫെഡറേഷൻ പ്രസിഡന്റ് തൊമസ്‌ ഡൊമിനിക് കാവിൽ, റോം ക്നാനായ ആസോസിയേഷൻ സെക്രെട്ടറി ഷിജൊ റ്റി മൈക്കിൾ, കെ സി വൈ എൽ ഡയറക്‌ടേഴ്സ്‌ ഷിബു തൊമസ്‌ മാത്തൂർ, ടെസ്സി ജോർജ്‌ വാക്കയിൽ എന്നിവർ ആശംസയർപ്പിച്ചു . തുടർന്ന് നടന്ന ഗോഡ്സോൺ കൺട്രി എവറോളിങ്ങ് ട്രോഫിക്കായുള്ള നടവിളി മത്സരത്തിൽ സാന്തഒത്താവിയ, പയസ്‌ ടെൻത്‌, സെന്റ്‌. മേരീസ്‌ എന്നീ കൂടായോഗ വാർഡുകൾക്ക് ഒന്ന്, രണ്ടു, മൂന്ന് എന്നീ സമ്മാനങ്ങൾ ലഭിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ തിരുബാലസഖ്യം, മിഷൻലീഗ്‌, കെ സി വൈ എൽ എന്നിവരുടെ സാന്നിധ്യം കലാസന്ധ്യയുടെ മാറ്റുകൂട്ടി. ട്രഷർ സ്റ്റെവിൻ ബാബു കല്ലടയിൽ നന്ദി പറഞ്ഞു.

കെ.സി.വൈ.എൽ ഇറ്റലി റീജിയണിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന നട വിളി മത്സരവുംകലാസന്ധ്യയും വിശ്വാസികൾക്ക് പുത്തനുണർവേകി. പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ എല്ലാതലത്തിൽ പെട്ട ആളുകളെയും പങ്കെടുപ്പിക്കാൻ സാധിച്ചു എന്നതു കമ്മറ്റിയുടെ വിജയമായികണകാക്കേണ്ടിയിരിക്കുന്നു. ഡയറക്ടേഴ്സ്‌ ഷിബു തോമസ്‌ മാത്തൂർ, ടെസ്സി ജോർജ്‌ വാക്കയിൽ, പ്രസിഡന്റ്‌ ലിബിൻകുഞ്ഞുമോൻ കോനേത്ത്‌ , വൈസ്‌ പ്രസിഡന്റ്‌ ജോബിൻ കുരിയാക്കോസ് കൊട്ടിയാനിക്കര ,സെക്രട്ടറി ബിന്റോ രാജു പടിഞ്ഞാറേകുടിലിൽ , ജോയിൻ സെക്രട്ടറി ആന്മരിയ മാത്യു കുന്നംകുഴക്കൽ ,ട്രഷർ സ്റ്റെവിൻ ബാബു കല്ലടയിൽ, കമ്മറ്റി അംഗങ്ങളായ ഫിയോണ രാജു കിഴക്കേകാട്ടിൽ, ബിനോ ജോസഫ് തടത്തിൽപൊട്ടൻകുഴിയിൽ , എൽമ രാജു കിഴക്കേകാട്ടിൽ , ലിൻസൺ ബേബി വള്ളിപ്പറമ്പിൽ , സിജൊ ജോസ്‌ ഇടചേരൽ, സാജു ജോസ്‌ കാപ്പാറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി.Latest

Copyrights@2016.