europe

UKKCYL യൂത്ത് കലാമേള ഒക്ടോബര് 21 യു കെ കെ സി എ ആസ്ഥാനത്ത്

Saju Kannampally  ,  2017-10-18 05:55:45pmm

ബര്മിങ്ഹാം : യു കെ കെ സി വൈ എൽ കലാമേള ഒക്ടോബര് 21 ന് യു കെ കെ സി എ യുടെ ആസ്ഥാന മന്ദിരത്തിൽ നടത്തപ്പെടുന്നു. ഡയറക്റ്റർ സിന്റോ വെട്ടുകല്ലേലിന്റെ ക്ഷണ കത്ത് ചുവടെ ചേർക്കുന്നു.

 

നമുക്കറിയാം നമ്മുടെ UKKCYL യൂത്ത് കലാമേള ഈ വരുന്ന ഇരുപത്തി ഒന്നാം തീയതിയാണ്. അത്  നമ്മുടെ ആസ്ഥാന മന്ദിരത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.

നമ്മുടെ കലാമേള കൊണ്ട് നമ്മൾ ഉദ്ദേശക്കുന്നത്  ഒരു മത്സര ഇനങ്ങളെകാൽ ഉപരി യുകെയിൽ അങ്ങും ഇങ്ങുമുള്ള  ക്നാനായ മക്കളുടെ ഒത്തുചേരലും പരിചയം പുതുക്കലും അവരുടെ മിങ്ളിങ്ങും ഒക്കെയാണ്. നമ്മളുടെ ക്നാനായ  തനിമയും ക്നാനായ ചടങ്ങുകളും നമ്മളുടെ കലാരൂപങ്ങളും മത്സരങ്ങളിലൂടെ അവരെ പരിചയപ്പെടുത്തലും അവരെ പഠിപ്പിക്കലും ആണ് നമ്മൾ ഉദ്ദേശിക്കുന്നത്.
ഇൗ യുകെയിൽ തന്നെപ്പോലെ തന്നെ അനേകം  മറ്റു ക്‌നാനയ കുട്ടികളും ഉണ്ട് എന്ന് തിരിച്ചറിയാനും അവരുമായി ആശയ വിനിമയം നടത്താനും ക്‌നനയക്കാരൻ ആണ് ഞാൻ എന്ന് പറയുവാനുമുള്ള  ആൽമ വിശ്വാസം അവരിൽ വളർത്തുവാനും , ഉണ്ടാകുവാനുള്ള വേദി യും ശ്രമവുമാണ്  നമ്മൾ ഒക്കെ നടത്തുന്നത്.

അതുകൊണ്ട് ദയവുചെയ്ത്  നമ്മുടെ ലക്ഷ്യം മുന്നിൽ കണ്ട് ഏതെങ്കിലും ഗ്രൂപ്പ്  മത്സരങ്ങളിൽ എങ്കിലും കുട്ടികളെ പങ്കെടുപ്പിക്കുക. മത്സരങ്ങളിൽ പങ്കെടുക്കു ന്നില്ലെങ്കിൽ തന്നെ
നിങ്ങൾ നിങ്ങളുടെ കുട്ടികളെയും കൂട്ടി നമ്മുടെ ആസ്ഥാന മന്ദിരത്തിൽ കാണുവാൻ എങ്കിലും വരുക. അവർ നമ്മുടെ ക്‌നനയ യുവജനങ്ങളുടെ പരിപാടികൾ കാണട്ടെ. തീർച്ചയായും അത് അത് നിങ്ങളുടെ യൂണിറ്റിൽ ഒരു പുതിയ ഉണർവ്വ് ഉണ്ടാക്കും. ഒരു ക്‌നനയക്കരൻ എന്ന നിലയിൽ മക്കൾക്ക്
ചെയ്യാന് പറ്റുന്ന കര്യ ങ്ങള് ചെയ്യുക.
യുകെയിലെ ക്‌നനയക്കർ ഇപ്പൊൾ ഉറ്റുനോക്കുന്നത്  നമ്മുടെ  യുവജനങ്ങളെയാണ് .
അവർ നിങ്ങളുടെ കൈകളിൽ ആണ് താനും.
അവർക്ക് വേദികൾ ഒരുക്കുക. നമ്മളുടെ ഉപേക്ഷ അവരക്ക്  അവസരങ്ങൾ നിഷേധിക്കാതിരിക്ക ട്ടെ.
നമ്മൾ നാട്ടിൽ വളർന്നതുകൊണ്ട് നമ്മൾക്ക് ഒരു ക്നാനായ സ്പിരിറ്റ് കിട്ടി. അതേ പോലെ യുള്ള ഒരു ക്നാനായ സ്പിരിറ്റ് ഇവിടെയുള്ള ക്നാനായ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന കൂട്ടായ ശ്രമമാണ് സജി അച്ഛനും  UKKCA സെൻട്രൽ കമ്മറ്റിയും നമ്മൾ എല്ലാ യൂണിറ്റിലെ ഡയറക്ടസും ഒക്കെ നടത്തുന്നത്.
അതുകൊണ്ട് യുകെയിലെ അടുത്ത ഒരു നല്ല ക്‌നാനയ ജനരേഷനെ പടുത്തുയർത്താൻ നമ്മൾ എല്ലാവരും കൈകോർക്കുക  സഹകരിക്കുക. നമുക്ക് ഇൗ കലാമേളയിൽ നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കാം.

സ്നേഹത്തോടെ
UKKCYL നാഷണൽ ഡയറക്ടർ സ്‌
Cinto John and Jomol Santhosh.



Latest

Copyrights@2016.